വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Showing posts with label ദേശീയം. Show all posts
Showing posts with label ദേശീയം. Show all posts

Thursday, 18 August 2022

അജ്മീർ ദർഗയിൽ ശിഹാബ് ചോറ്റൂരിനെ അപമാനിച്ചതിന് ഖാദിമുകളുടെ സംഘടന മാപ്പു പറഞ്ഞു









വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

അജ്മീർ: മക്കയിലേക്ക് കാൽനടയായി പുറപ്പെട്ട ശിഹാബ് ചോറ്റൂർ ചൊവ്വാഴ്ച അജ്മീർ ദർഗയിൽ എത്തിയപ്പോൾ മഖ്ബറയിൽ നിന്ന് അപമാനിച്ചയച്ച നടപടിയിൽ 'ഖാദിമു'കളുടെ സംഘടനയായ

Tuesday, 16 August 2022

പിസ്സക്ക് മുകളിൽ തറ തുടക്കുന്ന മോപ്പ്; ഡൊമിനോസിനെതിരെ വ്യാപകവിമർശം









വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ബംഗളൂരു: പ്രമുഖ പിസ്സ നിർമാതാക്കളായ ഡെമിനോസിന്റെ ബംഗളൂരു റസ്റ്റോറന്റിലെ വൃത്തിഹീനത സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഡോമിനോസ് അടുക്കളയിൽ അട്ടിവെച്ച പിസ്സ മാവിന്റെ ട്രേകൾക്ക്

Tuesday, 19 July 2022

നൂപുർ ശർമ്മയുടെ അറസ്റ്റ് ആഗസ്റ്റ് 10 വ​രെ തടഞ്ഞ് സുപ്രീം കോടതി

 

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ന്യൂഡൽഹി: പ്രവാചകനെ നിന്ദിച്ച കേസിൽ ബി.ജെ.പി മുൻ ദേശീയ വക്താവ് നൂപുർ ശർമ്മയുടെ അറസ്റ്റ് ആഗസ്റ്റ് 10 വ​രെ തടഞ്ഞ് സുപ്രീം കോടതി ഉത്തരവ്. വ്യത്യസ്ത സംസ്ഥാനങ്ങളിലായി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം ഒരു കോടതിയുടെ പരിധിയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ച് നൂപുർ ശർമ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

Friday, 28 May 2021

KERALA 'സംഘപരിവാര്‍ നമ്മളെ തേടിയെത്തും മുമ്പേ അവരെ നമുക്ക് പരാജയപ്പെടുത്തണം'; പൃഥ്വിരാജിന് ചെന്നിത്തലയുടെ ഐക്യദാർഢ്യം

 




തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല. പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തല പിന്തുണയുമായി രംഗത്തെത്തിയത്. രാജ്യത്ത് എവിടെ മനഃസമാധാനമുണ്ടോ അത് തകര്‍ക്കാന്‍ തങ്ങളുണ്ട് എന്നാണ് സംഘ്പരിവാറിന്റെ മുദ്രാവാക്യമെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍   പറഞ്ഞു

Thursday, 27 May 2021

എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ മാറ്റവുമായി എസ്​.ബി.ഐ

 



ന്യൂഡൽഹി: എ.ടി.എമ്മുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിനും ചെക്ക്​ബുക്ക്​ ചാർജ​ുകളിലും മാറ്റങ്ങളുമായി എസ്​.ബി.ഐ. ബേസിക്​ സേവിങ്​സ്​ ഡെപ്പോസിറ്റ്​ അക്കൗണ്ട്​ ഉടമകൾക്കാണ്​ പുതിയ നിയമങ്ങൾ ബാധകമാവുക.

