വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Showing posts with label ആരോഗ്യം. Show all posts
Showing posts with label ആരോഗ്യം. Show all posts

Friday, 25 August 2017

ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല


ഓരോ മനുഷ്യനെയും യുവാവാക്കുന്നതും വയസനാക്കുന്നതും മുഖമോ, മുടിയോ ശരീരമോ ഒന്നുമല്ല, ചര്‍മമാണ്
ചെറുപ്പമായി ഇരിക്കാന്‍ എന്നും എല്ലാര്‍ക്കും ഇഷ്ടമാണ്. അതിനായി നാം എന്തിനും തയ്യാറുമാണ്. ഓരോ മനുഷ്യനെയും യുവാവാക്കുന്നതും വയസനാക്കുന്നതും മുഖമോ, മുടിയോ ശരീരമോ ഒന്നുമല്ല, ചര്‍മമാണ്. ആ ചര്‍മം ബുദ്ധിപൂര്‍വം സംരക്ഷിച്ചാല്‍ പ്രായത്തെ തോല്‍പ്പിക്കാന്‍ കഴിയുമെന്നതില്‍ യാതൊരു സംശയവുമില്ല.  എന്തുകഴിക്കുന്നു, എവിടെ പോകുന്നു, എങ്ങനെ ചിന്തിക്കുന്നു എന്നതെല്ലാം ചര്‍മത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. ചര്‍മസംരക്ഷണത്തിനായി അത്യാവശ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.
മിക്ക സണ്‍ സ്‌കീന്‍ ക്രീമുകളിലും വിറ്റാമിന്‍ 'സി'യോ 'ഇ'യോ അടങ്ങിയിട്ടുണ്ട്. പുറമേ പുരട്ടുന്നതിനുപകരം ഈ വിറ്റാമിനുകള്‍ അടങ്ങുന്ന പഴങ്ങളും പച്ചക്കറികളും കഴിച്ചാലോ? തിളങ്ങുന്ന ചര്‍മമായിരിക്കും കിട്ടുക. ചര്‍മം ചുക്കിച്ചുളിയുന്നത് ഒഴിവാക്കാനും ഈ വിറ്റാമിനുകള്‍ക്ക് സാധിക്കും. സെലീനിയം എന്ന ധാതു അടങ്ങുന്ന ഭക്ഷണം കഴിക്കുന്നതും ചര്‍മത്തിന് നല്ലതാണ്. മീന്‍, സുര്യകാന്തിക്കുരു, ഓട്സ്, ലിവര്‍ എന്നിവയിലെല്ലാം സെലീനിയം ധാരാളമായി അടങ്ങീടുണ്ട്.
ഒരാഴ്ച തുടര്‍ച്ചയായി ഉറക്കമൊഴിച്ചാലോ?  അത് നിങ്ങളുടെ ശരീരം കണ്ടാല്‍ അറിയാന്‍ സാധിക്കും. വിളര്‍ത്ത ചര്‍മം, കണ്ണിനുതാഴെ കറുത്ത പാടുകള്‍, ചത്ത കണ്ണുകള്‍... ഇവയെല്ലാം നിങ്ങള്‍ ശരിയായി ഉറങ്ങുന്നില്ലെന്ന കാര്യം വിളിച്ചുപറയും. ദിവസവും 7-8 മണിക്കുറെങ്കിലും ശരിയായി ഉറങ്ങുന്നത് ചര്‍മം നന്നായി നിലനിര്‍ത്താന്‍ ഉപകരിക്കും. എങ്ങനെ ഉറങ്ങുന്നുവെന്ന കാര്യവും പ്രധാനമാണ്. വര്‍ഷങ്ങളായി മുഖം തലയിണയില്‍ പൂഴ്ത്തിവച്ച് ഉറങ്ങുന്ന സ്വഭാവക്കാരനാണ് നിങ്ങളെങ്കില്‍ മുഖം ചുളിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മലര്‍ന്നുകിടന്ന് ഉറങ്ങി ശീലിക്കുകയെന്നതാണ് ഇതിന്റെ പ്രതിവിധി.
മറ്റൊരു പ്രധാന പ്രശ്‌നമാണ് സൂര്യപ്രകാശം പതിവായി കൊള്ളുന്നത്. അത് ചര്‍മത്തിന് അത്ര നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചര്‍മത്തിനുണ്ടാകുന്ന തൊണ്ണൂറു ശതമാനം തകരാറുകളും സൂരപ്രകാശം സമ്മാനിക്കുന്നതാണ്. സ്‌കിന്‍ കാന്‍സറിനുള്ള സാധ്യതകളും ഇതു വര്‍ധിപ്പിക്കുന്നു. രാവിലെ പത്തുമണി മുതല്‍ രണ്ടുമണിവരെയുളള സൂര്യപ്രകാശത്തിനാണ് ഏറ്റവും ശക്തി. വെയിലത്തിറങ്ങുന്നതിനുമുമ്പ് സണ്‍സ്‌ക്രീന്‍ ലോഷന്‍ പതിവായി ഉപയോഗിക്കണം. വലിയ തൊപ്പികളോ ഫുള്‍ സ്ലീവ് വസ്ത്രങ്ങളോ ധരിക്കുന്നതും സുര്യപ്രകാശത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കും.
രാവിലെ മുതല്‍ നഗരത്തിലലയുന്ന ഒരാളുടെ ശരീരത്തില്‍ വൈകുന്നേരമാകുമ്പോള്‍ പൊടിപടലങ്ങള്‍ പൊതിയുമെന്ന കാര്യം ഉറപ്പ്. മൃദുവായ ഒരു സോപ്പുപയോഗിച്ച് മുഖവും ശരീരവും നന്നായി കഴുകുക എന്നതാണ് ഇതിനുള്ള പ്രതിവിധി. ചര്‍മം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശരീരത്തിലെ മൃതകോശങ്ങളെ കഴുകിക്കഴഞ്ഞ് മോയിസ്ചറൈസര്‍ ശരീരമാസകലം പുരട്ടിയിട്ടുവേണം ഉറങ്ങാന്‍ പോകാന്‍. ഇങ്ങനെ ചെയ്തില്ലേല്‍ മുഖമാസകലം കുരുക്കളാല്‍ നിറയും. 
ശുദ്ധമായ കുടിവെള്ളം പോലെ നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കുന്ന വസ്തു വേറെയില്ല. ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുവഴി ചുളിവുകളെ ദൂരെനിര്‍ത്താന്‍ കഴിയും. ശരീരത്തിലെ കോശങ്ങള്‍ക്ക് വേണ്ട പോഷകങ്ങളെത്തിക്കാനും ടോക്സിനുകളെ പുറന്തള്ളാനുമൊക്കെ കുടിവെള്ളത്തിനു സാധിക്കു. വെള്ളം രക്തയോട്ടവും വര്‍ധിപ്പിക്കും, അതു നിങ്ങളുടെ ചര്‍മ്മത്തിന്റെ തിളക്കമേറ്റുകയും ചെയ്യും. ഒരുദിവസം എട്ടു മുതല്‍ പത്തു ഗല്‍സ് വെള്ളമെങ്കിലും കുടിച്ചാലേ ഇതൊക്കെ സാധ്യമാകൂ.
തണുത്ത കാലാവസ്ഥയും ശീതക്കാറ്റും ചര്‍മത്തോട് ചെയ്യുന്ന ദ്രോഹം ചില്ലറയല്ല. ചര്‍മ്മമാകെ വലിഞ്ഞുപിടിക്കാനും മൊരിച്ചിലുണ്ടാകാനും തണുപ്പ് കാരണമാകുന്നു. പകല്‍ മുഴുവന്‍ മോയിസ്ചറൈസര്‍ തേയ്ക്കാന്‍ പ്രത്യേകമോര്‍ക്കണം. ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്. കടുത്ത വേനലിലും ചര്‍മത്തിനു പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. 

ഇങ്ങനെയെല്ലാം നോക്കിയാല്‍ ഒരു പരിധിവരെ നമ്മുക്ക് യുവത്വം നിലനിര്‍ത്താനാകും

ഹൃദയാരോഗ്യത്തിനും മാനസികാരോഗ്യത്തിനും നെല്ലിക്ക കഴിക്കൂ

നെല്ലിക്കയുടെ ഗുണഗണങ്ങള്‍ പറയാതെ പലര്‍ക്കും അറിയാം. എന്നാല്‍ നമ്മളറിയാത്ത നൂറായിരം ഗുണങ്ങളാല്‍ സമ്പന്നമാണ് ഓരോ നെല്ലിക്കയും. ദിവസവും നെല്ലിക്ക കഴിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാവലാളായി പ്രവര്‍ത്തിക്കും. 
1, ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നു.
2, വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ് നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ കാഴ്ച ശക്തി വര്‍ധിക്കും.
3, ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് പരിഹാരമായി സ്ഥിരമായി നെല്ലിക്ക കഴിക്കുക.
4, പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്ഥിരമായി കഴിക്കുക.
5, നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹന പ്രക്രീയ സുഖമമാക്കുന്നു.
6, ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച് ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ ഒന്നു വരില്ല.
7, നെല്ലിക്കയിലുള്ള ആന്റെി ഓക്‌സിഡന്റുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന് സംരക്ഷിക്കും.
8, നെല്ലിക്ക ജൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും.
9, സ്ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.
10, ഓര്‍മ്മക്കുറവുള്ളവര്‍ സ്ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്തി വര്‍ധിക്കും.

