വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Showing posts with label കായികം. Show all posts
Showing posts with label കായികം. Show all posts

Thursday, 10 November 2022

ഫിഫ വേൾഡ് കപ്പ്‌ 2022 ഖത്തർ ഫിക്സ്ച്ചർ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY


Nov 20: 🇶🇦 Qatar vs Ecuador 🇪🇨 - 9:30 PM

Nov 21: 🏴󠁧󠁢󠁥󠁮󠁧󠁿 England vs Iran 🇮🇷 - 6:30 PM

Nov 21: 🇸🇳 Senegal vs Netherlands 🇳🇱 - 9:30 PM

Nov 22: 🇺🇸 USA vs Wales 🏴󠁧󠁢󠁷󠁬󠁳󠁿 - 12:30 AM

അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, പോർചുഗൽ ആരാധകർ ദോഹ കോർണിഷിൽ ഒന്നിക്കും

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ദോഹ: ലോകകപ്പ് ആരവങ്ങൾക്ക് കിക്കോഫ് കുറിക്കാൻ പത്തുദിവസം മാത്രം ബാക്കിനിൽക്കെ കളിയാവേശത്തിന് തീപിടിപ്പിച്ച് ആരാധകർ ഒന്നിക്കുന്നു. ലോകകപ്പിൽ പന്തുതട്ടുന്ന വിവിധ ടീമുകളുടെ ആരാധകരാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ ദോഹ കോർണിഷിൽ

Tuesday, 8 November 2022

റയൽ തോറ്റു, ഒന്നാം സ്ഥാനം നിലനിർത്തി ബാഴ്സ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

മഡ്രിഡ്: ബാഴ്സലോണ വീണ്ടും കരുത്തുവീണ്ടെടുത്ത ലാ ലിഗയിൽ ആദ്യ തോൽവി വഴങ്ങി റയൽ മഡ്രിഡ്. ദുർബലരായ റയൽ വയ്യകാനോക്കു മുന്നിലായിരുന്നു 3-2ന്റെ തോൽവി. പുതിയ സീസണിൽ

Monday, 7 November 2022

ഖത്തറിൽ തങ്ങൾക്ക് വെല്ലുവിളിയാകുക ഈ അഞ്ച് ടീമുകൾ; പ്രവചനവുമായി നെയ്മർ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ഖത്തറിൽ അരങ്ങേറുന്ന ലോകകപ്പിൽ കിരീടം​ നേടാനൊരുങ്ങുന്ന ബ്രസീലിന് വെല്ലുവിളിയാകാൻ സാധ്യതയുള്ള അഞ്ച് ടീമുകളെ പ്രവചിച്ചിരുക്കുകയാണ് അവരുടെ സൂപ്പർ താരം നെയ്മർ. ഒരു ലാറ്റിനമേരിക്കൻ രാജ്യവും നാല് യൂറോപ്യൻ

Saturday, 5 November 2022

ടി-20 ലോകകപ്പ്: ശ്രീലങ്കക്കെതിരെ കടന്നുകൂടി ഇംഗ്ലണ്ട്; ഓസ്ട്രേലിയ പുറത്ത്

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ടി-20 ലോകകപ്പിൽ ശ്രീലങ്കയെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ. ശ്രീലങ്ക മുന്നോട്ടുവച്ച 142 റൺസ് വിജയലക്ഷ്യം അവസാന ഓവറിലെ നാലാം പന്തിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. മാർക്ക് വുഡ് (3 വിക്കറ്റ്), അലക്സ് ഹെയിൽസ് (30 പന്തിൽ 47), ബെൻ സ്റ്റോക്സ് (36 പന്തിൽ

Thursday, 3 November 2022

ഇംഗ്ലീഷിലെഴുതിയ മലയാളിയുടെ ലോകകപ്പ് ഗാനം ഏറ്റെടുത്ത് ഫുട്ബാൾ ആരാധകർ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

റിയാദ്: കാൽപന്ത് കളിയുടെ കാമ്പ് ചോരാത്ത ഈരടികൾ ഇംഗ്ലീഷിൽ കുറിച്ച് മലയാളി ഗായിക യുംന അജിൻ ആലപിച്ച ലോകകപ്പ് ഗാനം ഏറ്റെടുത്ത് ഫുട്ബാൾ ആരാധകർ. റിയാദിൽ പ്രവാസിയായ മലപ്പുറം താനൂർ സ്വദേശി നൗഫൽ പാലേരി ഗാനരചനയും സംവിധാനവും നിർവഹിച്ച