Friday, 20 December 2019

ഇന്റർനെറ്റ് നിരോധിച്ചാലും പ്രവർത്തിക്കുന്ന 5 ആപ്പുകൾ

1.Bridgefy

സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലും നടക്കുമ്പോള്‍  അത് ആകാവുന്ന രീതിയിലെല്ലാം അടിച്ചമര്‍ത്താന്‍ സര്‍ക്കാറുകള്‍ ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം പ്രഖ്യാപിക്കുന്നത്. ഇവിടെയാണ് പ്രതിഷേധക്കാര്‍ക്ക് വഴികാട്ടിയായി ബ്രിഡ്ജിഫൈ ആപ്പ് ജനകീയമാവുന്നത്. എല്ലാ ഇന്റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചാലും പ്രവര്‍ത്തിക്കാനാവുന്നതാണ് ബ്രിഡ്ജിഫൈ ആപ്പ്. ഇത് ഒരു ഓഫ് ലൈന്‍ ആപ്പാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അടുത്തുള്ള മറ്റൊരു മൊബൈലുമായി ചേര്‍ന്ന് ഒരു ശൃംഖല തീര്‍ത്താണ് ഇത് സാധ്യമാവുന്നത്. തൊട്ടടുത്തുള്ള ഇതേ ആപ്പ് ഉപയോഗിക്കുന്ന മൊബൈലിലെ ബ്ലൂടൂത്ത് വഴിയാണ് ഇത് ചെയ്യാനാവുന്നത്.

2.FireChat



ഇന്റര്‍നെറ്റ് ഇല്ലാത്തപ്പോള്‍ പോലും ഫോണുകളിലേക്ക് കണക്റ്റുചെയ്യാന്‍ ഈ ആപ്പ് സഹായിക്കും. ഇതിനായി ബ്രിഡ്ജിഫൈ ആപ്പിനെ പോലെ ബ്ലൂടൂത്തിനെയും വൈഫൈ ഡയറക്ടിനെയും ആശ്രയിക്കുന്ന ഒരു അപ്ലിക്കേഷനാണ് ഫയര്‍ചാറ്റ്. ഇറാഖ്, ഇക്വഡോര്‍, സ്‌പെയിന്‍ എന്നിവിടങ്ങളിലെ പ്രതിഷേധക്കാര്‍ക്കും ഇന്ത്യന്‍ നഗരങ്ങളിലെ ചില പ്രതിഷേധങ്ങള്‍ക്കും ആപ്ലിക്കേഷന്‍ മുന്‍പ് സഹായകരമായിട്ടുണ്ട്. ഓപ്പണ്‍ ഗാര്‍ഡന്‍ എന്ന കമ്പനിയാണ് ഇത് സൃഷ്ടിച്ചത്. ഐഫോണിനും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും അപ്ലിക്കേഷന്‍ ലഭ്യമാണ്.


3.Signal Offline



അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍, അതായത് ഒരു നിശ്ചിത കാലയളവിനുശേഷം ഇല്ലാതാക്കാന്‍ കഴിയുന്ന സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള ഒരു ഓപ്ഷന്‍ ഈ അപ്ലിക്കേഷനില്‍ ഉള്ളതാണ് ഇതിന്റെ പ്രത്യേകത. ഈ ആപ്പും മുന്‍പ് പറഞ്ഞ ആപ്പിനെ പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

4.Briar



പൊതു പ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഏറ്റവും സഹായകരമായ ആപ്പ് ആണ് ബ്രിയര്‍.ഇത് ഒരു സെന്‍ട്രല്‍ സെര്‍വറിനെ ആശ്രയിക്കുന്നില്ല. സ്വകാര്യത സംരക്ഷിക്കുന്നതിനായി എന്‍ക്രിപ്റ്റുചെയ്ത കണക്ഷനുകള്‍ ഈ ആപ്പ് ഉപയോഗിക്കുന്നു. മറ്റ് ആപ്പിനെ അപേക്ഷിച്ച് സ്ഥിരതയുള്ള ആപ്പ് ആണ് ബ്രിയര്‍.

5.Manyverse



ക്ലൗഡ് അധിഷ്ഠിത സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് അപ്ലിക്കേഷനാണ് മെനിവേഴ്സ്. മിക്ക സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ നിന്നും വ്യത്യസ്തമായി, കമ്പനിയുടെയോ മറ്റേതെങ്കിലും ഓണ്‍ലൈന്‍ ക്ളൗഡ് സിസ്റ്റത്തിലേക്കോ മാന്‍വേര്‍സ് ബന്ധിപ്പിച്ചിട്ടില്ല, ഡാറ്റ ഉപയോക്താവിന്റെ ഫോണില്‍ തന്നെയാണ് ശേഖരിക്കപ്പെടുന്നത്.