Friday, 5 May 2017

How to check Kerala Class 10th Result 2017

 Kerala SSLC Result will publish on 05/05/2017 at 2 PM
Now you can check the result through Lateco News One App

How to check Kerala Class 10th Result 2017 on Lateco News One App?

Step By Step

1.Open Lateco News One App




2.Select The Option  of Official Website - News Portal



3.select Keep Reading Or Right option




4.check the result by clicking the link







Kerala Class 10th Result 2017

Given below are the list of websites which will host the SSLC result of Kerala. Students should rely on the websites given below for retrieval of result:

FOR  RESULT PLEASE CLICK THE BELOW LINK


www.results.itschool.gov.in

www.results.itschool.gov.in
www.kerala.gov.in
www.keralaresults.nic.in


www.results.itschool.gov.in
www.cdit.org
www.examresults.kerala.gov.in
www.prd.kerala.gov.in
www.results.nic.in
www.educationkerala.gov.in



How to check Kerala Class 10th Result 2017?

 - STEP BY STEP



  • 1.Go to the respective websites
  • 2.Enter all the log in details asked for
  • 3.Submit the details
  • 4.Get the result
  • 5.Save a copy of the result

YOU CAN ALSO CHECK THE SSLC RESUILT 2017 
ON sapahalam2017 MOBILE APP

Saphalam 2017 App Download
TO DOWNLOAD THE APP  CLICK THE BELOW LINK TEXT

Thursday, 29 December 2016

എന്താണ് അജ്നാമോട്ടോ..?



അജ്നാമോട്ടോ എന്ന ബ്രാന്‍ഡില്‍ അറിയപ്പെടുന്ന മോണോസോഡിയം ഗ്ളൂട്ടാമേറ്റ് എന്ന രാസവസ്തുവിനെ ലോകമെമ്പാടും പരിചയപ്പെടുത്തിയത് ചൈനീസ് റസ്റ്റാറന്‍റുകളാണെങ്കിലും ഈവസ്തു പുരാതനകാലം മുതല്‍ക്കെ ഉപയോഗിച്ചിരുന്നത് ജപ്പാന്‍കാരാണ്. കടല്‍പ്പായല്‍കൊണ്ട് ഉണ്ടാക്കിയിരുന്ന സ്വാദിഷ്ഠമായ പ്രത്യേകതരം സൂപ്പ് ജപ്പാന്‍കാരുടെ ഇഷ്ടവിഭവമായിരുന്നു. ഈ സൂപ്പിന്‍െറ രുചിയുടെ രഹസ്യംതേടി നടന്ന ഗവേഷണങ്ങള്‍ക്കൊടുവിലാണ് മോണോസോഡിയം ഗ്ളൂട്ടാമേറ്റ് കണ്ടുപിടിച്ചത്. 1908ല്‍ പ്രഫ. കികുനായി ഇക്കെഡ എന്ന ജപ്പാനീസ് രസതന്ത്ര പ്രഫസറും കെമിസ്റ്റുമാണ് കടല്‍പ്പായലിലെ രുചിഘടകത്തെ വേര്‍തിരിച്ചെടുത്തത്. കടല്‍പ്പായയിലുണ്ടായിരുന്ന മോണോസോഡിയം ഗ്ളൂട്ടാമേറ്റ് പ്രകൃതിദത്തമായതിനാല്‍  രുചി വര്‍ധിപ്പിക്കുമെന്നല്ലാതെ മറ്റു ദോഷങ്ങള്‍ ഇല്ലാത്തതായിരുന്നു. എന്നാല്‍, ഇന്ന് നമുക്കു ലഭിക്കുന്ന അജ്നാമോട്ടോ തികച്ചും ഒരു രാസസംയുക്തമാണ്.  ഷുഗര്‍സീറ്റ് എന്ന ഒരുതരം മധുരക്കിഴങ്ങിലെയും  മൊളാസസ് എന്ന കരിമ്പിന്‍ചണ്ടിയിലെയും ഗോതമ്പിലടങ്ങിയിരിക്കുന്ന ഗ്ളൂട്ടാണിലേയും രാസവസ്തുക്കള്‍ വേര്‍തിരിച്ചെടുത്താണ് വന്‍കിട ഫാക്ടറികളില്‍ എം.എസ്. ജി നിര്‍മിക്കുന്നത്.
നാലുതരം രുചികളാണ് മനുഷ്യന്‍െറ നാക്കിന് തിരിച്ചറിയാന്‍ കഴിയുന്നത് എന്നായിരുന്നു ആദ്യകാലത്തെ ധാരണ. മധുരം, പുളി, ഉപ്പ്, കയ്പ്പ് എന്നിവ. എന്നാല്‍, പിന്നീട് നടന്ന ഗവേഷണങ്ങളുടെ ഫലമായി ഉമാമി പേരില്‍ അഞ്ചാമതൊരു രുചികൂടിയുണ്ടെന്ന് കണ്ടത്തെി. തക്കാളി, ചില കടല്‍വിഭവങ്ങള്‍ എന്നിവയില്‍നിന്നാണ് ഈ അഞ്ചാമനെ കണ്ടത്തെിയത്. പ്രഫസര്‍ കികുനായി ഇക്കെഡതന്നെയാണ് ഈ രുചിയും ഗവേഷണം നടത്തിക്കണ്ടത്തെിയത്. നാവിന്‍െറ ഈ ഉമാമി രസമുകുളങ്ങളെ ഉത്തേജിപ്പിക്കാനുള്ള അജ്നാമോട്ടോയുടെ കഴിവാണ് അതിനെ രുചികളുടെ രാജാവാക്കി മാറ്റിയത്.
പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങളുടെ പുറത്ത് എം. എസ്ജിയുടെ അളവ് കൃത്യമായി രേഖപ്പെടുത്തണമെന്നാണ് നിയമം. ഒരു ശതമാനത്തില്‍ കൂടുതല്‍ ഈ രാസവസ്തു ഒരാഹാരത്തിലും ഉപയോഗിക്കാന്‍  പാടില്ല എന്നും നിയമം പറയുന്നു. എന്നാല്‍, ഈ നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് ഇന്ന് നമുക്ക് പാക്കറ്റിലും ടിന്നുകളിലുമായി ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ എന്നതാണ് യാഥാര്‍ഥ്യം.

