വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 25 August 2017

ഡെവണ്‍ തീരത്ത് അത്യപൂര്‍വ്വ ജീവികള്‍’: ഞെട്ടലോടെ പ്രദേശവാസികള്‍

ലണ്ടന്‍: മാംസളമായ കുഴലുകളുടെ അറ്റത്ത് തലയെന്നു തോന്നിക്കും വിധം കക്കയുടെ ആകൃതിയില്‍ എന്തോ ഒന്ന് പറ്റിപ്പിടിച്ചിരിക്കുന്നു. ഒന്നും രണ്ടുമല്ല. അങ്ങനെ ആയിരക്കണക്കിന് കുഴലുകളും ‘തല’കളും. ബ്രിട്ടനിലെ നോര്‍ത്ത് ഡെവണ്‍ തീരത്തെത്തിയ സഞ്ചാരികളെയും പ്രദേശവാസികളെയും ഒരേപോലെ ഞെട്ടിക്കുന്നതായിരുന്നു ദിവസങ്ങള്‍ക്കു മുമ്പ് തീരത്തടിഞ്ഞ ഈ ‘അത്ഭുതജീവികള്‍’. തീരത്തെത്തിയ ഫൊട്ടോഗ്രഫറായ ലാറാ ക്ലര്‍ക്ക് വാഡിലാണ് ഈ വസ്തുവിനെ ആദ്യം കണ്ടെത്തിയത്.
പിന്നീട് കൂടുതല്‍ സന്ദര്‍ശകരെത്തി. വസ്തു എന്താണെന്ന് ആര്‍ക്കും മനസ്സിലാവാതെ വന്നപ്പോള്‍ അന്യഗ്രഹജീവികളെന്ന പേരില്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. ആഴക്കടലില്‍ തടികളിലും പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന പ്രത്യേകയിനം കടല്‍ക്കക്കയായ ഗൂസ് ബര്‍ണക്കിള്‍സ് ആണിതെന്നു പിന്നീട് തിരിച്ചറിയുകയായിരുന്നു. വലിയ പാറകളിലും തടിക്കഷണങ്ങളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ജീവികളാണിവ. ശരീരത്തില്‍ നിന്നു പുറപ്പെടുവിക്കുന്ന ചില രാസവസ്തുക്കള്‍ ഉപയോഗിച്ച് തടിയില്‍ പറ്റിപിപിടിച്ച് ചെടിയുടെ തണ്ടുകള്‍ക്കു സമാനമായ വസ്തു നിര്‍മിച്ചാണ് ഈ ലാര്‍വകള്‍ വളരുന്നത്. വേലിയേറ്റത്തിനിടയില്‍ ഡെവണ്‍ തീരത്തെത്തിയതാകാം കക്കകളെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. സ്‌പെയിനിലെയും പോര്‍ച്ചുഗലിലെയും രുചികരമായ വിഭവങ്ങളിലൊന്നാണേ്രത ഈ കടല്‍ക്കക്ക.