Friday, 24 May 2019

NEWS

ASSEMBLY ELECTIONS RESULTS 2019 / 4 STATES

Monday, 27 November 2017

പാക്കിസ്ഥാൻ 70 വർഷം ശ്രമിച്ചിട്ട് നടന്നില്ല; മൂന്നു വർഷംകൊണ്ട് ബിജെപി സാധിച്ചു: കേജ്‌രിവാൾ‌


Kejriwal-Modi

ന്യൂഡൽഹി ∙ പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് കഴിഞ്ഞ 70 വർഷം കൊണ്ട് സാധിക്കാത്തത് വെറും മൂന്നു വർഷം കൊണ്ട് സാധിച്ചവരാണ് നരേന്ദ്ര മോദി സർക്കാരെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.

Sunday, 3 September 2017

മോദി ചോദ്യങ്ങള്‍ അനുവദിക്കില്ല: ബിജെപി എംപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ക്കുന്ന പാര്‍ട്ടി എംപിമാരുടെ യോഗങ്ങളില്‍ തങ്ങളെ ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവദിക്കാറില്ലെന്ന് ബിജെപി എംപി.

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇന്ന്; അല്‍ഫോന്‍സ് കണ്ണന്താനം സഹമന്ത്രി

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള അല്‍ഫോന്‍സ് കണ്ണന്താനം ഉള്‍പ്പെടെ ഒന്‍പത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. രാവിലെ 10നാണ് സത്യപ്രതിജ്ഞ. നിലവില്‍ മന്ത്രിമാരായ എതാനും പേരെ പാര്‍ട്ടി ചുമതലയിലേക്ക് മാറ്റിയും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുമാണ് പുനഃസംഘടന.

ജിഎസ്ടി: ലേറ്റ് ഫീ ഒഴിവാക്കി, റിട്ടേൺ തിരുത്താൻ അവസരം




ന്യൂ​ഡ​ൽ​ഹി: ജൂ​ലൈ​യി​ലെ ജി​എ​സ്ടി (ച​ര​ക്കു​സേ​വ​ന​നി​കു​തി) റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്കു ലേ​റ്റ് ഫീ ​ഒ​ഴി​വാ​ക്കി. റി​ട്ടേ​ണു​ക​ളി​ലെ തെ​റ്റ് തി​രു​ത്താ​ൻ അ​വ​സ​ര​വും ന​ൽ​കി. ദി​വ​സം 100 രൂ​പ വീ​ത​മാ​യി​രു​ന്നു ലേ​റ്റ് ഫീ.

Wednesday, 30 August 2017

ഗുജറാത്തിൽ പന്നിപ്പനി പടരുന്നു; മരണം 343 ആയി

Image result for H1 N1 IN GUJARATH IMAGES

അഹമ്മദാബാദ്: ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേർ പന്നിപ്പനിമൂലം മരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോർട്ട്. ഇതോടെ കഴിഞ്ഞ എട്ട് മാസത്തിനിടെ സംസ്ഥാനത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 343 ആയി. 3447 പേരാണ് സംസ്ഥാനത്ത് പന്നിപ്പനിക്ക് ചികിത്സ തേടിയിട്ടുള്ളത്. രോഗനിയന്ത്രണത്തിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് സംസ്ഥാനം കേന്ദ്ര സഹായം തേടിയിട്ടുണ്ട്. 

മുംബൈയിൽ ലോക്കൽ ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു



മുംബൈ: മുംബൈയിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ നഗരത്തിലെ ലോക്കൽ ട്രെയിൻ ഗതാഗതം ചൊവ്വാഴ്ച രാത്രിയോടെ ഭാഗികമായി പുനസ്ഥാപിച്ചു. താനെ-കല്യാണ്‍ റൂട്ടിലാണ് ചൊവ്വാഴ്ച രാത്രി 11.30 മുതൽ ട്രെയിൻ ഓടി തുടങ്ങിയത്. ദീർഘദൂര ട്രെയിൻ സർവീസുകൾ തുടങ്ങിയിട്ടില്ല.