വിശപ്പില്ലായ്മ ശരീരത്തിന്‍െറ സ്വയം ചികിത്സയാണ്




മിക്ക രോഗങ്ങളുടെയും കൂടെ വിശപ്പില്ലായ്മയും വായക്ക് അരുചിയും ഉണ്ടാവാറുണ്ട്. ഇതും ഒരു രോഗമായാണ് അല്ളെങ്കില്‍ രോഗത്തിന്‍െറ ഭാഗമായാണ് നാം പരിഗണിക്കുന്നത്. എന്നാല്‍ മറിച്ച് ശരീരം സ്വയം ചികിത്സയുടെ ഭാഗമായി ചെയ്യുന്ന ഒരു സ്വാഭാവിക പ്രകൃയയാണിത്. ഒരു വ്യക്തിക്ക് വിശപ്പില്ലായ്മയും വായക്ക് അരുചിയും കയ്പും അനുഭവപ്പെടുന്നെങ്കില്‍ അത് അകത്തേക്ക് ഭക്ഷണം കടത്തി വിടരുത് എന്ന് ശരീരം നല്‍കുന്ന അറിയിപ്പായി കരുതുകയാണ് വേണ്ടത്. അതിന് പകരം വിശപ്പുണ്ടാവാന്‍ മരുന്നന്വേഷിക്കുകയാണ് നാമിപ്പോള്‍ ചെയ്തുവരുന്നത്.
വിശപ്പില്ലാത്തപ്പോഴും അരുചിയുള്ളപ്പോഴും മനുഷ്യന് ഭക്ഷണം കഴിക്കാനിഷ്ടമില്ല. രുചിമുകുളങ്ങളാണ് രുചിയെ നിയന്ത്രിക്കുന്നത്. ഈ സമയം മനുഷ്യന്‍ രുചിമുകുളങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പുതിയതരം ഭക്ഷണങ്ങള്‍ കഴിക്കും. ചിലര്‍ നല്ല എരിവുള്ള മുളക് കടിച്ചരച്ചും ഉപ്പും വിനാഗിരിയുമുള്ള അച്ചാറുകള്‍ നാവില്‍ പുരട്ടിയുമൊക്കെ ഭക്ഷണം കഴിക്കും. പഞ്ചേന്ദ്രിയങ്ങളെകൊണ്ട് ഭക്ഷണത്തിന്‍െറ വരവിനെ തയാന്‍ ശരീരം ശ്രമിക്കുമ്പോള്‍ നാം ഇത്തരത്തില്‍ അതിനെ അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം അവസരത്തല്‍ ശരീരത്തിന്‍െറ പ്രതിഷേധം വകവെക്കാതെ ഭക്ഷണം ആമാശയത്തിലത്തെിച്ചേരുകയാണ്.
ഇത്തരം അവസരത്തില്‍ ശരീരം വീണ്ടും പ്രതികരിക്കാന്‍ തുടങ്ങുന്നു. അങ്ങിനെയാണ് ഭക്ഷണം കൈകാര്യം ചെയ്ത് താഴോട്ട് തള്ളിവിട്ടുകൊണ്ടിരുന്ന ആമാശയഭിത്തി മറിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത്. അതോടെ കഴിച്ച ആഹാരം വായിലൂടെതന്നെ പുറത്തുവരും. അതാണ് ഛര്‍ദ്ദി. ആമാശയം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഛര്‍ദ്ദി ഉണ്ടാവുന്നത്. ഭക്ഷണം കൈകാര്യം ചെയ്യാന്‍ തയ്യാറല്ല എന്നാണ് ഈ പ്രതികരണത്തിലൂടെ ശരീരം നമ്മോട് പറയുന്നത്. ശരീരത്തിന്‍െറ ഇത്തരം പ്രതികരണത്തെ തളര്‍ത്താന്‍ ശാസ്ത്രത്തിന്‍്റെ കൈയില്‍ മരുന്നുണ്ട്. അത് പ്രയോഗിച്ചാല്‍ പിന്നെ ആമാശയമോ അതുള്‍പ്പെടുന്ന ദഹനവ്യൂഹംതന്നെയൊ തളരും. അതോടെ വേണ്ടാത്ത ഭക്ഷണം പുറംതള്ളലും നില്‍ക്കും. ഛര്‍ദ്ദിച്ച് പുറത്തുവരുന്ന വസ്തു ദഹനം നടക്കാത്ത ആഹാരാവശിഷ്ടമാണെങ്കില്‍ അതും ഒരു ശുദ്ധീകര ണമായി കാണാന്‍ നാമെന്തിനു മടിക്കണം? കൂട്ടത്തില്‍ ശരീരം ആവശ്യപ്പെടുന്നത് എന്താണെന്നു കൂടി ശ്രദ്ധിക്കുക. നന്നാക്കാന്‍ ഇത്തിരി സമയം വേണം. അത് പ്രകൃതിയുടെ നിയമമാണ്.
ഒടിവ്, ചതവ് മുതലായവയൊക്കെ നിമിഷനേരംകൊണ്ട് സംഭവിക്കാം. പക്ഷെ കേടുതീര്‍ക്കല്‍ അങ്ങിനെയല്ല. അതിനുസമയമെടുക്കും. എല്ലുപൊട്ടാന്‍ സെക്കന്‍റുകളും മുറിവുകൂടാന്‍ മാസങ്ങളും എടുക്കും. ദഹനവ്യൂഹത്തിനോ വിസര്‍ജ്ജനവ്യൂഹത്തിനോ കേടുപറ്റിയാലും അവ നന്നാക്കാന്‍ സമയം എടുക്കും. അതിന് മാസങ്ങള്‍ വേണ്ടിവരില്ല. പക്ഷെ ദിവസങ്ങള്‍ വേണ്ടിവരും. കാത്തിരിക്കുകയല്ലാതെ കുറുക്കുവഴികളൊന്നുമില്ല എന്നറിയുക.
നട്ടെല്ലിലെ കശേരുക്കള്‍ പരസ്പരം യോജിച്ചവയല്ല. അവയ്ക്കിടയില്‍ ഡിസ്ക്കുകള്‍ ഉണ്ട്. അത് കശേരുക്കള്‍ തമ്മില്‍ മുട്ടാതിരിക്കാനും ശരീരത്തിന്‍്റെ സുഗമമായ അവസ്ഥ നിലനിര്‍ത്താനുമാണ്. ഒരു വാഹനത്തിന്‍്റെ ഷോക് അബ്സോര്‍ബര്‍ പോലെ ശരീരത്തെ സംരക്ഷിക്കുകയാണ് കശേരുക്കളുടെയിടയിലുള്ള ഡിസ്ക്കുകളുടെ ധര്‍മ്മം. അതിലൊരു ഡിസ്ക്ക് ഒന്നുതെറ്റാനിടയായി എന്നു കരുതുക. പിന്നെ സ്ഥാനചലനം സംഭവിച്ച ഡിസ്ക്കിനെ യഥാസ്ഥാനത്ത് കൊണ്ടുവരണം. അതിനായി ശരീരത്തിന് വേണ്ടത് വിശ്രമമാണ്. പൂര്‍ണമായ വിശ്രമത്തിലൂടെയേ അത് സാദ്ധ്യമാവു. ഈ സമയം വ്യക്തിയില്‍ വേദനയുണ്ടാക്കുകയാണ് ശരീരം ചെയ്യുന്നത്. വേദനമൂലം അയാള്‍ ഇളകാതിരിക്കും. അതാണ്് അപ്പോള്‍ ശരീരത്തിനാവശ്യം. നമുക്കാ വേദനയെ ചികിത്സിക്കാം.
വേദനസംഹാരി ഉപയോഗിച്ചുള്ള ഒരിഞ്ചക്ഷന്‍ മതി. പിന്നെ വേദനിക്കില്ല. അതോടെ വേദനകൊണ്ട് ഒന്നനങ്ങാന്‍ പോലും കഴിയാതിരുന്ന രോഗിക്ക് ഇപ്പോള്‍ നടക്കാന്‍പോലും കഴിയുന്നു. വേദന മാറുന്നു. രോഗം മാറാതിരിക്കുകയും ചെയ്യുന്നു. ശരീരം ഇളകാതിരിക്കാനാണ് ഒന്നനങ്ങാന്‍പോലും കഴിയാത്തത്ര വേദനയുണ്ടാക്കിയത്. ഇവിടെ ഇളകാതിരിക്കുന്നതാണ് തെറ്റിപ്പോയ ഡിസ്കിന് യഥാസ്ഥാനത്തേക്കത്തൊന്‍ ആവശ്യമായ ചികിത്സയെന്ന് അസ്ഥിരോഗ വിദഗ്ദ്ധനുമറിയാം. പക്ഷെ രോഗിക്ക് വേണ്ടത് വേദന മാറലാണല്ളോ? പ്രസവവേദനയെ തടുക്കാതിരിക്കാന്‍ കാരണം കൈകാര്യം ചെയ്യുന്ന ഡോക്ടര്‍ക്കത് ഗുണം ചെയ്യാനിടയില്ല എന്നതിനാലാണ്. എന്നാല്‍ ഡിസ്ക് തെറ്റിയവേദന മാറ്റിയില്ളെങ്കില്‍ പിന്നെ അതും ഡോക്ടര്‍ക്ക് ഗുണം ചെയ്യില്ല എന്നതുകൊണ്ട് മരുന്ന് നല്‍കേണ്ടതായും വരുന്നു.
ശരീരത്തില്‍ അനുഭവപ്പെടുന്ന വേദനകളോ അസ്വസ്ഥതകളോ ഒരു റിപ്പയര്‍ നടക്കുന്നതിന്‍്റെ ലക്ഷണമായി എടുക്കാവുന്നതാണ്. ശരീരത്തിലെ വിസര്‍ജ്ജനങ്ങള്‍ ഒരസ്വസ്ഥതയിലൂടെയാണല്ളോ സംഭവിക്കാറ്. മൂത്രം മൂത്രസഞ്ചിയില്‍ നിറയുമ്പോഴത്തെ അസ്വസ്ഥത മൂത്രവിസര്‍ജ്ജനമെന്ന ചികിത്സയിലൂടെ സുഖപ്പെടുന്നതുപോലെ രക്തത്തില്‍ വിഷം വര്‍ദ്ധിക്കുമ്പോഴത്തെ പനിയെന്ന അസ്വസ്ഥത വിഷവിസര്‍ജ്ജനം തീര്‍ന്നാല്‍ മാറുകയും ചെയ്യും. പനി, വയറിളക്കം തുടങ്ങിയ തീവ്രരോഗങ്ങള്‍ മാത്രമല്ല പ്രമേഹം, ആസ്ത്മ തുടങ്ങിയ സ്ഥായീരോഗങ്ങളും ശരീരത്തിലെ വിഷസങ്കലനം കുറയുമ്പോള്‍ സുഖപ്പെടുന്നതാണ്. കാന്‍സര്‍, എയ്ഡ്സ് പോലുള്ള വിനാശാത്മക രോഗമായാലും ഇതേ രീതിയില്‍ വിഷസങ്കലനം കുറയ്ക്കുന്ന തത്ത്വശാസ്ത്രമുപയോഗിച്ചുകൊണ്ട് ചികിത്സ ചെയ്യാവുന്നതും രോഗശാന്തി മറ്റേതു ചികിത്സയെക്കാളും കൂടിയ അളവില്‍ സാധ്യമാക്കാവുന്നതുമാണ്. ഇതൊന്നും മരണത്തെ അതിജീവിക്കാനല്ല, ഉള്ളകാലം സുഖമായി ജീവിക്കാനാണ് എന്നറിയേണ്ടതുമുണ്ട്.
തീവ്രരോഗങ്ങള്‍ക്ക് ഏതാനും ദിവസത്തെ പ്രകൃതിചികിത്സ യാണെങ്കില്‍ സ്ഥായീരോഗങ്ങള്‍ക്ക് മാസങ്ങളുടെ ചികിത്സ വേണ്ടി വന്നേക്കാം. വിനാശാത്മകരോഗങ്ങള്‍ക്ക് ചിലരില്‍ മരണംവരെ പ്രകൃതിചികിത്സ വേണ്ടിവരും. വിനാശാത്മക രോഗത്തില്‍ നിന്ന് ചിലപ്പോള്‍ പൂര്‍ണ്ണമോചനം അസാധ്യമായെന്നും വരാം. എങ്കിലും ആശ്വാസം ഉറപ്പാണ്.