Wednesday, 17 August 2022

മത മൂല്യങ്ങള്‍ക്ക് നിരക്കാത്ത സാധനങ്ങള്‍ വിറ്റാല്‍ 10 ലക്ഷം റിയാല്‍ വരെ പിഴ









വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ദോഹ: ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത സാധനങ്ങള്‍ വില്‍പന നടത്തുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും ഖത്തറില്‍ വിലക്കുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യാപാരികളെ ഓര്‍മിപ്പിച്ചു. രാജ്യത്തെ മാളുകള്‍ക്കും വ്യാപാര

Thursday, 11 August 2022

ഖത്തർ ലോകകപ്പിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു

 







വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

നവംബര്‍ 20ന് ഖത്വറും ഇക്വഡോറും തമ്മിലാണ് കിക്കോഫ് മത്സരം.

ദോഹ | മിഡില്‍ ഈസ്റ്റ് ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. 28 ദിവസം നീളുന്ന ലോക കായിക മാമാങ്കം കെങ്കേമമാക്കാന്‍ സജ്ജമായിരിക്കുകയാണ് ആതിഥേയരായ ഖത്വര്‍. നവംബര്‍ 20ന് ഖത്വറും ഇക്വഡോറും തമ്മിലാണ് കിക്കോഫ് മത്സരം.

Tuesday, 2 August 2022

കോമണ്‍വെല്‍ത്ത് ഗെയിംസ്: ലോണ്‍ ബൗള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം; ചരിത്ര നേട്ടം



വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ(Commonwealth Games 2022) ചരിത്രനേട്ടവുമായി ഇന്ത്യയുടെ വനിതാ ലോൺ ബൗൾസ് ടീം. ലോണ്‍ ബൗള്‍സ് ഫോര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്കോറില്‍ കീഴടക്കിയാണ് രൂപ റാണി ടിർക്കി, ലവ്‍ലി ചൗബേ, പിങ്കി, നയൻമോനി സൈകിയ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം സ്വര്‍ണം നേടിയത്. സെമിയിൽ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരും പതിമൂന്ന് തവണ ജേതാക്കളുമായ ന്യൂസിലൻഡിനെ അട്ടിമറിച്ചാണ്  മെഡലുറപ്പിച്ചത്.

Tuesday, 26 July 2022

ട്വന്‍റി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് റിക്കി പോണ്ടിങ്

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY


ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ആസ്ട്രേലിയ. ഇതിനിടെയാണ് ടീമിന്‍റെ മുൻ നായകൻ കൂടിയായ റിക്കി പോണ്ടിങ് ടൂർണമെന്‍റിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് രംഗത്തുവന്നിരിക്കുന്നത്.


ആരോൺ ഫിഞ്ചിന്‍റെ ആസ്ട്രേലിയ ഫൈനലിലെത്തുമെന്നും ഇന്ത്യയെ തോൽപിച്ച് കപ്പടിക്കുമെന്നുമാണ് താരത്തിന്‍റെ പ്രവചനം. 'ഫൈനലിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുമെന്നുമാണ് ഞാൻ കരുതുന്നത്. ആസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തും. നിലവിലെ ചാമ്പ്യന്മാർക്ക് സ്വന്തം നാട്ടിൽ കളിക്കുന്നത് മുൻതൂക്കം നൽകും' -പോണ്ടിങ് പറഞ്ഞു.


ഇംഗ്ലണ്ട് മികച്ച വൈറ്റ്-ബാള്‍ ടീമാണ്. ഇന്ത്യക്കും ആസ്ട്രേലിയക്കും പുറമേ ഇംഗ്ലണ്ടും ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കും. ടൂർണമെന്‍റിൽ ബാബര്‍ അസം തിളങ്ങിയില്ലെങ്കില്‍ പാകിസ്താന് കിരീടം നേടാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റ് വിജയിക്കാന്‍ അല്‍പം ഭാഗ്യം വേണമെന്നും ന്യൂസിലൻഡ്, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ് ടീമുകള്‍ ഫൈനലിലെത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ പറഞ്ഞു


കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കു  

http://lateconewsone.blogspot.com/


*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜                                                                                                                                     

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    


🔶 നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

☎ഫോൺ +966 57 841 2988

വാട്സ്ആപ്:https://wa.me/966578412988


Monday, 27 November 2017

വീണ്ടും ഗോൾമഴ വീണ്ടും ഗോൾമഴ വീണ്ടും ഗോൾമഴ വീണ്ടും ഗോൾമഴ; ഡൽഹി ഡൈനാമോസിനെ 4–1ന് വീഴ്ത്തി ബെംഗളൂരു ഒന്നാമത്

Delhi-Bengaluru
ബെംഗളൂരു ∙ കടുത്ത ഗോള്‍വരച്ച നേരിട്ടുവന്ന ഐഎസ്എൽ നാലാം സീസണിന് ഗോൾ മഴ സമ്മാനിച്ച് പുണെ സിറ്റി എഫ്സിക്കു പിന്നാലെ ബെംഗളൂരു എഫ്സിയും. ഇന്നു നടന്ന രണ്ടാം മൽസരത്തിൽ കരുത്തരായ ഡൽഹി ഡൈനാമോസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബെംഗളൂരു വീഴ്ത്തിയത്.

Sunday, 3 September 2017

ചിരിച്ചു കളിക്കാൻ ഇന്ത്യ



കൊ​ളം​ബോ: വി​ജ​യ​ത്തു​ട​ർ​ച്ച​യ്ക്ക് ഇ​ന്ത്യ​ൻ പ​ട​യും ജീ​വ​ൻമ​ര​ണ​ പോ​രാ​ട്ട​ത്തി​ന് ല​ങ്ക​ൻ പ​ട​യും സു​സ​ജ്ജം; ഇ​ന്ന് ഇ​ന്ത്യ - ശ്രീ​ല​ങ്ക ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന​മ​ത്സ​രം.

Wednesday, 30 August 2017

ഉസ്മാന്‍ ഡെംബെലെ ബാഴ്‌സയുമായി കരാര്‍ ഒപ്പിട്ടു

Dortmund's French midfielder Ousmane Dembele (L) and Monaco's French midfielder Thomas Lemar vie for the ball during the UEFA Champions League 2nd leg quarter-final football match AS Monaco v BVB Borussia Dortmund on April 19, 2017 at the Louis II stadium in Monaco.  / AFP PHOTO / BORIS HORVAT        (Photo credit should read BORIS HORVAT/AFP/Getty Images)

ബാഴ്‌സിലോന:  സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മറിന് പകരക്കാരനായി ബാഴ്‌സലോണ കണ്ടെത്തിയ ഉസ്മാന്‍ ഡെംബെല ക്ലബ്ബുമായി കരാറിലൊപ്പിട്ടു. അഞ്ച് വര്‍ഷത്തെ കരാറിലാണ് ഡെംബെലെ ബാഴ്‌സലോണയുമായി ഒപ്പുവച്ചത്.

ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് : അമിത്, ഗൗരവ് ക്വാര്‍ട്ടറില്‍ ; വികാസ് കൃഷ്ണ പുറത്ത്



ഹാംബര്‍ഗ്: 19ാമത് ലോക ബോക്‌സിങ് ചാംപ്യന്‍പ്പില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി അമിത് പാങ്കലും ഗൗരവ് ബിന്ദൂരിയും ക്വാര്‍ട്ടറില്‍.

Tuesday, 29 August 2017

ഷക്കീബ് മിന്നി: ബംഗ്ലാദേശിനു മേല്‍ക്കൈ



ധാ​ക്ക: ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശി​നു മേ​ല്‍ക്കൈ. ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​യ ഷ​ക്കീ​ബ് അ​ല്‍ ഹ​സ​ന്‍റെ മി​ക​വാ​ണ് ബം​ഗ്ലാ​ദേ​ശി​നു ക​രു​ത്താ​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 260 റ​ണ്‍സി​നു പു​റ​ത്താ​യ ബം​ഗ്ലാ​ദേ​ശ്, ഓ​സ്‌​ട്രേ​ലി​യ​യെ 217 റ​ണ്‍സി​നു പു​റ​ത്താ​ക്കി. 43 റ​ണ്‍സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ് നേ​ടി​യ ബം​ഗ്ലാ​ദേ​ശ് ര​ണ്ടാം ദി​നം ക​ളി നി​ര്‍ത്തു​മ്പോ​ള്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 45 എ​ന്ന നി​ല​യി​ലാ​ണ്. 88 റ​ണ്‍സി​ന്‍റെ ഓ​വ​റോ​ള്‍ ലീ​ഡാ​ണ് ബം​ഗ്ലാ​ദേ​ശി​നു​ള്ള​ത്. 30 റ​ണ്‍സോ​ടെ ത​മിം ഇ​കാ​ബാ​ലും റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ നൈ​റ്റ് വാ​ച്ച്മാ​ന്‍ താ​യ്ജു​ള്‍ ഇ​സ്്‌​ലാ​മു​മാ​ണ് ക്രീ​സി​ല്‍. 15 റ​ണ്‍സെ​ടു​ത്ത സൗ​മ്യ സ​ര്‍ക്കാ​രാ​ണു പു​റ​ത്താ​യ​ത്.