അതേസമയം, അടുത്ത 48 മണിക്കൂർ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ ജനങ്ങൾ വീടിനു വെളിയിൽ ഇറങ്ങാവൂയെന്ന് മുംബൈ കോർപറേഷൻ അധികൃതർ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
 

ദിനകരന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

Image result for ELECTION SYMBOL RANDILA IMAGES

ന്യൂഡല്‍ഹി: അണ്ണാ ഡിഎംകെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില സംബന്ധിച്ച് തന്റെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ടി ടി വി ദിനകരന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഒ പന്നീര്‍ സെല്‍വം പക്ഷവും ഒന്നായതിനുശേഷം ആദ്യമായാണ് ദിനകരന്‍ തിരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച് കമ്മീഷനെ കാണുന്നത്. അതേസമയം, അണ്ണാ ഡിഎംകെ രണ്ടുഘടകവും ഒന്നിച്ചതിനുശേഷം പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തുടരുന്ന ദിനകരനും ജയിലില്‍ കഴിയുന്ന ശശികലയ്ക്കും പാര്‍ട്ടി കാര്യങ്ങളില്‍ യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് ഒപിഎസ്, എടപ്പാടി പക്ഷത്തിനുള്ളത്. എന്നാല്‍, തിരഞ്ഞെടുപ്പ് ചിഹ്നവുമായി ബന്ധപ്പെട്ട കേസില്‍ ശശികലയാണ് പ്രധാന ഉത്തരവാദി. അതിനാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുക്കുന്നതിനു മുമ്പായി ശശികലയുടെയും ദിനകരന്റെയും വാദം കേള്‍ക്കുന്നതിനു വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ദിനകരന്‍ നിവേദനം നല്‍കിയതായി അണ്ണാ ഡിഎംകെ കര്‍ണാടക ഘടകം തലവനും ദിനകരന്‍ പക്ഷക്കാരനുമായ പുകഴേന്തി പറഞ്ഞു. മുഖ്യമന്ത്രിയുള്‍പ്പെടുന്ന വിഭാഗം പാര്‍ട്ടിയുടെ ലെറ്റര്‍പാഡ് ദുരുപയോഗം ചെയ്തതായും പുകഴേന്തി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെ രണ്ടു വിഭാഗങ്ങളും തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, ശശികലയും ദിനകരനുമാണ് പാര്‍ട്ടിയുടെ ഉത്തരവാദിത്വമുള്ളവരെന്ന് കമ്മീഷനെ ഓര്‍മിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ കെ നഗര്‍ അസംബ്ലി ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ഉപയോഗിക്കാന്‍ പാടില്ലെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ചില്‍ ചിഹ്നം മരവിപ്പിച്ച് ഉത്തരവിറക്കിയിരുന്നു.

ആള്‍ദൈവം രാംപാലിനെ രണ്ട് കേസുകളില്‍ കുറ്റവിമുക്തനാക്കി

ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം രാംപാലിനെ രണ്ട് കേസുകളില്‍ കോടതി കുറ്റവിമുക്തനാക്കി. എന്നാല്‍, കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയവ ഉള്‍പ്പെടെ മറ്റു ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇയാള്‍ക്കു ജയിലില്‍ നിന്നു പുറത്തിറങ്ങാനാവില്ല. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആളുകളെ ബന്ദിയാക്കല്‍ തുടങ്ങിയ കേസുകളിലാണ് ഇപ്പോള്‍ ഹിസാറിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്  ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. 2006ല്‍ ഹരിയാനയിലെ രോഹ്തക്കില്‍ രാംപാലിന്റെ അനുയായികള്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ഇയാള്‍ ജയിലിലാവുന്നത്. ഇപ്പോള്‍ കുറവിമുക്തനാക്കിയ കേസില്‍ പരാതിക്കാരനും സാക്ഷിയും കൂറുമാറിയിരുന്നു.