അൽഷിമേഴ്​സിനെ കാപ്പികുടിച്ച്​ പ്രതിരോധിക്കാം


ലണ്ടൻ: നിരന്തരം കാപ്പി കുടിക്കുന്നതു മൂലം വീട്ടുകാരിൽ നിന്ന്​ ശകാരം കേൾക്കുന്നവർക്ക്​ ​ സന്തോഷവാർത്ത. കാപ്പി അൾഷിമേഴ്​സി​െന പ്രതിരോധിക്കുമെന്ന്​ പുതിയ പഠനങ്ങൾ അവകാശ​െപ്പടുന്നു. അൾഷിമേഴ്​സ്​, പാർക്കിൻസൺസ്​ പോലുള്ള നാഡീ സംബന്ധമായ രോഗങ്ങളെയും പ്രായമേറു​േമ്പാൾ ഉണ്ടാകുന്ന ഒാർമത്തകരാറുകളെയും കാപ്പി കുടിയിലൂടെ പരിഹരിക്കാം. ദിവസം മൂന്നു മുതൽ അഞ്ചു കപ്പ്​ കാപ്പി വ​െ​ര കുടിക്കുന്നത്​ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.
ലണ്ടനിലെ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ സയൻറിഫിക്​ ഇൻഫർമേഷൻ ഒാൺ കോഫിയാണ്​ കാപ്പിയുടെ ഗുണഫലം പുറത്തു വിട്ടിരിക്കുന്നത്​. കാപ്പി അൾഷിമേഴ്​സ്​ സാധ്യത 27 ശതമാനം കുറക്കുമെന്നാണ്​ റിപ്പോർട്ട്​. ദീർഘകാലമായുള്ള കാപ്പികുടിയാണ്​ രോഗപ്രതിരോധത്തിന്​ സഹായിക്കുകയെന്നും റിപ്പോർട്ട്​​ പറയുന്നു.
കാപ്പിയിലടങ്ങിയ ചേരുവകളാകാം രോഗപ്രതിരോധത്തിന്​ സഹായിക്കുന്നത്​. എന്നാൽ ഏത്​ ചേരുവയാണെന്ന്​ കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകർ പറയുന്നു.

Thursday, 17 November 2016

പ്രതിരോധിക്കാം മനോരോഗങ്ങളെ

ഒക്ടോബര്‍ 10 വിണ്ടുമൊരു മാനസികാരോഗ്യദിനം കൂടി കടന്നുവരിയാണ്. ‘മനസ്സിനും വേണം പ്രഥമ ചികിത്സ’എന്നതാണ് ഈ മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടന ഉയര്‍ത്തുന്ന ആശയം. തിരക്കു പിടിച്ച ആധുനിക ജീവിതത്തില്‍ ശരീരത്തിനു  മാത്രമല്ല മനസ്സിനും  പ്രഥമ ചികിത്സ ആവശ്യമായ സാമൂഹിക സാഹചര്യത്തില്‍ ഈ ആശയത്തിന് ഏറെ പ്രസക്തിയുണ്ട്. നമുക്കിടയില്‍ മുമ്പെങ്ങുമില്ലാത്തവിധം മനോരോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മനോരോഗികളോടുളള സമൂഹത്തിന്‍െറ സമീപനത്തില്‍ ഇനിയും മാറ്റം വന്നിട്ടില്ല. പലപ്പോഴും മനോരോഗങ്ങളെ തിരിച്ചറിയുന്നതിലും അതിന് കൃത്യമായ ചികില്‍സ നല്‍കുന്നതിലും നാം പുലര്‍ത്തുന്ന ഉദാസിനത പ്രശ്നങ്ങള്‍ ഗുരുതരമാക്കാറുണ്ട്. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലും മനോരോഗികള്‍ക്ക്  എണ്ണത്തിന് കുറവൊന്നുമില്ല. കേരളത്തിലെ വര്‍ധിച്ച ആത്മഹത്യക്ക് പിന്നിലും മനോരോഗങ്ങളുടെ സാന്നിധ്യം കാണാം. സ്കിസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍, ഉത്ക്കണ്ഠ, വിഷാദം തുടങ്ങി നിരവധി തരത്തിലുള്ള മനോരോഗങ്ങള്‍ സമൂഹത്തില്‍ കാണാവുന്നതാണ്.
സ്കിസോഫ്രീനിയ
ഗുരുതരമായ മനോരോഗങ്ങളുടെ പട്ടികയില്‍ വരുന്ന രോഗമാണ് സ്കിസോഫ്രീനിയ അഥവാ ചിത്തഭ്രമം. ഒരാളുടെ ചിന്തകളെയും പ്രവര്‍ത്തികളെയും ഈ രോഗം കീഴ്മേല്‍ മറിക്കുന്നു. രോഗം ബാധിച്ചയാള്‍ യാഥാര്‍ഥ്യമേത് മിഥ്യയേത് എന്ന തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് മാറുന്നു. പലപ്പോഴും ഇത്തരം രോഗികള്‍ സമൂഹത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പ്രവണത കാണിക്കുന്നു. സാധാരണ സാമൂഹ്യ സാഹചര്യങ്ങളില്‍ പോലും ഇവര്‍ക്ക് ശരിയായി പെരുമാറാന്‍ സാധിക്കുന്നില്ല. രാഗികള്‍ പലപ്പോഴും ഇല്ലാത്ത ദൃശ്യങ്ങള്‍ കണ്ടതായും, ശബ്ദങ്ങള്‍ കേട്ടതായും 
ആവകാശപ്പെടാറുണ്ട്. ഇതിനോടൊപ്പം തന്നെ പലപ്പോഴും ചില കാര്യങ്ങളോട് രോഗിക്ക് അമിതമായ പ്രതിപത്തി ഉടലെടുക്കുന്നു. ഉദാഹരണമായി സ്കിസോഫ്രീനിയ ബാധിച്ച രോഗികള്‍ക്ക് ചിലപ്പോള്‍ മതം, ഭക്തി പോലുള്ള വിഷയങ്ങളില്‍ അമിതമായ താല്‍പര്യം ഉണ്ടാവാം.ജനിതക തകരാറുകളും, തലച്ചോറിയെ രാസവസ്തുക്കളിലുണ്ടാവുന്ന ചില വ്യതിയാനങ്ങളുമാണ് പലപ്പോഴും സ്കിസോഫ്രീനയക്കുള്ള കാരണങ്ങളായി പറയുന്നത്. കൃത്യമായ സമയത്ത് ചികില്‍സിച്ചാല്‍ ഒരു പരിധിവരെ ഈ രോഗം ചികില്‍സിച്ചു മാറ്റാനോ നിയന്ത്രിച്ചു നിര്‍ത്താനോ കഴിയും. ആന്‍റി സൈക്കോട്ടിക് മരുന്നുകര്‍, ഇലക്ട്രാ കണ്‍വല്‍സീവ് തെറാപ്പി, സൈക്കോ തെറാപ്പി തുടങ്ങിയവയാണ് പ്രധാന ചികില്‍സകള്‍.
ബൈപോളാര്‍ ഡിസോഡര്‍
ബൈപോളാര്‍ ഡിസോഡര്‍ അഥവാ ഉന്‍മാദ-വിഷാദ രോഗമെന്ന് അറിയപ്പെടുന്ന ഈ മാനസികപ്രശ്നനം നമ്മുടെ സമുഹത്തില്‍ അത്ര അപൂര്‍വമല്ല. തലച്ചോറിലെ രാസവസ്തുക്കളിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് ഈ രോഗത്തിന് കാരണം.ഇതുമൂലം ഒരു വ്യക്തിയുടെ സ്വഭാവത്തില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ഉന്‍മാദവും വിഷാദവും മാറിമാറി അനുഭവപ്പെടുന്നു. ഉന്‍മാദത്തിന്‍െറ അവസ്ഥയില്‍ അസാധാരണമായ പെരുമാറ്റ രീതിയാണ് രോഗിക്കുണ്ടാവുക. എല്ലാകാര്യങ്ങളിലും കൂടുതല്‍ ഊര്‍ജസ്വലത കാണിക്കുന്നു. പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ ഇവര്‍ നടത്തുന്ന പല പ്രവര്‍ത്തികളും ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇതിന്‍െറ നേര്‍വിപരീത അവസ്ഥയിലാവും വിഷാദ സമയത്ത് രോഗി. ഒരുകാര്യത്തിലും താല്‍പര്യമില്ലാത്ത അവസ്ഥയിലേക്ക് രോഗി എത്തിച്ചേരുന്നു. ജീവിതത്തോട് ഒരു നെഗറ്റീവ് ചിന്താഗതി ഉടലെടുക്കുന്നു. ആളുകളുമായി സംസാരിക്കുനതിനും വിമുഖത കാണിക്കുന്നു. ചിലപ്പോള്‍ ഇത്തരക്കാരില്‍ ആത്മഹത്യ പ്രവണത വരെ കണ്ടുവരാറുണ്ട്. ആന്‍റി സൈക്കേട്ടിക് മരുന്നുകള്‍, ആന്‍റി ഡിപ്രസെന്‍റുകള്‍, മൂഡ് സ്റ്റെബിലൈസറുകള്‍, സൈക്കോ തെറാപ്പി എന്നിവയാണ് ചികില്‍സക്കായി പ്രധാനമായും ഉപയോഗിക്കുന്നത്്. രോഗത്തിലെ പല ഘട്ടങ്ങളില്‍ വിവിധ തരത്തിലുള്ള ചികിത്സയാണ് നല്‍കുക. 
വിഷാദരോഗം
വളരെ സാധാരണയായി കണ്ടു വരുന്ന ഒരു മാനസിക പ്രശ്നമാണ് വിഷാദരോഗം. ഇന്ന് ക്ഷീണമുള്‍പ്പടെയുള്ള രോഗങ്ങളുമായി ഡോക്ടറെ സമീപിക്കുന്ന പലരുടെയും യഥാര്‍ഥ പ്രശ്നം ഈ രോഗമാണ്. പലപ്പോഴും വിഷാദരോഗത്തിന്‍െറ ലക്ഷണങ്ങള്‍ ശാരീരിക രോഗങ്ങളായി തെറ്റിധരിക്കാറുണ്ട്.  അതുകൊണ്ടുതന്നെ കൃത്യമായ ചികിത്സ ലഭിക്കാന്‍ വൈകുന്നത് സാധാരണമാണ്.വിഷാദരോഗം ബാധിച്ച വ്യക്തികള്‍ പലതരം ലക്ഷണങ്ങളാവും പ്രകടിപ്പിക്കുക. ഇവര്‍ക്ക്  ജിവിതത്തില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതായി തോന്നാറുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമില്ലാതാകുന്നു. ഉറക്കം കുറയുക, വിശപ്പ് ഇല്ലാതാകുക, തുക്കം കുറയുക തുടങ്ങിയവയുണ്ടാവുന്നു. അതൊടപ്പം തന്നെ പലതരത്തിലുള്ള ശാരീരിക വേദനകളും ഇത്തരം രോഗികള്‍ക്ക് അനുഭവപ്പെടാറുണ്ട്. ഇവക്കെല്ലാം പുറമെ അപകര്‍ഷതാബോധവും, കുറ്റബോധവും രോഗികളെ വേട്ടയാടും. അപൂര്‍വം രോഗികളില്‍ അമിതമായ വിശപ്പ്, ഉറക്കം എന്നിവ കണ്ടുവരാറുണ്ട്.  രോഗം ഗുരുതരമാവുന്ന പക്ഷം രോഗികള്‍ ആത്മഹത്യയില്‍ അഭയംപ്രാപിക്കാനും സാധ്യതയുണ്ട്്. 
വിഷാദരോഗത്തിനുള്ള മരുന്നുകളായ ആന്‍റി ഡിപ്രസന്‍റുകള്‍,  ഇലക്ട്രാ കണ്‍വല്‍സീവ് തെറാപ്പി, സൈക്കോതെറാപ്പി, കൗണ്‍സലിംഗ് എന്നിവ ചികിത്സയുടെ ഭാഗമായി നിര്‍ദ്ദേശിക്കാറുണ്ട്. ഇതിനെല്ലാം പുറമെ ഫലപ്രദമായ സാമൂഹിക പിന്തുണയും രോഗശമനത്തിന് ആവശ്യാവശ്യമാണ്. 
ഉത്ക്കണ്ഠ (anxiety disorders )
പലതരത്തിലുള്ള ഉത്ക്കണ്ഠകള്‍ നിത്യജീവിതത്തിന്‍്റ ഭാഗമാണ്.ചിലസമയങ്ങളില്‍ നമ്മളെല്ലാവരും ഇത്തരത്തിലുള്ള അവസ്ഥ കളിലൂടെ കടന്നു പോയിട്ടുണ്ടാവാം. എന്നാല്‍ ദീര്‍ഘകാലത്തെക്കു നീണ്ടു നില്‍ക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ മാനസികരോഗത്തിന്‍റ ഭാഗമാണ്. ഇത്തരക്കാര്‍ക്ക് എല്ലാകാര്യങ്ങളിലും ഉത്ക്കണ്ഠയായിരിക്കും. ദീര്‍ഘകാലത്തേക്കു ഈ അവസഥ അവരില്‍ നിലനില്‍ക്കുന്നു. ദൈനംദിന കാര്യങ്ങളില്‍ പോലും ഇത് ഇവര്‍ക്ക് താളപിഴകള്‍ സൃഷ്ടിക്കുന്നു.ആശങ്കകള്‍ ഒരിക്കലും ഇവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല.സമൂഹത്തിലേ പലതിനോടും ഇവര്‍ക്ക് അനിനിയന്ത്രിതമായ ആശങ്കയായിരിക്കും. മറ്റുവ്യക്തികളോട്  നല്ലബന്ധം സ്ഥാപിക്കാന്‍ ഇവര്‍ക്ക് കഴിയാതെ പോകുന്നു. അനിനിയന്ത്രിതമായ ഭയമാണ് രോഗത്തിന്‍െറ ആദ്യലക്ഷണങ്ങള്‍. അതിനുശേഷം ഉറക്കകുറവുള്‍പ്പെടയുളള പ്രശ്നങ്ങള്‍ രോഗിയെ അലട്ടി തുടങ്ങും. ദിവസേന ചെയ്തിരുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. വയറെരിച്ചിലും ദഹനപ്രശ്നങ്ങളും കടുത്ത ക്ഷീണവും രോഗത്തിന്‍റ ലക്ഷണങ്ങളാണ്. മരുന്നുകള്‍ക്ക് പുറമെ കോഗ്നിറ്റിവ് ബിഹേറിയല്‍ തെറാപ്പിയാണ്
ചികില്‍സ രീതി. സമാനപ്രശ്നങ്ങളുള്ളവരുമായി സംവേദിക്കുന്നത് രോഗികള്‍ക്ക് ആശ്വാസമാകുമെന്ന് കണ്ടത്തെിയിട്ടുണ്ട്. ഇത്തരത്തില്‍ ഈ രോഗം ബാധിച്ച ആളുകളുടെ പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി അവര്‍ക്ക് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കുന്നതും ഇപ്പോഴുള്ള ചികില്‍സ രീതിയാണ്.  
ആത്മഹത്യപ്രവണത
ആത്മഹത്യപ്രവണതയും ആത്മഹത്യയും ഇന്നത്തെ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നം ചെറുതല്ല.ആത്മഹത്യയെ ശാസ്ത്രീയമായി പലപ്പോഴും നമ്മുക്ക് കാണാന്‍ സാധിക്കുന്നില്ല .വിഷാദം,ബൈപോളാര്‍ പോലുള്ള അസുഖങ്ങള്‍ ഉള്ളവരില്‍  ആത്മഹത്യ പ്രവണത കണ്ടുവരാറുണ്ട്. എനിക്കു ജീവിതം മടുത്തു ഞാന്‍ ഇനി ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്  എന്നുപറയുന്നവര്‍ മറ്റൊരു സാധ്യത തേടുകയാണ്. അവര്‍ പറയാതെ നമ്മോടു പറയുന്നത് ഞാന്‍ ഗുരുതരമായ പല പ്രശ്നങ്ങളും നേരിടുന്നു എന്നു തന്നെയാണ്. ഇതു മനസ്സിലാക്കി അവരോടപ്പം നില്‍ക്കുകയാണ് വേണ്ടത്.

