വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 21 August 2017

കേരളത്തില്‍ മതപ്രബോധനം തടയാന്‍ സംഘപരിവാര നീക്കം ശക്തമാക്കുന്നു ; പറവൂരില്‍ നടന്നത് കേരളത്തിലെ ആദ്യനടപടി

ആലുവ: കേരളത്തില്‍ സമാധാനപരമായി നടക്കുന്ന മതപ്രബോധനം തടയാന്‍ സംഘടിത നീക്കങ്ങളുമായി സംഘപരിവാരം. എല്ലാ മതവിഭാഗങ്ങളോടുമുള്ള സ്‌നേഹാനുഭൂതി നിലനിര്‍ത്തി കാലങ്ങളായി നടക്കുന്ന മതപ്രബോധനത്തിന് തടയിടാനാണ് ആര്‍എസ്എസ് തീരുമാനം. ഏതു മതത്തില്‍ വിശ്വസിക്കാനും, അത് പ്രബോധനം ചെയ്യാനുമുള്ള ഭരണഘടനാവകാശത്തെ ഇല്ലാതാക്കാനാണ് കഴിഞ്ഞയാഴ്ച കൊച്ചിയില്‍ നടന്ന ആര്‍എസ്എസ് സൈദ്ധാന്തിക മണ്ഡല്‍ തീരുമാനിച്ചത്. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും, വിഭിന്നമായി സമാധാനവും മതസൗഹാര്‍ദവും നിലനില്‍ക്കുന്ന കേരളത്തില്‍ ഈ ലക്ഷ്യം നിറവേറ്റുന്നതിന് വ്യാപകമായ കള്ളപ്രചാരണങ്ങള്‍ നടത്തുകയാണ് വേണ്ടതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ എറണാകുളത്തെ പറവൂരിനടുത്തുള്ള മാല്യങ്കരയില്‍ അക്രമം അരങ്ങേറിയത്. കേരളത്തിലെ എല്ലാ ജില്ലകളിലും മുജാഹിദ് വിസ്ഡം ഗ്രൂപ്പിന്റെ ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന കാംപയിന്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള റൂട്ട്‌സ് പരിപാടിയാണ് സംഘപരിവാര സംഘം സംഘടിതമായി തടഞ്ഞത്. ഒരു പ്രകോപനവുമില്ലാതെ സംഘടിതമായെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിസ്ഡം പ്രവര്‍ത്തകര്‍ക്കു നേരെ അസഭ്യം ചൊരിഞ്ഞശേഷം മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. മാല്യങ്കരയില്‍ ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ തന്നെ സമീപത്തെ കരിമ്പാടം, പറവൂര്‍, തുടങ്ങി വിസ്ഡം പ്രവര്‍ത്തകര്‍ പ്രബോധനത്തിനിറങ്ങിയ മുഴുവന്‍ സ്ഥലങ്ങളിലേക്കും ആര്‍എസ്എസുകാര്‍ ആക്രമണം അഴിച്ചുവിട്ടു. ആര്‍എസ്എസ് നേതൃത്വത്തിന്റെ തീരുമാനപ്രകാരം ആസൂത്രിതമായി നടത്തിയ ഈ അക്രമം അതെസമയം തന്നെ മുഴുവന്‍ പ്രദേശങ്ങളിലേക്കും വ്യാജവാര്‍ത്തകളും, വ്യാജസന്ദേശങ്ങളും വ്യാപിപ്പിക്കുകയും ചെയ്തു. ഐഎസ് മതവിരുദ്ധം, ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്നീ ലഘുലേഖകളാണ് വിസ്ഡം പ്രവര്‍ത്തകര്‍ വിതരണം നടത്തിയിരുന്നത്. എന്നാല്‍, ഹിന്ദു ഹെല്‍പ്‌ലൈന്‍, ഹിന്ദു ഐക്യവേദി, തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ വെബ്‌സൈറ്റുകളും, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മലപ്പുറത്തു നിന്ന് ക്ഷേത്രങ്ങള്‍ തകര്‍ക്കാനെത്തിയ മുസ്‌ലിം തീവ്രവാദികള്‍ പിടിയിലായെന്നും, ഇവരുടെ കൈവശം തകര്‍ക്കാനുള്ള ക്ഷേത്രങ്ങളുടെ ഭൂപടങ്ങളുണ്ടായിരുന്നുവെന്നുമാണ് വ്യാപകമായി പ്രചരിപ്പിച്ചത്. സംഘപരിവാരങ്ങളുടെ സമ്മര്‍ദം സഹിക്കാതെ പറവൂരില്‍ നിന്നും പോലിസ് പിടികൂടിയ പത്ത് പേരെയും സത്യം മനസ്സിലാക്കിയ പോലിസ് സംഘം ഉടനെ വിട്ടയച്ചിരുന്നു. എന്നാല്‍, വടക്കേക്കര പോലിസ് സ്റ്റേഷന് മുമ്പിലേക്ക് സംഘപരിവാര പ്രവര്‍ത്തകര്‍ കൂട്ടമായെത്തി നിലയുറപ്പിച്ചതോടെയാണ് പോലിസും വെട്ടിലായത്. ഇതിനിടെ ജനം ടിവി ഉള്‍പ്പെടെ സംഘപരിവാര ആഭിമുഖ്യമുള്ള വാര്‍ത്താ ചാനലുകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. വടക്കേക്കര പോലിസ് കസ്റ്റഡിയിലെടുത്തവരില്‍ പതിമൂന്ന് വയസ്സുകാരനും, ഹൃദ്രോഗികളും ഉള്‍പ്പെട്ടിരുന്നു. ആര്‍എസ്എസ് നേതൃത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് പോലിസ് മുപ്പത് പേര്‍ക്കെതിരേ കേസെടുത്തത്.