സൗജന്യ സ്മാര്‍ട്ട്‌ഫോണിനു വേണ്ടിയുള്ള ബുക്കിങ് ആരംഭിച്ചയുടനെ ജിയോയുടെ സെര്‍വര്‍ തകര്‍ന്നു. ആളുകളുടെ കുതിച്ചുകയറ്റമാണ് സെര്‍വര്‍ തകര്‍ച്ചയ്ക്ക് കാരണമെന്നാണറിയുന്നത്. മൈ ജിയോ ആപ്പിലും ഇപ്പോള്‍ ബുക്കിങ് ചെയ്യാനാവുന്നില്ല.
വെബ്‌സൈറ്റിലും മൈ ജിയോ ആപ്പിലുമാണ് മൊബൈല്‍ ഫോണിന് ബുക്ക് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നത്. വൈകിട്ട് അഞ്ചരമണിക്കാണ് ബുക്കിങ് ആരംഭിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വെബ്‌സൈറ്റ് സെര്‍വെര്‍ തകരുകയായിരുന്നു.
1500 രൂപ ഫോണിനായി നല്‍കണമെങ്കിലും മൂന്നു വര്‍ഷത്തിനുള്ളില്‍ തിരിച്ചുനല്‍കുമ്പോള്‍ പണം തിരിച്ചുകിട്ടും. 500 രൂപയാണ് പ്രീബുക്കിങിന് നല്‍കേണ്ടത്. ആധാര്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് ഫോണ്‍ സ്വന്തമാക്കാം. അടുത്ത രണ്ടു വര്‍ഷത്തിനിടെ 20 കോടി ഫോണുകള്‍ വില്‍പ്പന നടത്തുമെന്നാണ് ജിയോയുടെ പ്രഖ്യാപനം.
ആദ്യം ബുക്ക് ചെയ്യുന്നതിനനുസരിച്ചാണ് ഫോണ്‍ ലഭിക്കുക. ആധാര്‍ മുഖേന ബുക്ക് ചെയ്താല്‍ ലഭ്യമാവുന്ന ടോക്കണ്‍ ഉപയോഗിച്ച് ഷോറൂമുകളില്‍ നിന്ന് ഫോണുകള്‍ സ്വന്തമാക്കാം.