നേ​ര​ത്തെ 68 റ​ണ്‍സ് ന​ല്‍കി അ​ഞ്ചു വി​ക്ക​റ്റെ​ടു​ത്ത ഷ​ക്കീ​ബ് അ​ല്‍ഹ​സ​നാ​ണ് ഓ​സീ​സി​നെ ത​ക​ര്‍ത്ത​ത്. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ഷ​ക്കീ​ബ് 84 റ​ണ്‍സ് നേ​ടി ടോ​പ് സ്‌​കോ​റ​റാ​യി​രു​ന്നു.
45 റ​ണ്‍സെ​ടു​ത്ത മാ​റ്റ് റെ​ന്‍ഷോ​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. ഒ​മ്പ​താം വി​ക്ക​റ്റി​ല്‍ ആ​ഷ്ട​ണ്‍ ആ​ഗ​റും (41) പാ​റ്റ് ക​മ്മി​ന്‍സും (25) ചേ​ര്‍ന്നു നേ​ടി​യ 49 റ​ണ്‍സ് കൂ​ട്ടു​കെ​ട്ടാ​ണ് ഓ​സീ​സി​നെ 200 ക​ട​ത്തി​യ​ത്. ഒ​രു ഘ​ട്ട​ത്തി​ല്‍ എ​ട്ടി​ന് 144 എ​ന്ന നി​ല​യി​ല്‍ ഓ​സീ​സ് ത​ക​ര്‍ന്നി​രു​ന്നു. ബം​ഗ്ലാ​ദേ​ശി​നു വേ​ണ്ടി മെ​ഹ്ദി ഹ​സ​ന്‍ മൂ​ന്നു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.
 

അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ്: കൊ​ച്ചി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു



കൊ​​​ച്ചി: ഫി​​​ഫ അ​​​ണ്ട​​​ര്‍ 17 ലോ​​​ക​​​ക​​​പ്പ് ഫു​​​ട്ബോ​​​ളി​​​ന് വേ​​​ദി​​​യാ​​​കു​​​ന്ന കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ന്‍റെ ലോ​​​ഗോ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ക​​​ലൂ​​​ര്‍ ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​​ഹ്റു അ​​​ന്താ​​​രാ​​​ഷ് ട്ര ​​സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. ലോ​​​ക​​​ക​​​പ്പി​​​നാ​​​യി എ​​​ത്തു​​​ന്ന​​​വ​​​രെ സ്വീ​​​ക​​​രി​​​ക്കാ​​​നും പ​​​രി​​​പാ​​​ടി​​​ക​​​ള്‍ മി​​ക​​ച്ച രീ​​​തി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നും കൊ​​​ച്ചി​​​ക്ക് ക​​​ഴി​​​യു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ലോ​​​ഗോ രൂ​​​പ​​​ക​​​ല്‍​പ്പ​​​ന ചെ​​​യ്ത വാ​​​ഴ​​​ക്കാ​​​ല സ്വ​​​ദേ​​​ശി മ​​​നു മൈ​​​ക്കി​​​ളി​​​ന് കാ​​​ഷ് അ​​​വാ​​​ര്‍​ഡും മെ​​മ​​ന്‍റോ​​​യും ന​​​ല്‍​കി. ഒ​​​ളി​​​മ്പ്യ​​​ന്‍ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി പൊ​​​ന്നാ​​​ട അ​​​ണി​​​യി​​​ച്ച് ആ​​​ദ​​​രി​​​ച്ചു. യോ​​​ഗ​​​ത്തി​​​ല്‍ കെ.​​​വി. തോ​​​മ​​​സ് എം​​​പി, എം​​​എ​​​ല്‍​എ​​​മാ​​​രാ​​​യ വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ്, ഹൈ​​​ബി ഈ​​​ഡ​​​ൻ, പി.​​​ടി. തോ​​​മ​​​സ്, കെ.​​​ജെ മാ​​​ക്സി, മേ​​​യ​​​ര്‍ സൗ​​​മി​​​നി ജ​​​യി​​​ൻ, മു​​​ന്‍ എം​​​പി പി.​​​രാ​​​ജീ​​​വ് ഫി​​​ഫ അ​​​ണ്ട​​​ർ 17 ലോ​​​ക​​​ക​​​പ്പി​​​ന്‍റെ നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ്, ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ കെ. ​​​മു​​​ഹ​​​മ്മ​​​ദ് ​സ​​​ഫീ​​​റു​​​ള്ള, അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​ള​​​ക്ട​​​ര്‍ ഈ​​​ശ​​​പ്രി​​​യ, ജി​​​സി​​​ഡി​​​എ ചെ​​​യ​​​ര്‍​മാ​​​ന്‍ സി.​​​എ​​​ൻ. മോ​​​ഹ​​​ന​​​ന്‍, കെ​​എ​​ഫ്എ പ്ര​​​സി​​​ഡ​​​ന്‍റെ കെ.​​​എം.​​​എ. മേ​​​ത്ത​​​ര്‍, സ്പോ​​​ര്‍​ട്സ് കൗ​​​ണ്‍​സി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി. ദാ​​​സ​​​ന്‍, ഫി​​​ഫ പ്ര​​​തി​​​നി​​​ധി ഹ​​​വി​​​യ​​​ര്‍ സെ​​​പ്പി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
 