മുംബൈയില്‍ കനത്ത മഴ

Image result for MUMBAI YESTERDAY RAIN IMAGES

മുംബൈ: മഹാരാഷ്ട്രയില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മുംബൈ നഗരം നിശ്ചലമായി. നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. ട്രെയിന്‍, ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. വിമാനത്താവളം അടച്ചിട്ടു. സ്‌കൂളുകള്‍ക്ക€ും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. മഴയുടെ തോത് കുറയാത്തത് 2005ലെ വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോ എന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. 2005നു ശേഷം ഉണ്ടായ ഏറ്റവും കനത്ത മഴയാണ് ഇന്നലത്തേത്. നഗരത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയില്‍ കുടുങ്ങിയവരെ സഹായിക്കാനായി നഗരസഭാ ഹെല്‍പ് ലൈന്‍ നമ്പര്‍ പുറത്തിറക്കിയിട്ടുണ്ട്.  സെന്‍ട്രല്‍ റെയില്‍വേ 02222620173, വെസ്‌റ്റേണ്‍ റെയില്‍വേ 022 2309 4064,20 3705 64. കെഇഎം ആശുപത്രി അടക്കം വിവിധ കെട്ടിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. സബര്‍ബന്‍ റെയില്‍വേ ഗതാഗതവും അവതാളത്തിലായിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ തള്ളിക്കൊണ്ടു പോവുന്ന അവസ്ഥയാണ് ഇവിടെ. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പെട്ട് പ്രധാന ഗതാഗത മാര്‍ഗങ്ങളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. കിഴക്കു- പടിഞ്ഞാറന്‍ എക്‌സ്പ്രസ് ഹൈവേ, സിയോണ്‍-പനവേല്‍ ഹൈവേ, എല്‍ബിഎസ് മാര്‍ഗ് എന്നിവിടങ്ങളില്‍ റോഡു ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പരേല്‍, സിയോണ്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയതായി റിപോര്‍ട്ടുകളുണ്ട്. സാത് രാസ്താ റോഡില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. പശ്ചിമ, മധ്യ, തുറമുഖ റെയില്‍പാതകള്‍ വഴിയുള്ള ഗതാഗതത്തെ മഴ സാരമായി ബാധിച്ചിട്ടുണ്ട്.അന്ധേരി, ബന്ദ്ര റെയില്‍പാതകളില്‍ വെള്ളം കയറിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, നിലവില്‍ മേഖലയിലെ സാഹചര്യം നിയന്ത്രണത്തിലാണെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. പലയിടങ്ങളിലുമായി വെള്ളം കയറിയിട്ടുള്ളതിനാല്‍, ജനങ്ങളോട് അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയതായും കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി നഗരത്തില്‍ പെയ്ത മഴയില്‍ 85 മില്ലി മീറ്റര്‍ മഴ ലഭിച്ചതായി ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ സുധീര്‍ നായിക് പറഞ്ഞു. നഗരത്തിലെ 20 ഇടങ്ങളില്‍ മരം കടപുഴകി വീണതായി വിവരം ലഭിച്ചെന്ന് കോര്‍പറേഷന്‍ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍, ഗുരുതമായ അപകടങ്ങള്‍എവിടെ നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, അടുത്ത 24 മുതല്‍ 48 മണിക്കൂറുകള്‍ക്കകം മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ തീരം, ഗുജറാത്ത് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.  250 മില്ലി മീറ്ററോളം മഴ ഇതില്‍ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ അണക്കെട്ടുകളില്‍ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നു അതിനാല്‍ പരിസരവാസികളെ ഒഴിപ്പിച്ചിരിക്കുകയാണ്. അത്യാവശ്യ ഘട്ടത്തിലൊഴികെ മുംബൈ വാസികള്‍ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിര്‍ദേശിച്ചു.

Tuesday, 29 August 2017

ബിജെപിക്ക് വോട്ടു ചെയ്താല്‍ ബലാത്സംഗക്കേസ് ഒഴിവാക്കാമെന്ന് അമിത് ഷാ വാഗ്ദാനം നല്‍കിയിരുന്നുവെന്ന് ഗുര്‍മീതിന്റെ മകള്‍

