മുംബൈ: മുംബൈയിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ നഗരത്തിലെ ലോക്കൽ ട്രെയിൻ ഗതാഗതം ചൊവ്വാഴ്ച രാത്രിയോടെ ഭാഗികമായി പുനസ്ഥാപിച്ചു. താനെ-കല്യാണ്‍ റൂട്ടിലാണ് ചൊവ്വാഴ്ച രാത്രി 11.30 മുതൽ ട്രെയിൻ ഓടി തുടങ്ങിയത്. ദീർഘദൂര ട്രെയിൻ സർവീസുകൾ തുടങ്ങിയിട്ടില്ല.
അതേസമയം, അടുത്ത 48 മണിക്കൂർ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ ജനങ്ങൾ വീടിനു വെളിയിൽ ഇറങ്ങാവൂയെന്ന് മുംബൈ കോർപറേഷൻ അധികൃതർ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.