പരമാവധി അവരെ കുറ്റപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ആത്മഹത്യക്കായിഅവര്‍ കണ്ടത്തെിയ  ന്യായീകരണങ്ങളെ അന്ധമായി എതിര്‍ക്കരുത്. പകരം അത് പരിഹരിക്കാന്‍ കഴിയുന്നതാണെന്ന് അവരെ ബോധ്യപ്പെടുത്തുക.  ആതമഹത്യ ചെയ്യാനുള്ള വിവിധ വഴികള്‍ അന്വഷിക്കുന്ന ഇവര്‍ കൃത്യമായ സാഹചര്യം ലഭിക്കുമ്പോള്‍ ആത്മഹത്യയിലേക്ക് പോകുന്നു.മാനസികാരോഗ്യ പ്രശ്ങ്ങള്‍ നേരിടുന്നവരില്‍ ഇത് പതിന്‍മടങ്ങ് കൂടുതലായിരിക്കും. ഇവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ശരീരത്തിന് മുറിവേല്‍ക്കുമ്പോള്‍ നാം പെട്ടന്ന് തന്നെ ഫസ്റ്റ് എയ്ഡ് അഥവാ പ്രഥമ ചികിത്സ നല്‍കാറുണ്ട്. പക്ഷേ നമ്മുടെ മനസ്സിന് ഏല്‍ക്കുന്ന വലിയ മുറിവുകള്‍ക്കു പോലും നാം അത് നല്‍കാറില്ല. ഇത് തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ് ലോകാരോഗ്യസംഘടന മനസ്സിനും നല്‍കാം ഫസ്റ്റ് എയ്ഡ് എന്ന മുദ്രാവാക്യവുമായി രംഗത്തത്തെിയിരിക്കുന്നത്. ശാരീരികമായ ആരോഗ്യത്തോടപ്പം മാനസികമായ ആരോഗ്യം കൂടി നിലനിര്‍ത്താന്‍ ഇത് സഹായിക്കും.

