വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 27 May 2021

ലോക്ഡൗൺ നീട്ടിയേക്കുമെന്ന്​ സൂചന

 




തിരുവനന്തപുരം: കൂടുതൽ ഇളവുകളോടെ ലോക്ഡൗൺ നീട്ടിയേക്കുമെന്ന്​ സൂചന നൽകി മുഖ്യമന്ത്രി. നിലവിലെ സാഹചര്യത്തിൽ ലോക്ഡൗൺ അവസാനിക്കാറായെന്ന്​ പറയാനാവില്ല. ഇപ്പോൾ പ്രഖ്യാപിച്ച ലോക്​ഡൗൺ മേയ്​ 30 വരെ ഉണ്ട്​.

അവസാനിക്കുന്നതിനോട്​ അടുത്തദിവസം എന്ത്​ വേണമെന്ന്​ ആലോചിക്കും. ആദ്യം പ്രാമുഖ്യം നൽകുന്നത്​ കോവിഡ്​ വ്യാപന നിയന്ത്രണത്തിനാണ്​. അതിന്​ ആവശ്യമായ നപടികളിൽ ഇളവ്​ വരുത്താൻ കഴിയില്ല. എന്നാൽ ജീവിതവുമായി ബന്ധ​െപ്പട്ട കാര്യങ്ങളിൽ കോവിഡ്​ മാനദണ്ഡം പാലിച്ച്​ ഏതെല്ലാം മേഖലകൾ തുറന്നുകൊടുക്കാനാകുമെന്ന്​ ആലോചിക്കും. എതായാലും സമതുലനാവസ്ഥയിൽ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കോവിഷീൽഡ്​ വാക്​സിൻ സ്വീകരിച്ച്​ വിദേശരാജ്യങ്ങളിലേക്ക്​ മടങ്ങുന്ന പ്രവാസികൾ വാക്​സി​െൻറ പേര്​ വ്യത്യാസം കാരണം ക്വാറൻറീനിൽ കഴിയേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ നടപടികളെടുക്കും. രണ്ടാം ഡോസ്​ നിശ്ചിതദിവസം കഴിഞ്ഞ്​ നൽകേണ്ടിവരുന്നത് ​മൂലം പ്രവാസികൾക്ക്​ ചില പ്രായോഗികബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്​. ഇത്​ പരിഹരിക്കാൻ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി. ആദ്യഡോസ്​ വാക്​സിൻ സ്വകാര്യആശുപത്രിയിൽനിന്ന്​ സ്വീകരിച്ചവർക്ക്​ രണ്ടാം ഡോസ്​ അവിടെനിന്ന്​ ലഭിക്കുന്നില്ലെങ്കിൽ സർക്കാർസംവിധാനത്തിൽനിന്ന്​ ലഭിക്കുന്നതിന്​ തടസ്സം ഉണ്ടാവില്ല. വാക്​സിൻ നൽകുന്നിടത്ത്​ ഭിന്നശേഷിക്കാർക്ക്​ ക്രമീകരണം ഉണ്ടാകണമെന്ന്​ നിർദേശിച്ചിരുന്നുവെങ്കിലും എല്ലായിടത്തും ഉണ്ടായിട്ടില്ല. ഇത്​ പരിഹരിക്കും.

തൃശൂർ ആസ്ഥാനമായ ഇന്ത്യൻ കോഫിഹൗസ്​ ജീവനക്കാർക്ക്​ ഒരു വർഷമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി പരിശോധിക്കാൻ തൊഴിൽവകുപ്പിനോട്​ ആവശ്യപ്പെടും. സ്​കൂൾ വിദ്യാർഥികൾക്ക്​ ഒാൺലൈൻ ക്ലാസ്​ ആരംഭിക്കുന്ന സാഹചര്യത്തിൽ സ്​കൂൾ സ്​റ്റേഷനറി സാധനങ്ങൾ വിൽക്കുന്ന കടകൾ നിശ്ചിതസമയത്തേക്ക്​ തുറക്കുന്നത്​ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.