
ഗൂഗിളിന്റെ പുതിയ I/O 2021 അറിയിപ്പുകൾ ഇതാ എത്തിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ ഉപഭോതാക്കൾക്ക് ഏറെ സന്തോഷം നൽകുന്ന അറിയിപ്പുകളും ഇത്തവണ ഗൂഗിളിന്റെ ഭാഗത്തുനിന്നും എത്തിയിരിക്കുന്നു
.അതിൽ പ്രധാനമായും എടുത്തു പറയേണ്ടത് ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകൾ തന്നെയാണ് .ആൻഡ്രോയിഡിന്റെ 11 നു ശേഷം ഇതാ ആൻഡ്രോയ്ഡിന്റെ 12 ഓപ്പറേറ്റിങ് സിസ്റ്റം എത്തിയിരിക്കുന്നു .അതിന്നായി പുതിയ ഡിസൈൻ ആണ് ഗൂഗിൾ ഇതിനു നൽകിയിരിക്കുന്നത് .ഈ ഡിസൈൻ മെറ്റീരിയൽ യൂ എന്ന പേരിലാണ് അറിയപ്പെടുന്നത് .ഇപ്പോൾ ആൻഡ്രോയിഡിന്റെ ചില ഫോണുകളിൽ Android 12 Beta 1 ഉടനെ തന്നെ ലഭിക്കുന്നതാണ് .ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ ആണ് ആദ്യം ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നത് .