വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 25 August 2017

പ്രണയാഭ്യര്‍ഥന നിരസിച്ച ബാലികയുടെ കൈ വെട്ടിമാറ്റി

ഷാജഹാന്‍പൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ച 15കാരിയുടെ കൈ 19കാരന്‍ വെട്ടിമാറ്റി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ജില്ലയില്‍ ബുധനാഴ്ചയാണു സംഭവം. ലഖിംപൂര്‍ ഖേരി മാര്‍ക്കറ്റില്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത വിനോദ് ചൗരസ്യയാണ് ക്രൂരകൃത്യം നിര്‍വഹിച്ചത്. പ്രണയാഭ്യര്‍ഥന ആവര്‍ത്തിച്ചു നിരസിച്ച പെണ്‍കുട്ടിയുടെ കൈ വാളുകൊണ്ട് വെട്ടിമാറ്റുകയായിരുന്നു. നാട്ടുകാര്‍ അക്രമിയെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്ന് ഖേരി ജില്ലാ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുറേ ദിവസമായി വിനോദ് തന്നെ ശല്യംചെയ്തുവന്നിരുന്നതായി പെണ്‍കുട്ടി രക്ഷിതാക്കളോട് പരാതി പറഞ്ഞിരുന്നുവെന്ന് ഖേരി എസ്പി എസ് ചിന്നപ്പ പറഞ്ഞു.