ബലാത്സംഗക്കേസില്‍ സിബിഐ കോടതി ഗുര്‍മീത് റാം റഹീം സിങിന് 20 വര്‍ഷം കഠിന തടവ് വിധിച്ചതിന് തൊട്ടുപിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റാം റഹീമിന്റെ മകള്‍ ഹണിപ്രീത്. ഗുര്‍മീതിനെ രക്ഷപെടുത്താന്‍ ബിജെപി ദേശീയ നേതൃത്വം ഇടപെട്ടതിനെ കുറിച്ച് ആയിരുന്നു ഹണിപ്രീതിന്റെ വെളിപ്പെടുത്തല്‍.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുര്‍മീതിന്റെ അനുയായികള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ ബലാത്സംഗക്കേസില്‍ നിന്നു ഒഴിവാക്കാമെന്നായിരുന്നു ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കിയ ഉറപ്പ്. തെരഞ്ഞെടുപ്പില്‍ പതിനായിരക്കണക്കിന് അനുയായികളുടെ വോട്ട് ഉറപ്പാക്കുന്നതിന്റെ പ്രതിഫലമായാണ് കേസ് ഒഴിവാക്കാമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തതെന്ന് ഹണിപ്രീത് പറഞ്ഞു. അമിത് ഷായാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്നും ഹണിപ്രീത് പറഞ്ഞതായി സന്ധ്യ ദൈനിക് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് പ്രശാന്ത് ഭൂഷന്‍ ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു അമിത് ഷായുമായി ഗുര്‍മീത് കൂടിക്കാഴ്ച നടത്തിയത്. അനുയായികളുടെ വോട്ടുകള്‍ ബിജെപിക്ക് ആയിരിക്കുമെന്ന് ഗുര്‍മീത് ഉറപ്പുനല്‍കുകയും ചെയ്തു. ഇതിന് പ്രത്യുപകാരമായാണ് കേസ് ഒഴിവാക്കി തരാമെന്ന് ഗുര്‍മീതിന് അമിത് ഷാ ഉറപ്പ് നല്‍കിയത്. ബിജെപിയുടെ ദേശീയ നേതാവായ അനില്‍ ജെയ്‍ന്‍ വഴിയാണ് ഗുര്‍മീത് അമിത് ഷായെ കാണുന്നത്. നേരത്തെ ഗുര്‍മീതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. കോടതി കുറ്റക്കാരനായി വിധിച്ചതിന് തൊട്ടുപിന്നാലെ ബിജെപി എംപി സാക്ഷി മഹാരാജ് പരസ്യമായി ഗുര്‍മീതിനെ പിന്തുണച്ചെങ്കിലും പിന്നീട് മലക്കംമറിയുകയായിരുന്നു. ഒക്ടോബറില്‍ ബിജെപിയുടെ 44 സ്ഥാനാര്‍ഥികള്‍ ഗുര്‍മീതിനെ നേരില്‍ കണ്ടു സംസാരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഗുര്‍മീത് തന്റെയും അനുയായികളുടെയും പിന്തുണ ബിജെപിക്കാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗുര്‍മീതിനെതിരായ കോടതി വിധിക്ക് പിന്നാലെ പഞ്ചാബിലും ഹരിയാനയിലും അരങ്ങേറിയ അക്രമ പരമ്പരകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചെങ്കിലും ഗുര്‍മീതിന്റെ വിധിയില്‍ ഇതു വരെ മോദി പ്രതികരിച്ചിട്ടില്ല

സ്വാശ്രയ മെഡിക്കൽ ഫീസ് 11 ലക്ഷം രൂപ ഈ​​ടാ​​ക്കാ​​ൻ സു​​പ്രീം​​കോ​​ട​​തി അ​​നു​​മ​​തി



ന്യൂ​​ഡ​​ൽ​​ഹി: സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ സ്വാ​​ശ്ര​​യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ൾ​​ക്കും 11 ല​​ക്ഷം രൂ​​പ വീ​​തം വാ​ർ​ഷി​ക ഫീ​​സ് ഈ​​ടാ​​ക്കാ​​ൻ സു​​പ്രീം​​കോ​​ട​​തി അ​​നു​​മ​​തി ന​​ൽ​​കി. സം​​സ്ഥാ​​ന​​ത്തി​​ന്‍റെ പു​​നഃ​​പ​​രി​​ശോ​​ധ​​നാ ഹ​​ർ​​ജി ത​ള്ളി​യ വി​​ധി സ​​ർ​​ക്കാ​​രി​​നു ക​​ന​​ത്ത തി​​രി​​ച്ച​​ടി​​യാ​​യി. 