Wednesday, 16 November 2016

ചായപ്പൊടിയില്‍ ഇരുമ്പുതരികള്‍; നടപടിയെടുക്കാനാവാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്

ചായയില്ലാതെ ഒരു ദിവസം തുടങ്ങുക ഇന്ത്യക്കാര്‍ക്ക് അസാധ്യമാണ്. എന്നാല്‍ ചായപ്പൊടിയില്‍ ഇരുമ്പുതരികള്‍ ആവാമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പുതിയ സര്‍ക്കുലര്‍ ചായപ്രേമികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ഒരു കിലോഗ്രാം ചായപ്പൊടിയില്‍ 250 മില്ലിഗ്രാം ഇരുമ്പുതരികള്‍ ആവാമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റഗുലേഷന്‍ ഉപദേശകന്‍ സുനില്‍ ബക്ഷി എല്ലാ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍ക്ക് കത്തയക്കുകയും ചെയ്തു. ഇരുമ്പു രഹിത ചായപ്പൊടി നിര്‍മാണം അപ്രായോഗികമാണെന്ന് സുനില്‍ ബക്ഷി പറഞ്ഞു. എന്നാല്‍ അമിതമായ ഇരുമ്പു സാന്നിധ്യം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രമേഹം, ഹൃദയ-വൃക്ക അന്നനാള കാന്‍സര്‍ എന്നിവക്കു കാരണമാകും. രോഗലക്ഷണങ്ങള്‍ പെട്ടെന്നു തിരിച്ചറിയാന്‍ സാധിക്കില്ല. സന്ധിവേദന, തളര്‍ച്ച, വിളര്‍ച്ച, അമിത പ്രമേഹം എന്നിവയുണ്ടെങ്കില്‍ വിദഗ്ധ ചികിത്സ തേടണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു.
green-tea-powder1
നിര്‍മാണ പ്രക്രിയക്കുപയോഗിക്കുന്ന യന്ത്രങ്ങളില്‍ നിന്നാണ് ചായപ്പൊടിയില്‍ ഇരുമ്പുപൊടികള്‍ കലരുന്നത്. നേരത്തെ ഇരുമ്പുപൊടികളുടെ അനുവദനീയമായ അളവ് കിലോക്ക് 150 മില്ലിഗ്രാമായിരുന്നു. എന്നാല്‍ ചായപ്പൊടി ഉല്‍പാദകരുടെയും കച്ചവടക്കാരുടെയും നിരന്തര പരാതികളെത്തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്യുകയായിരുന്നു.
tea-powder-1693738
മറ്റു രാജ്യങ്ങളിലെല്ലാം അനുവദനീയമായ അളവ് കിലോക്ക് 120 മില്ലിഗ്രാമാണെന്നിരിക്കെ ഇന്ത്യയില്‍ ഇത് 250 ആക്കിയത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പഠനം. ചായപ്പൊടികളിലെ ഇരുമ്പുപൊടികള്‍ ഒഴിവാക്കുന്നതിന് യന്ത്രങ്ങളില്‍ വലിയ കാന്തങ്ങള്‍ ഘടിപ്പിക്കാറുണ്ടെങ്കിലും തരികള്‍ അവശേഷിക്കുന്ന അവസ്ഥയാണുള്ളത്.

Sunday, 13 November 2016

സുഖമായി ഉറങ്ങുക



sleep-disorders-in-childrenപകല്‍ അധ്വാനിക്കുന്നവര്‍ക്ക് വിശ്രമം വേണം. ശരീരത്തിന് വിശ്രമം ലഭിക്കുമ്പോഴാണ് മനസ്സിന് ആരോഗ്യമുണ്ടാകുക. നിരന്തരം ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഉപബോധമനസ് വിശ്രമത്തിനുവേണ്ടി കൊതിക്കും. നാം വിശ്രമം നല്‍കുന്നില്ലെങ്കില്‍ പനിയിലൂടെയും മറ്റും ഉപബോധമനസ്സ് വിശ്രമം പിടിച്ചെടുക്കും.
അല്ലാഹു രാത്രി മനുഷ്യന് വിശ്രമസങ്കേതമാക്കി. ഉറങ്ങാന്‍ ഒരുങ്ങുന്ന വ്യക്തി തന്റെ ഉറക്കം ആശ്വാസകരവും ആരോഗ്യകരവുമാക്കണം. ഉറക്കം മരണത്തിന്റെ ചെറിയൊരു രൂപമാണ്. അതു നല്ല രീതിയിലാകണം. കാറ്റും വെളിച്ചവും വേണ്ടത്ര കിട്ടുന്നതായിരിക്കണം കിടപ്പുമുറി. വാതിലുകളും ജനലുകളുമെല്ലാം പൂര്‍ണമായി അടച്ച് ഉറങ്ങരുത്. കിടക്കയും തലയിണയുമെല്ലാം ഇടക്കിടെ വെയിലു കൊള്ളിക്കണം. കട്ടിലിന്റെ അടിഭാഗവും മറ്റും എല്ലാദിവസവും അടിച്ചുവാരി വൃത്തിയാക്കണം. മുറിയിലുള്ള ചിലന്തിവലകള്‍ നീക്കം ചെയ്യണം. ഉറങ്ങുന്നതിനു മുമ്പ് ദന്തശുദ്ധീകരണം നടത്തുന്നതും അംഗശുദ്ധി വരുത്തുന്നതും നല്ലതാണ്. ഉറങ്ങാന്‍ നേരത്ത് ചൊല്ലേണ്ട ദിക്‌റുകളും പ്രാര്‍ഥനകളും ഖുര്‍ആന്‍ സൂറത്തുകളും ചൊല്ലാന്‍ മറക്കരുത്. കിടക്കുന്നതിന്റെ മുമ്പ് വിരിപ്പുകള്‍ കുടഞ്ഞ് വൃത്തിയാക്കാന്‍ മറക്കരുത്. നബി(സ്വ) പറയുന്നു: ‘നിങ്ങള്‍ ശയനസ്ഥാനത്തേക്കു ചെന്നാല്‍ വിരിച്ച തുണിയുടെ ഉള്‍ഭാഗം തട്ടിക്കുടയുക. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ എഴുന്നേറ്റു പോന്നതിനുശേഷം വിരിപ്പില്‍ എന്തൊക്കെയാണ് വന്നു കിടക്കുന്നതെന്നറിയില്ല’.
ചിലര്‍ മൊബൈലില്‍ നിന്ന് പാട്ട് കേട്ടുകൊണ്ട് ഉറങ്ങുന്നു. സിനിമാഗാനങ്ങളും മറ്റും കണ്ടും കേട്ടും ഉറങ്ങുന്നവന്റെ മനസ്സ് എങ്ങനെയിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ചിലര്‍ ടിവി കണ്ടുകൊണ്ടിരിക്കെ ഉറങ്ങുന്നു. ഇതെല്ലാം ശരീരത്തിനും മനസ്സിലും ശോഷണം വരുത്തുന്നവയാണ്. ഉറക്കം ക്രമപ്പെടുത്തുകയും പൂര്‍ണ ആരോഗ്യവാനായ ഒരാള്‍ പുലരുന്നതിനുമുമ്പ് ഉണരുകയും വേണം. അധികം വിശപ്പുള്ള അവസരത്തില്‍ ഉറങ്ങിയാല്‍ മെലിച്ചില്‍, നീരിറക്കം മുതലായ അസുഖങ്ങള്‍ ഉണ്ടാകും. ദേഹകാന്തി നഷ്ടപ്പെടുകയും ചെയ്യും.
ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുന്നതും തഥൈവ. ഉറക്കം ഇത്രസമയം എന്ന് ക്ലിപ്തപ്പെടുത്തുന്നത് പ്രായം, ദേഹസ്ഥിതി എന്നിവ അടിസ്ഥാനമാക്കിയാണ്. സാധാരണയില്‍ ആറ് മണിക്കൂര്‍ ഉറങ്ങണം. രാത്രി തുടരെയുള്ള ഉറക്കമൊഴിക്കല്‍ അനാരോഗ്യം ക്ഷണിച്ചുവരുത്തും. ആയുസ്സിന്റെ അധികഭാഗവും ഉറങ്ങിത്തീര്‍ക്കരുത്. ആരാധനക്കും ഉറക്കിനും മറ്റും സമയം ക്രമീകരിക്കുക. നല്ല മനസ്സോടെ തൗബചിന്തയോടെ പാപത്തില്‍നിന്ന് മോചിതനായി വിരിപ്പിലേക്ക് ചെല്ലുക. ഉറക്കം സുഖമാകട്ടെ.

Friday, 4 November 2016

കാന്‍സറിനെ തടയാന്‍ ഗ്രീന്‍ ടീയും തണ്ണിമത്തനും

watermelon

തണ്ണിമത്തനും ഗ്രീന്‍ ടീയും പതിവായി ഉപയോഗിച്ചാല്‍ പുരുഷന്‍മാരിലെ പ്രോസ്‌ട്രേറ്റ് കാന്‍സറിനെ തടയാനാകുമെന്ന് ഗവേഷകര്‍. തണ്ണിമത്തനിലെ ലൈകോപിന്‍ എന്ന ഘടകമാണ് കാന്‍സറിനെ തടയുന്നത്. ലൈകോപിന്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രോസ്‌ട്രേറ്റ് കാന്‍സറിനെ പ്രതിരോധിക്കാനാവും.
തക്കാളി, ആപ്രിക്കോട്ട്, പപ്പായ, റോസ് മുന്തിരി എന്നിവയിലെല്ലാം ലൈകോപിന്‍ അടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ഗ്രീന്‍ ടീ കൂടി പതിവാക്കിയാല്‍ കാന്‍സറിനെതിരായ പ്രകൃതിദത്ത സംരക്ഷണം കൂടുതല്‍ ഫലപ്രദമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.