ബെല്‍ജിയം ഗ്രാന്റ് പ്രീ കിരീടം ലൂയിസ് ഹാമിള്‍ട്ടണ്



സിറ്റി ഓഫ് ബ്രുസല്‍സ്: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തിലെ ബെല്‍ജിയം ഗ്രാന്റ് പ്രീമിയില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടണ് കിരീടം. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനെ പിന്തള്ളിയാണ് ഹാമിള്‍ട്ടണ്‍ ബെല്‍ജിയത്തിലെ ട്രാക്കില്‍ വിജയക്കൊടി പാറിച്ചത്. 1 മണിക്കൂറും 24 മിനിറ്റും 42.820 സെക്കന്റും സമയം കുറിച്ചാണ് ഹാമിള്‍ട്ടണ്‍ വിജയം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്ത് റെഡ് ബുള്ളിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ ഫിനിഷ് ചെയ്തപ്പോള്‍ നാലാം സ്ഥാനത്ത് ഫെരാരിയുടെ കിമ്മി റെയ്‌നക്കോനാന്‍, വള്‍ട്ടേരി ബോത്താസ് ( മെഴ്‌സിഡസ്), നിക്കോ ഹള്‍ക്കന്‍ബര്‍ഗ് (റെനോള്‍ട്ട്) എന്നിവര്‍ യഥാക്രമം അഞ്ചും ആറും സ്ഥാനം സ്വന്തമാക്കി.
കരിയറിലെ 200ാം പോരാട്ടത്തിനിറങ്ങിയ ഹാമിള്‍ണ്‍ന്റെ 58ാം ജയമാണിത്. ബെല്‍ജിയത്തിലെ വിജയത്തോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വെറ്റലുമായുള്ള (220) വ്യത്യാസം ഏഴായി ഹാമിള്‍ട്ടണ്‍ കുറച്ചു (213).