ക​​ഴി​​ഞ്ഞ വ​​ർ​​ഷം പ​​ത്തു ല​​ക്ഷം രൂ​​പ​​യാ​​യി​​രു​​ന്നു ഫീ​​സ് എ​​ന്ന മാ​​നേ​​ജ്മെ​​ന്‍റു​​ക​​ളു​​ടെ വാ​​ദം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് സു​​പ്രീംകോ​​ട​​തി​​യു​​ടെ ന​​ട​​പ​​ടി. പ്ര​​വേ​​ശ​​നം നേ​​ടി 15 ദി​​വ​​സ​​ത്തി​​നു​​ള്ളി​ൽ ആ​​റു ല​​ക്ഷം രൂ​​പ​​യു​​ടെ ബാ​​ങ്ക് ഗാ​​ര​​ന്‍റി ന​​ൽ​​ക​​ണ​​മെ​​ന്നും കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി. ആ​​റ് ല​​ക്ഷ​​ത്തി​​ന്‍റെ ബാ​​ങ്ക് ഗാ​​ര​​ന്‍റി അ​​ല്ലെ​​ങ്കി​​ൽ ബോ​​ണ്ട് എ​​ന്ന​​തി​​ൽ വ്യ​​ക്ത​​ത വ​​രു​​ത്തി​​ക്കൊ​​ണ്ടാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ലും മാ​​നേ​​ജ്മെ​​ന്‍റു​​ക​​ളു​​ടെ വാ​​ദം അം​​ഗീ​​ക​​രി​​ച്ച​​ത്. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ നി​​യ​​മി​​ച്ച രാ​​ജേ​​ന്ദ്ര ബാ​​ബു ക​​മ്മീ​​ഷ​​ൻ നി​​ശ്ച​​യി​​ച്ച അ​​ഞ്ചു ല​​ക്ഷം രൂ​​പ അം​​ഗീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നു കോ​​ട​​തി പ​റ​ഞ്ഞു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം പ​​ത്തു ല​​ക്ഷം വാ​​ങ്ങി​​യെ​​ങ്കി​​ൽ ഈ​​വ​​ർ​​ഷം അ​​തു കു​​റ​​യ്ക്കു​​ന്ന​​തെ​​ങ്ങി​​നെ​​യെ​​ന്ന് ജ​​സ്റ്റീ​​സു​​മാ​​രാ​​യ എ​​സ്.​​എ. ബോ​​ബ്ഡെ, എ​​ൽ. നാ​​ഗേ​​ശ്വ​​ര റാ​​വു എ​​ന്നി​​വ​​രു​​ടെ ബെ​​ഞ്ച് ചോ​​ദി​​ച്ചു. ഫീ​​സി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ ഏ​​കീ​​ക​​ര​​ണ​​മു​​ണ്ടാ​​കു​​ന്ന​​ത് ന​​ല്ല​​താ​​ണെ​​ന്ന് കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. അ​​ലോ​​ട്ട്മെ​​ന്‍റ് ഏ​​താ​​ണ്ടു പൂ​​ർ​​ത്തി​​യാ​​യെ​​ന്നു സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നു വേ​​ണ്ടി ഹാ​​ജ​​രാ​​യ അ​റ്റോ​ർ​ണി ജ​​ന​​റ​​ൽ കെ.​​കെ. വേ​​ണു​​ഗോ​​പാ​​ലി​​ന്‍റെ വാ​​ദം കോ​​ട​​തി അം​​ഗീ​​ക​​രി​​ച്ചി​​ല്ല.

