വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Showing posts with label വിനോദം. Show all posts
Showing posts with label വിനോദം. Show all posts

Friday, 28 May 2021

KERALA 'സംഘപരിവാര്‍ നമ്മളെ തേടിയെത്തും മുമ്പേ അവരെ നമുക്ക് പരാജയപ്പെടുത്തണം'; പൃഥ്വിരാജിന് ചെന്നിത്തലയുടെ ഐക്യദാർഢ്യം

 




തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല. പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തല പിന്തുണയുമായി രംഗത്തെത്തിയത്. രാജ്യത്ത് എവിടെ മനഃസമാധാനമുണ്ടോ അത് തകര്‍ക്കാന്‍ തങ്ങളുണ്ട് എന്നാണ് സംഘ്പരിവാറിന്റെ മുദ്രാവാക്യമെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍   പറഞ്ഞു

Thursday, 7 December 2017

അവതാരക ദുല്‍ഖറെന്ന് വിളിച്ചു; നിവിന്‍ പോളി പ്രതികരിച്ചതിങ്ങനെ


തമിഴ് ചിത്രം റിച്ചി റിലീസ് ചെയ്യാനിരിക്കെ തമിഴ് ചാനലുകള്‍ക്ക് അഭിമുഖം നല്‍കുന്ന തിരക്കിലാണ് നിവിന്‍ പോളി.

Monday, 28 August 2017

നസ്രിയ തിരിച്ചുവരുന്നു; തുറന്നു പറഞ്ഞ് ഫഹദ്



ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നസ്രിയ. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തു നിന്ന് വിട്ടുനില്‍ക്കുന്ന നസ്രിയ തിരിച്ചുവരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുമ്പും ഇത്തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ നസ്രിയയുടെ തിരിച്ചുവരവ് അറിയിച്ചത് ഫഹദ് ഫാസില്‍ തന്നെയാണ്. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയത്.

Wednesday, 9 August 2017

മുസ്തഫ- പ്രിയാമണി വിവാഹം 23ന്



കൊച്ചി: തെന്നിന്ത്യന്‍ സിനിമാ താരം പ്രിയാമണി വിവാഹിതയാവുന്നു. ബിസിനസുകാരനായ മുസ്തഫ രാജ് ആണ് വരന്‍. ഏറെകാലമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹ നിശ്ചയം 2016 മെയ് 26നായിരുന്നു. താരം എട്ട് മലയാളസിനിമകളില്‍ അഭിനയിച്ചുട്ടുണ്ട്. പൃഥ്വിരാജ് നായകനായ സത്യം ആണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. ലളിതമായ വിവാഹചടങ്ങില്‍ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് ക്ഷണം.

Saturday, 26 November 2016

ദിലീപും കാവ്യയും വിവാഹിതരായി

കൊച്ചി: ചലച്ചിത്ര താരങ്ങളായ ദിലീപും കാവ്യാമാധവനും വിവാഹിതരായി. രാവിലെ ഒമ്പതരക്കും പത്തിനും ഇടക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും ചലച്ചിത്ര മേഖലയിലെ സുഹൃത്തുകളും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. മകൾ മീനാക്ഷിയും ചടങ്ങിനെത്തി. ഇരുതാരങ്ങളുടെയും രണ്ടാം വിവാഹമാണിത്.
വിവാഹ വാർത്ത ദിലീപ് തന്നെയാണ് ഫേസ്ബുക്കിലുടെ മാധ്യമങ്ങളെയും ആരാധകരെയും അറിയിച്ചത്. വിവാഹത്തിന് മകൾ മിനാക്ഷിയുടെ പിന്തുണയുണ്ട്. പ്രേക്ഷകരുടെ പിന്തുണയും ആശംസയും വേണമെന്നും ദിലീപ് അറിയിച്ചു. ഗോസിപ്പിന് അറുതി വരുന്നത് നല്ലതാണെന്ന് നിർമാതാവ് സുരേഷ് കുമാർ പറഞ്ഞു.
നിർമാതാവ് സുരേഷ് കുമാർ, സംവിധായകൻ കമൽ, സിദ്ദീഖ്, ജോഷി, രഞ്​ജിത്​, നടന്മാരായ മമ്മൂട്ടി, ജയറാം, ജനാർദനൻ, നാദിർഷ, ധർമജൻ ബോൾഗാട്ടി, നടിമാരായ മേനക, ചിപ്പി, ജോമോൾ, മീര ജാസ്മിൻ, കുക്കു പരമേശ്വരൻ അടക്കമുള്ള ചലച്ചിത്ര താരങ്ങളും എം.എൽ.എ ഹൈബി ഈഡൻ, അൻവർ സാദത്ത് ചടങ്ങിൽ പങ്കെടുത്തു. ഉച്ചയോടെ ദിലീപും കാവ്യയും ദുബൈയിലേക്ക് പോകും.
മഞ്ജുവാര്യരുമായി വിവാഹ ബന്ധം വേർപ്പെടുത്തിയ ദിലീപ്, കാവ്യയെ വിവാഹം കഴിക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇരുവരും ബന്ധുക്കളും വാർത്ത നിഷേധിച്ചു. ഏറെ കാലത്തെ കാത്തിരിപ്പിനും ഊഹാപോഹങ്ങൾക്കും ശേഷമാണ് ഇപ്പോൾ വിവാഹം.
2015 ജനുവരി 31നാണ് ദിലീപും മഞ്ജുവും എറണാകുളം കുടുംബ കോടതിയില്‍ നിന്ന് വിവാഹമോചനം നേടിയത്. മുന്നോട്ട് ഒരുമിച്ച് ജീവിക്കാന്‍ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു താരങ്ങൾ വിവാഹമോചനം ആവശ്യപ്പെട്ടത്.

Wednesday, 2 November 2016

നിങ്ങള്‍ പൊലീസാണോ? സിനിമാ നടനാകാന്‍ ദിലീഷ് പോത്തന്‍ വിളിക്കുന്നു

‘മഹേഷിന്റെ പ്രതികാരം’ എന്ന തന്റെ കന്നി ചിത്രത്തിലൂടെ തന്നെ മലയാള ചലച്ചിത്ര മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്നു പേരിട്ട തന്റെ രണ്ടാം ചിത്രത്തിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന തിരക്കിലാണ് ദിലീഷ്. പൊലീസുകാര്‍ കഥാപാത്രമായി വരുന്ന ചിത്രത്തില്‍ യഥാര്‍ത്ഥ ജീവിതത്തിലെ പൊലീസുകാര്‍ക്കു തന്നെ അവസരം നല്‍കാനാണ് സംവിധായകന്റെ തീരുമാനം.
ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിവും താല്‍പര്യവുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിങ് കാള്‍ ദിലീഷ് പോത്തന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികള്‍ക്കാണ് മുന്‍ഗണന. പ്രായഭേദമന്യേ ആര്‍ക്കും അപേക്ഷിക്കാമെന്ന് കാസ്റ്റിങ് കാളില്‍ പറയുന്നു.
25-30 പ്രായത്തിലുള്ള നായികാ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പെണ്‍കുട്ടിക്കും അവസരമുണ്ട്.
ബയോഡാറ്റയും എഡിറ്റ് ചെയ്യാത്ത ഫോട്ടോയും tdcasting2016@gmail.com  എന്ന വിലാസത്തില്‍ അയക്കണം.