Monday, 28 August 2017

350 ഗോളുകള്‍ തികച്ച് ലയണല്‍ മെസ്സി ; ബാഴ്‌സയ്ക്ക് ജയം

Image result for lionel messi 350 goal images

മാഡ്രിഡ്: ലയണല്‍ മെസ്സിയുടെ ഇരട്ടഗോളില്‍ ബാഴ്‌സലോണയ്ക്ക് സൂപ്പര്‍ ജയം. ഡിപോര്‍ടിവോ അലാവസിനെതിരായ ലാ ലിഗ ടൂര്‍ണമെന്റില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ ജയം നേടിയത്. മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ ഇരട്ട ഗോള്‍ നേടിയ മെസ്സി, ലാ ലിഗ ടൂര്‍ണമെന്റില്‍ 350 ഗോളുകള്‍ എന്ന നേട്ടം കൈവരിച്ചു. 384 മല്‍സരങ്ങളില്‍ നിന്നാണ് മെസ്സി ചരിത്ര നേട്ടത്തിലെത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 285 ഗോളുകളുണ്ട്. മല്‍സരത്തിന്റെ 39ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഇടങ്കാലിലൂടെ ലക്ഷ്യത്തിലെത്തിക്കാന്‍ ശ്രമിച്ച മെസ്സിക്ക് പിഴച്ചു. തുടര്‍ന്ന് ഗോള്‍രഹിതമായി രണ്ടാം പകുതിയിലേക്ക് കടന്ന മല്‍സരത്തില്‍ 55ാം മിനിറ്റില്‍ മെസ്സി ആദ്യ ഗോള്‍ കണ്ടെത്തി. ആല്‍ബയുടേതായിരുന്നു പാസ്സ്. പാകോ അല്‍കെസറുടെ പാസ്സില്‍ നിന്ന് മെസ്സി 66ാം മിനിറ്റില്‍ ഇടംകാല്‍ ഷോട്ടിലൂടെ രണ്ടാം ഗോള്‍ പായിച്ചപ്പോള്‍ തിരിച്ചടിക്കാന്‍ ശേഷിയില്ലാതെ അലാവസ് തളര്‍ന്നിരുന്നു.

യുഎസ് ഓപണ്‍ : ആന്‍ഡി മുറെ പിന്‍മാറി

ന്യുയോര്‍ക്ക്: ഇന്ന് ആരംഭിക്കുന്ന യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് ടോപ് സീഡ് താരം ആന്‍ഡി മുറെ പിന്‍മാറി. ഇടുപ്പിലെ പരിക്ക് ഭേദമാവാത്തതിനെ തുടര്‍ന്നാണ് മുറെ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നിന്നത്. കഴിഞ്ഞയാഴ്ച സമാപിച്ച വിംബിള്‍ഡണ്‍ ഓപണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സാം ക്വുറെയുമായി ഏറ്റുമുട്ടുമ്പോഴാണ് ലോക രണ്ടാം നമ്പര്‍ താരമായ മുറെയ്ക്ക് പരിക്കേറ്റത്. മുപ്പതുകാരനായ ആന്‍ഡി മുറെ 2012ലാണ് അവസാനമായി യുഎസ് ഓപണ്‍ നേടിയത്.

സാഫ് കപ്പില്‍ മുത്തമിട്ട് ഇന്ത്യ അണ്ടര്‍ 15 ടീം

Image result for saff cup 2017 winner

കാഠ്മണ്ഡു: ആതിഥേയരായ നേപാളിനെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 15 ടീമിന് സാഫ് കപ്പ്. ഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകളുമായാണ് ഇന്ത്യന്‍ കൗമാര താരങ്ങള്‍ കപ്പുയര്‍ത്തിയത്. കഴിഞ്ഞ തവണ ഫൈനലില്‍ പുറത്തായ ഇന്ത്യന്‍ അണ്ടര്‍ 15 ടീമിന്റെ രണ്ടാം സാഫ് കപ്പാണിത്. 2013ലും നേപാളിനെ തകര്‍ത്ത് ഇന്ത്യ കിരീടം ചൂടിയിരുന്നു. ഫൈനല്‍ മല്‍സരത്തില്‍ ആത്മവിശ്വാസത്തില്‍ നേപാളിനെ നേരിടാനിറങ്ങിയ ഇന്ത്യയുടെ തുടക്കം അത്ര നല്ലതായിരുന്നില്ല. 40ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ നേപാള്‍ ആധിപത്യം നേടിയപ്പോള്‍ ആദ്യപകുതി ഇന്ത്യക്ക് തിരിച്ചടിക്കാനായില്ല. രണ്ടാംപകുതിയില്‍ ഉണര്‍ന്നു കളിച്ച ഇന്ത്യക്കു വേണ്ടി ലാല്‍റൊകിമ 58ാം മിനിറ്റില്‍ സമനില കണ്ടെത്തി. ക്വാര്‍ട്ടര്‍, സെമി മല്‍സരങ്ങളിലെ ഗോള്‍ വേട്ടക്കാരനായ വിക്രം സിങ് 74ാം മിനിറ്റില്‍ വിജയ ഗോള്‍ സമ്മാനിച്ചതോടെ ഇന്ത്യ കിരീടം ഉറപ്പിച്ചു. ടൂര്‍ണമെന്റിലെ അഞ്ചാം ഗോള്‍ വിജയ ഗോളാക്കി മാറ്റിയ വിക്രം സിങ് ടോപ് സ്‌കോററായി.