കറിവേപ്പില വെറും കറിവേപ്പിലയല്ല



curry veppu
മ്മുടെ നിത്യജീവിതത്തില്‍ വളരെക്കാലമായി ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. കറിക്ക് രുചികിട്ടാന്‍ ഉപയോഗിച്ച ശേഷം എടുത്തുകളയാറാണ് പതിവ്. അതുകൊണ്ട് തന്നെ കറിവേപ്പില പോലെ എന്ന പ്രയോഗം തന്നെ നാട്ടിലുണ്ട്. എന്നാല്‍ നിരവധി ഗുണങ്ങളുള്ള ഔഷധമാണ് കറിവേപ്പില എന്നാണ് ഗവേഷകര്‍ പറയുന്നത്.
ആഹാരത്തിലുണ്ടാകുന്ന വിഷാംശത്തെ ഇല്ലാതാക്കാന്‍ കറിവേപ്പിലക്കാവും. ദഹനശക്തി വര്‍ധിപ്പിക്കാനും അതിസാരം വയറുവേദന എന്നിവക്കും കറിവേപ്പില ഉത്തമ ഔഷധമാണ്. ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ കറിവേപ്പിലക്കാവും. കാന്‍സറിനെതിരെ പ്രവര്‍ത്തിക്കാനും കറിവേപ്പിലക്കാവും എന്നാണ് ഗവേഷകര്‍ പറയുന്നത്.


മാള്‍ട്ടാ പനിക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്




fever
തിരുവനന്തപുരം: ബ്രൂസെല്ലോസിസ് അഥവാ മാള്‍ട്ടാ പനിക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്മ്യൂനിറ്റി മെഡിസിന്‍ വിഭാഗം. ബ്രൂസെല്ലോസിസ് രോഗം ബാധിച്ചെന്ന സംശത്തെ തുടര്‍ന്ന് വെള്ളനാട് സ്വദേശിനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിതിനെ തുടര്‍ന്നാണ് ജാഗ്രതാനിര്‍ദേശം.
പാലക്കാട് ജില്ലയില്‍ അടുത്തിടെ പടര്‍ന്നുപിടിച്ച ബ്രൂസെല്ലോസിസ് വ്യാപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന രോഗാവസ്ഥയിലേക്ക് വരെ നയിക്കാവുന്ന ഗുരുതരമായ രോഗമാണ് ബ്രൂസെല്ലോസിസ്. മതിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചെറിയ പനി മുതല്‍ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടു നില്‍ക്കുന്ന രോഗാവസ്ഥവരെയുണ്ടാക്കാം. മൃഗങ്ങളില്‍ ഇത് ഗര്‍ഭച്ഛിദ്രം മുതല്‍ മരണം വരെ ഉണ്ടാക്കാം. കന്നുകാലികളുമായോ കന്നുകാലി ഉത്പന്നങ്ങളുമായോ ബന്ധപ്പെടുന്നവര്‍ക്കെല്ലാം ഈ രോഗം ബാധിക്കാം. ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് ബ്രൂസെല്ലോസിസ് പകരുന്നതായി ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
ബ്രൂസെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ പരത്തുന്ന ജന്തുജന്യ രോഗമാണ് ബ്രൂസെല്ലോസിസ്. കന്നുകാലികളെ ബാധിക്കുന്ന ഈ രോഗം അവയെ പരിപാലിക്കുന്ന മനുഷ്യര്‍ക്കും പിടിപെടാവുന്നതാണ്. ഇന്ത്യയില്‍ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലും ബ്രൂസെല്ലോസിസ് കണ്ടുവരുന്നു.
മലീമസമയ കാലിത്തീറ്റയിലൂടെയൊ മറ്റു രോഗബാധിതരായുള്ള മൃഗങ്ങളുമായുള്ള സമ്പര്‍ക്കലൂടെയൊ പശു, ആട്, എരുമ, പന്നി തുടങ്ങിവക്ക് രോഗം പിടിപെടാവുന്നതാണ്. ഈര്‍പ്പം നിലനില്‍ക്കുന്ന അന്തരീക്ഷം, വൃത്തിയില്ലായ്മ, എന്നിവ രോഗം പെട്ടന്ന് പടര്‍ന്ന് പിടിക്കാന്‍ കാരണമാകും.
കന്നുകാലികളെ പരിചരിക്കുന്നവര്‍ക്കും മാംസം, പാല്‍ എന്നിവ കൈകാര്യം ചെയ്യുന്നവര്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗികളായ മൃഗങ്ങളില്‍ നിന്നും പുറന്തള്ളപ്പെട്ട ചാപിള്ള, മറുപിള്ള, രക്തം, മൂത്രം എന്നിവയില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരുന്നു. രോഗികളായ കന്നുകാലികളുടെ പാല്‍, പാലുത്പന്നങ്ങള്‍, മാംസം എന്നിവ വേവിക്കാതെ കഴിക്കുന്നതും കന്നുകാലികളുടെ ചാണകം വളമായുപയോഗിച്ച പച്ചക്കറികള്‍ പച്ചക്ക് കഴിക്കുന്നതും രോഗ സംക്രമണത്തിന് കാരണമാകും.
തൊഴുത്തിലെയും അറവുശാലകളിലെയും അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ നിലനില്‍ക്കുന്നതിനാല്‍ വായുവില്‍ക്കൂടിയും രോഗം മനുഷ്യരിലെത്തുന്നു.
പെട്ടന്നുണ്ടാകുന്ന വിറയലോട് കൂടിയ പനി (40 മുതല്‍ 41 ഡിഗ്രി വരെ), സന്ധി വേദന, നടുവേദന, തലവേദന, പ്ലീഹ വീക്കം എന്നിവ രോഗലക്ഷണങ്ങളാണ്. യഥാസമയം ഉചിതമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ വിട്ടുമാറാതെ നിലനില്‍ക്കും.
വൃത്തിയും ശുചിത്വവുമുള്ള മൃഗപരിപാലനമാണ് രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മറ്റൊരു മാര്‍ഗം. രോഗം വന്ന കന്നുകാലികളെ ദയാവധത്തിന് വിധേയമാക്കുകയാണ് രോഗം പടര്‍ന്നുപിടിക്കുന്ന സമയത്ത് സ്വീകരിക്കാവുന്ന ഏക മാര്‍ഗം. കന്നുകാലികള്‍ക്ക് ബ്രൂസെല്ല വാക്‌സിന്‍ മുന്‍കൂട്ടി നല്‍കുന്നതിലൂടെ പല വിദേശ രാജ്യങ്ങളിലും ബ്രൂസെല്ലോസിസ് നിര്‍മാര്‍ജനം ചെയ്തു കഴിഞ്ഞു.
വ്യവസായാടിസ്ഥാനത്തില്‍ പാസ്ചറൈസേഷന്‍ കര്‍ശനമാക്കുക, കര്‍ഷകര്‍ മാംസ വ്യാപാരവുമായി ബന്ധപ്പെട്ടവര്‍ എന്നിവര്‍ മൃഗങ്ങളുടെ സ്രവങ്ങള്‍ ശരീരത്തില്‍ സ്പര്‍ശിക്കാത്ത വിധം വസ്ത്രങ്ങള്‍ ധരിക്കുക മുതലായ മാര്‍ഗങ്ങളിലൂടെ രോഗ സംക്രമണം തടയാം.
രോഗനിയന്ത്രണത്തില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ശരിയായ രോഗനിര്‍ണയം നടത്തുക എന്നുള്ളതാണ്. വിട്ടുമാറത്ത രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കണം.
രക്തപരിശോധനയിലൂടെ ഈ രോഗം സ്ഥിരീകരിക്കാം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം നിശ്ചിത കാലയളവില്‍ ആന്റീബയോട്ടിക് കഴിച്ചാല്‍ ഈ രോഗത്തില്‍ നിന്ന് പൂര്‍ണമായും മോചനം നേടാം.

Thursday, 3 November 2016

വെള്ളം കുടിയില്‍ ശ്രദ്ധിച്ചാല്‍ അമിതവണ്ണം നിയന്ത്രിക്കാം


drink_water2

ഭക്ഷണ സമയത്തെ വെള്ളം കുടിയില്‍ ചില നിയന്ത്രണങ്ങള്‍ വരുത്തിയാല്‍ അമിതവണ്ണത്തെ വരുതിയിലാക്കാം. അമിതവണ്ണത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികളില്‍ ഈ രീതി കൂടുതല്‍ ഫലപ്രദമാണെന്ന് ഒബിസിറ്റി ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് രണ്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിച്ച ശേഷം ഭക്ഷണം കഴിച്ചാല്‍ ശരീരഭാരം കുറക്കാനാവും.
മൂന്ന് മാസം ഇത്തരത്തില്‍ ഭക്ഷണത്തിന് മുമ്പ് വെള്ളം ശീലമാക്കിയവര്‍ക്ക് നാല് കിലോയിലധികം ഭാരം കുറഞ്ഞതായും പഠനറിപ്പോര്‍ട്ട് പറയുന്നു. ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരും ഈ വാദത്തെ അംഗീകരിക്കുന്നു. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ഫലപ്രദമായി അമിത വണ്ണം ഒഴിവാക്കാനുള്ള രീതിയായി വിലയിരുത്തുന്നു. ഇത് ആളുകള്‍ക്ക് പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നാനും അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനും കാരണമാകും.

