
നിര്‍ത്തലാക്കിയ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കും. ഇത് സംബന്ധിച്ച ഉത്തരവ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓഫീസിന്‍റെ പ്രവര്‍ത്തനം തുടരാനാണ് ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ വിശദീകരിക്കുന്നത്. ഈ മാസം 20 മുതലാണ് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് കോഴിക്കോട് ഓഫീസിലേക്ക് ലയിപ്പിച്ചത്.
എന്നാല്‍ മലപ്പുറം ഓഫീസിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതായുള്ള ഉത്തരവ് ഇതുവരെ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസര്‍ വ്യക്തമാക്കി. നേരത്തെ പ്രവര്‍ത്തിച്ച അതേസ്ഥലത്ത് തന്നെ ഓഫീസ് പ്രവര്‍ത്തിക്കുമെന്നാണ് പുതിയ ഉത്തരവിലെ വിശദീകരണം