സ്വ​​കാ​​ര്യ സ്വാ​ശ്ര​യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സു​​പ്രീം​​കോ​​ട​​തി വി​​ധി ക​​ന​​ത്ത പ്ര​​ഹ​​ര​​വും ബാ​​ധ്യ​​ത​​യു​​മാ​​കും. കു​​റ​​ഞ്ഞ ഫീ​സ് ക​ണ​ക്കാ​ക്കി പ്ര​വേ​ശ​നം നേ​​ടി​​യ​​വ​​ർ വ​​ലി​​യ ഫീ​​സും പ​​തി​​ന​​ഞ്ചു ദി​​വ​​സ​​ത്തി​​ന​​കം അ​​ധി​​ക​​മാ​​യി ആ​​റ് ല​​ക്ഷം രൂ​​പ​​യും ക​​ണ്ടെ​​ത്തേ​​ണ്ടി വ​​രും. വ​രും വ​ർ​ഷ​ങ്ങ​ളി​ലും 11 ല​ക്ഷം വീ​തം വേ​ണം.

നാഗ്പൂർ-മുംബൈ തുരന്തോ എക്സ്പ്രസ് പാളം തെറ്റി; നിരവധിപ്പേർക്ക് പരിക്ക്



മുംബൈ: മഹാരാഷ്ട്രയിലെ കല്യാണിൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി നിരവധിപ്പേർക്കു പരിക്കേറ്റു. നാഗ്പൂർ-മുംബൈ തുരന്തോ എക്സ്പ്രസ് തീവണ്ടിയുടെ എൻജിനും അഞ്ചു ബോഗികളുമാണ് പാളം തെറ്റിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കനത്ത മഴയിൽ രക്ഷാപ്രവർത്തനം തുടരുന്നു. 

Monday, 28 August 2017

ഗുര്‍മീത് രാം റഹീം സിങിന് ബലാല്‍സംഗക്കേസില്‍ കോടതി പത്തു വര്‍ഷം കഠിന തടവ്

ചണ്ഡീഗഡ്: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാം റഹീം സിങിന് ബലാല്‍സംഗക്കേസില്‍ കോടതി പത്തു വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. സാമൂഹ്യപ്രവര്‍ത്തകനാണെന്നതും പ്രായവും കണക്കിലെടുത്ത് കേസില്‍ ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ഗുര്‍മീതിന്റെ അഭിഭാഷകന്‍ കോടതിയോട് അപേക്ഷിച്ചു.എന്നാല്‍ ഗുര്‍മീതിന് പത്തുവര്‍ഷം ജയില്‍ശിക്ഷ നല്‍കണമെന്ന് സിബിഐ വാദിച്ചു. ഇരുഭാഗത്തിനും വാദം കേള്‍ക്കാന്‍ പത്തുമിനിറ്റ് വീതം അനുവദിച്ചതിന് ശേഷമാണ് കോടതി വിധി പറഞ്ഞത്. താന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അതിന് ക്ഷമചോദിക്കുന്നുവെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഗുര്‍മീത് കോടതിയെ അറിയിക്കുകയുമുണ്ടായി.
ഗുര്‍മീതിനെ പാര്‍പ്പിച്ച ഹരിയാന റോഹ്തകിലെ സുനരിയ ജയിലിലെത്തിയാണ് ജഡ്ജി വിധി പറഞ്ഞത്.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ദേര സച്ചാ സൗദയുടെ പ്രധാന ഭാരവാഹികളെ പോലിസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. വിധി വരുന്നതോടെ ഗുര്‍മീതിന്റെ അനുയായികള്‍ അക്രമം അഴിച്ചുവിടുമെന്ന ഭീതിയിലാണ് ഉത്തരേന്ത്യയുടെ പലഭാഗങ്ങളും
റോഹ്തക് നഗരപ്രാന്തത്തില്‍ സ്ഥിതി ചെയ്യുന്ന സുഹരിയ ജയില്‍ സമുച്ചയത്തിലേക്കെത്തുന്ന വഴികളില്‍ സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഗുര്‍മീതിനെതിരായ ശിക്ഷാവിധിക്കായി ജില്ലാ ജയിലില്‍ മതിയായ സജ്ജീകരണം ഒരുക്കാന്‍ പഞ്ചാബ്ഹരിയാന ഹൈക്കോടതി സര്‍ക്കാരിന് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വെള്ളിയാഴ്ച മുതല്‍ ഗുര്‍മീത് സുനരിയ ജയിലിലാണ്. പോലിസിന്റെയും അര്‍ധസേനയുടെയും നിരീക്ഷണത്തിലാണ് റോഹ്തക്. ദേര സച്ചാ സമുദായത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലിസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.