വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 30 August 2017

പെണ്‍കുട്ടികള്‍ക്കും ചേലാകര്‍മം : കേന്ദ്രങ്ങള്‍ക്ക് എതിരേ നടപടി


കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് ചേലാകര്‍മം നടത്തുന്നതുമായി ബന്ധപ്പെട്ട റിപോര്‍ട്ടുകള്‍ ആശങ്കാജനകമാണെന്നും ഇത് ഏതെങ്കിലും സമുദായവുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും മന്ത്രി ഡോ. കെ ടി ജലീല്‍. ഇതുസംബന്ധിച്ച് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജലീല്‍. പ്രാകൃതവും അന്ധവിശ്വാസവുമാണിത്. ഇതിനു പിന്നില്‍ ആരായാലും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് അവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യാന്‍ പറ്റാവുന്ന പരമാവധി നടപടികള്‍ സ്വീകരിക്കുകതന്നെ ചെയ്യും. അതോടൊപ്പം യുവാക്കള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായി രംഗത്തുവരണമെന്നും മന്ത്രി പറഞ്ഞു.