നല്ല കൊളസ്‌ട്രോള്‍ അമിതമാകുന്നതും ഹൃദയാഘാത കാരണമാകുമെന്ന് പഠനം

li-heart-failure



ടൊറോണ്ടോ: കൊളസ്‌ട്രോള്‍ രണ്ട് തരമുണ്ട്. ഒന്ന് നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച്ഡിഎല്‍, രണ്ട് ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍. ഇതില്‍ നല്ല കൊളസ്‌ട്രോള്‍ കൂടിയാല്‍ കുഴപ്പമില്ല എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. എന്നാല്‍ അത് തിരുത്തേണ്ടി വരുമെന്ന് കാനഡയിലെ ടൊറണ്ടോ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. എച്ച് ഡി എല്‍ അധികമാകുന്നത് ഹൃദയാഘാതം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.
എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്ന രീതിയാണ് വൈദ്യശാസ്ത്രം സ്വീകരിക്കുന്നത്. എന്നാല്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നതുകൊണ്ട് മാത്രം കൊളസ്‌ട്രോള്‍ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കുറയില്ലെന്ന് ഗവേഷകര്‍ പറയുന്നു. എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ അമിത അളവിലാകുന്നതും അപകടത്തിലേക്ക് നയിക്കും. ജീവിത ശൈലി മാറ്റുന്നതിലൂടെ മാത്രമെ കൊളസ്‌ട്രോള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഗവേഷകരുടെ പക്ഷം.
6,31,000 പേരുടെ മെഡിക്കല്‍ ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകള്‍ ലഭിച്ചത്. 40നും 105നും ഇടയില്‍ പ്രായമുള്ള രോഗികളിലായിരുന്നു പഠനം.

Wednesday, 2 November 2016

സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികള്‍ പുറന്തള്ളുന്നത് 100 വിഷ വാതകങ്ങള്‍

വാഷിങ്ടണ്‍: സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികള്‍ നിന്ന് നൂറിലധികം വിഷവാതകങ്ങള്‍ പുറന്തള്ളുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് വിഷവാതകങ്ങള്‍ പുറന്തള്ളുന്നതായി കണ്ടെത്തിയത്.
step13b
ലിഥിയം ബാറ്ററികളില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്‍പ്പെടെ മനുഷ്യശരീരത്തിന് ഹാനികരമായ വാതകങ്ങളാണ് പുറന്തള്ളുന്നത്. ഇത് ത്വക്, നേത്ര, നാസിക രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പറയുന്നത്. ലിഥിയം അയോണ്‍ ബാറ്ററികളിലായിരുന്നു പരിശോധന. ഇലക്ട്രിക് വാഹനങ്ങള്‍ മുതല്‍ മൊബൈല്‍ ഫോണുകളില്‍ വരെ നിലവില്‍ പ്രധാന ഊര്‍ജ സ്രോതസ്സായി ഉപയോഗിക്കുന്നത് ലിഥിയം അയോണ്‍ ബാറ്ററികളാണ്. എന്നാല്‍ ഇതിലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നില്ലെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ജീ സെന്‍ പറഞ്ഞു. പൂര്‍ണമായും ചാര്‍ജ്ജ് ചെയ്ത ബാറ്ററി നൂറിലധികം വിഷവാതകങ്ങള്‍ പുറന്തള്ളും. അമ്പതു ശതമാനം ചാര്‍ജ്ജുള്ള ഫോണിനേക്കാള്‍ പതിന്മടങ്ങ് കൂടുതലായിരിക്കും ഇതെന്ന് സെന്‍ പറയുന്നു.
android-smartphones-email-client

വ്യാജമല്ല; ചൈനീസ് മുട്ടകളുടെ വാര്‍ത്ത അടിസ്ഥാനവിരുദ്ധം

തിരുവനന്തപുരം: ചൈനീസ് വ്യാജമുട്ടകള്‍ കേരള വിപണിയില്‍ വിറ്റഴിയുന്നു എന്ന വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്ന് കണ്ടെത്തല്‍. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഇതു തിരിച്ചറിയാനായത്. തൊടുപുഴയിലും മറ്റും ചൈനീസ് പ്ലാസിറ്റിക് മുട്ടകള്‍ വിറ്റഴിക്കുന്നതായി പ്രചരിച്ചതോടെ സംസ്ഥാനത്ത് മുട്ട വിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ വെറ്റിനറി സര്‍വകലാശാല നടത്തിയ പരിശോധനയിലാണ് മുട്ടകള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് കണ്ടെത്തിയത്. 12 മുട്ടകളുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒന്നു പോലും വ്യാജമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുട്ട കൃത്രിമമായി ഉണ്ടാക്കാന്‍ കഴിയില്ലെന്നും മുട്ട ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നില്ലെന്നും മീറ്റ് ആന്റ് സയന്‍സ് ടെക്‌നോളജി വിഭാഗം പറയുന്നു. കേടു സംഭവിച്ച മുട്ടകളാണ് ചൈനീസ് മുട്ടകള്‍ എന്ന പേരില്‍ പ്രചരിക്കുന്നത്. ദീര്‍ഘനാള്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നതും പിന്നീട് ദീര്‍ഘദൂരം വാഹനത്തില്‍ കൊണ്ടുപോകുന്നതും മുട്ടയുടെ ഘടനത്തില്‍ വരുത്തുന്നു. ഇത് വ്യാജമുട്ടയാണെന്ന് തോന്നിപ്പിക്കുമെന്നും ജനങ്ങളെ കുറ്റപ്പറയാന്‍ സാധിക്കില്ലെന്നുമാണ് മീറ്റ് ആന്റ് സയന്‍സ് ടെക്‌നോളജിയിലെ വിദഗ്ധര്‍ പറയുന്നത്.

ക്യാന്‍സറിനെ തുരത്താന്‍ ‘സ്വര്‍ണ’ ടെക്‌നോളജിയുമായി ഡോ. ഷമീര്‍ ഖാദര്‍

അതിസൂക്ഷ്മമായ സ്വര്‍ണ പദാര്‍ത്ഥങ്ങള്‍ക്ക് (ഗോള്‍ഡ് നാനോപാര്‍റ്റിക്ലസ്) പാന്‍ക്രിയാറ്റിക് (ആഗ്നേയ ഗ്രന്ഥി) കാന്‍സര്‍ പടരുന്നത് തടയാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ വംശജരടങ്ങുന്ന ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. നാലു വര്‍ഷമായി കോശങ്ങളിലും എലികളിലും നടത്തിയ പരീക്ഷണങ്ങളിലാണ് ഇത് തെളിയിച്ചത്. ഒക്‌ലഹോമ യൂണിവേഴ്‌സിറ്റി, മൗണ്ട് സീനായ് മെഡിസിന്‍, മായോ ക്ലിനിക്, മിസോറി യൂണിവേഴ്‌സിറ്റി തുടങ്ങിയ അക്കാദമിക് ഗവേഷണ മേഖലയിലെ പതിനഞ്ചോളം ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിനു പിന്നില്‍.
മരുന്നുകള്‍ കടന്നുചെല്ലാത്ത ഘരകോശങ്ങളെ തീര്‍ത്തും സുക്ഷമമായ സ്വര്‍ണ പദാര്‍ത്ഥങ്ങള്‍ക്ക് വിഭജിക്കാനും കാന്‍സര്‍ പൂര്‍ണമായി ഇല്ലാതാക്കാനും സാധിച്ചതായി ഇവര്‍ അവകാശപ്പെട്ടു. ആയുര്‍വേദങ്ങളിലും ആള്‍ട്ടര്‍നേറ്റീവ് മെഡിസിനിലെ സ്വര്‍ണം, വെള്ളി ലോഹങ്ങള്‍ക്ക് രോഗങ്ങളെ ചെറുക്കന്‍ കഴിവുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആദ്യമായാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സറിന് ഫലപ്രദമായ ഒരു ചികിത്സാരീതി കണ്ടുപിടിച്ചിരിക്കുന്നത്. പരീക്ഷണത്തിനു വിധേയമാക്കിയ എലികളിലൊന്നും ടോക്‌സിസിറ്റി കണ്ടെത്തിയിരുന്നില്ല. ബിയോഇന്‍ഫോര്‍മാറ്റിക്‌സ്, ബിയോടെക്‌നോളജി, ബിയോകെമിസ്ട്രയ്, നാനോടെക്‌നോളജി, നാനോമെഡിസിന്‍, മെഡിസിനാല്‍ കെമിസ്ട്രി തുടങ്ങിയ നൂതന ശാസ്ത്ര രീതികള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. തൃശൂര്‍ ഒരുമനയൂര്‍ സ്വദേശിയായ ഡോ. ഷമീര്‍ ഖാദറാണ് ബിയോഇന്‍ഫോര്‍മാറ്റിക്‌സ് അനാലിസിസ് നടത്തിയത്. കുന്നംകുളം ബഥനി ഹൈസ്‌കൂള്‍, ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളജ്, മാര്‍ അത്തനാസിയോട് കോളജ് തിരുവല്ല, എന്‍.സി.ബി.എസ്-ടി.ഐ.എഫ്.ആര്‍ ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
2014 മുതല്‍ ന്യൂയോര്‍ക്കിലെ മൗണ്ട് സീനായ് മെഡിക്കല്‍ സെന്ററില്‍ സീനിയര്‍ സയന്റിസ്‌റ്, അസിസ്റ്റന്റ് ഡയറക്ടര്‍ പദവികളില്‍ സേവനമനുഷ്ഠിക്കുന്നു. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയിയുടെ എ.സി.എസ് നാനോ എന്ന സയന്റിഫിക് ജേര്‍ണലില്‍ കണ്ടുപിടിത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്. വിവരങ്ങള്‍ http://pubs.acs.org/doi/abs/10.1021/acnsano.6b02231 ലിങ്കില്‍ ലഭിക്കും