വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 7 December 2017

അവതാരക ദുല്‍ഖറെന്ന് വിളിച്ചു; നിവിന്‍ പോളി പ്രതികരിച്ചതിങ്ങനെ


തമിഴ് ചിത്രം റിച്ചി റിലീസ് ചെയ്യാനിരിക്കെ തമിഴ് ചാനലുകള്‍ക്ക് അഭിമുഖം നല്‍കുന്ന തിരക്കിലാണ് നിവിന്‍ പോളി.
അങ്ങനെയൊരു അഭിമുഖത്തിന് മുന്നോടിയായി നിവിനെ അവതാരക പരിചയപ്പെടുത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ്. നിവിന്‍ ഭാവഭേദമൊന്നും കൂടാതെ അവതാരകയെ നോക്കിചിരിച്ചു. 
നല്ല അഭിനയം, നിങ്ങള്‍ക്ക് സിനിമയില്‍ ഒരു കൈ നോക്കിക്കൂടെയെന്ന് നിവിന്‍ അവതാരകയോട് ചോദിച്ചു. വേറെ ആരെയെങ്കിലുമാണ് താന്‍ ഇങ്ങനെ പരിചയപ്പെടുത്തിയതെങ്കില്‍ പരിപാടിയില്‍ നിന്നും അപ്പോള്‍ തന്നെ ഇറങ്ങിപ്പോയേനെയെന്നും നിവിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ഈ എളിമയാണെന്നും അവതാരക പ്രതികരിച്ചു.
അഭിമുഖത്തിന്‍റെ ആദ്യ ഭാഗം സോഷ്യല്‍ മീഡിയയിലൂടെയും ട്രോള്‍ പേജുകളിലൂടെയും വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ അങ്ങനെ നിവിനെ പരിചയപ്പെടുത്തിയത് അബദ്ധം പിണഞ്ഞതല്ലെന്നും ബോധപൂര്‍വ്വം ഒപ്പിച്ച കുസൃതിയാണെന്നും അഭിമുഖം മുഴുവനായി കണ്ടാല്‍ മനസ്സിലാകും.