1.Bridgefy
സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലും നടക്കുമ്പോള്‍ അത് ആകാവുന്ന രീതിയിലെല്ലാം അടിച്ചമര്‍ത്താന്‍ സര്‍ക്കാറുകള്‍ ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം പ്രഖ്യാപിക്കുന്നത്. ഇവിടെയാണ് പ്രതിഷേധക്കാര്‍ക്ക് വഴികാട്ടിയായി ബ്രിഡ്ജിഫൈ ആപ്പ് ജനകീയമാവുന്നത്. എല്ലാ ഇന്റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചാലും പ്രവര്‍ത്തിക്കാനാവുന്നതാണ് ബ്രിഡ്ജിഫൈ ആപ്പ്. ഇത് ഒരു ഓഫ് ലൈന്‍ ആപ്പാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അടുത്തുള്ള മറ്റൊരു മൊബൈലുമായി ചേര്‍ന്ന് ഒരു ശൃംഖല തീര്‍ത്താണ് ഇത് സാധ്യമാവുന്നത്. തൊട്ടടുത്തുള്ള ഇതേ ആപ്പ് ഉപയോഗിക്കുന്ന മൊബൈലിലെ ബ്ലൂടൂത്ത് വഴിയാണ് ഇത് ചെയ്യാനാവുന്നത്.
2.FireChat
ഇന്റര്‍നെറ്റ് ഇല്ലാത്തപ്പോള്‍ പോലും ഫോണുകളിലേക്ക് കണക്റ്റുചെയ്യാന്‍ ഈ ആപ്പ് സഹായിക്കും. ഇതിനായി ബ്രിഡ്ജിഫൈ ആപ്പിനെ പോലെ ബ്ലൂടൂത്തിനെയും വൈഫൈ ഡയറക്ടിനെയും ആശ്രയിക്കുന്ന ഒരു അപ്ലിക്കേഷനാണ് ഫയര്‍ചാറ്റ്. ഇറാഖ്, ഇക്വഡോര്‍, സ്‌പെയിന്‍ എന്നിവിടങ്ങളിലെ പ്രതിഷേധക്കാര്‍ക്കും ഇന്ത്യന്‍ നഗരങ്ങളിലെ ചില പ്രതിഷേധങ്ങള്‍ക്കും ആപ്ലിക്കേഷന്‍ മുന്‍പ് സഹായകരമായിട്ടുണ്ട്. ഓപ്പണ്‍ ഗാര്‍ഡന്‍ എന്ന കമ്പനിയാണ് ഇത് സൃഷ്ടിച്ചത്. ഐഫോണിനും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും അപ്ലിക്കേഷന്‍ ലഭ്യമാണ്.
3.Signal Offline
അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍, അതായത് ഒരു നിശ്ചിത കാലയളവിനുശേഷം ഇല്ലാതാക്കാന്‍ കഴിയുന്ന സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള ഒരു ഓപ്ഷന്‍ ഈ അപ്ലിക്കേഷനില്‍ ഉള്ളതാണ് ഇതിന്റെ പ്രത്യേകത. ഈ ആപ്പും മുന്‍പ് പറഞ്ഞ ആപ്പിനെ പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
4.Briar
പൊതു പ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഏറ്റവും സഹായകരമായ ആപ്പ് ആണ് ബ്രിയര്‍.ഇത് ഒരു സെന്‍ട്രല്‍ സെര്‍വറിനെ ആശ്രയിക്കുന്നില്ല. സ്വകാര്യത സംരക്ഷിക്കുന്നതിനായി എന്‍ക്രിപ്റ്റുചെയ്ത കണക്ഷനുകള്‍ ഈ ആപ്പ് ഉപയോഗിക്കുന്നു. മറ്റ് ആപ്പിനെ അപേക്ഷിച്ച് സ്ഥിരതയുള്ള ആപ്പ് ആണ് ബ്രിയര്‍.
5.Manyverse
ക്ലൗഡ് അധിഷ്ഠിത സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് അപ്ലിക്കേഷനാണ് മെനിവേഴ്സ്. മിക്ക സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ നിന്നും വ്യത്യസ്തമായി, കമ്പനിയുടെയോ മറ്റേതെങ്കിലും ഓണ്‍ലൈന്‍ ക്ളൗഡ് സിസ്റ്റത്തിലേക്കോ മാന്‍വേര്‍സ് ബന്ധിപ്പിച്ചിട്ടില്ല, ഡാറ്റ ഉപയോക്താവിന്റെ ഫോണില്‍ തന്നെയാണ് ശേഖരിക്കപ്പെടുന്നത്.