വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 25 August 2017

ഈജിപ്ത് -ഗസ്സ അതിര്‍ത്തി ബലിപെരുന്നാള്‍ വേളയില്‍ തുറന്നു കൊടുക്കും

കെയ്‌റോ: ഈജിപ്ത്- ഗസ്സ അതിര്‍ത്തിയായ റഫ ബലിപെരുന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തേക്കായി തുറന്നു കൊടുക്കും. ഞായറാഴ്ചയാണ് റഫ അതിര്‍ത്തി ഫലസ്തീനികള്‍ക്കായി തുറന്നു നല്‍കുക. 27,28 തീയതികളില്‍ ഇരു ഭാഗങ്ങളിലേക്കും സഞ്ചാരികള്‍ക്കായി അതിര്‍ത്തി തുറന്നു കൊടുക്കുമെന്ന് ഈജിപ്ത് അറിയിച്ചു.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ആശ്വാസകരമായ നടപടിയുണ്ടായത്. 2007 മുതല്‍ ഗസ്സക്കെതിരേയുള്ള ഉപരോധത്തിന്റെ ഭാഗമായി ഗസ്സ മുനമ്പിലേക്ക് കടക്കുന്ന പ്രധാന അതിര്‍ത്തിയായ റഫ ഈജിപ്ത് അടച്ചിട്ടിരിക്കുകയാണ്.
കര,കടല്‍,വ്യോമ അതിര്‍ത്തികളെല്ലാം ഈജിപ്തും ഇസ്രാഈലും അടച്ചിട്ട് ഗസ്സയെ പ്രതിസന്ധിയാക്കിയിരിക്കുകയാണ്. ഫലസ്തീന് പുറം ലോകവുമായി ബന്ധപ്പെടാന്‍ ഏഴു അതിര്‍ത്തികളാണിവിടെയുള്ളത്.
എന്നാല്‍, ഇതില്‍ ആറെണ്ണം ഇസ്രാഈലിന്റെ നിയന്ത്രണത്തിലാണ്.ഏഴാമത്തെ അതിര്‍ത്തിയായ റഫ മാത്രമാണ് ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ളത്. 2013ല്‍ മുഹമ്മദ് മുര്‍സിയുടെ ഭരണകൂടത്തെ പട്ടാള അട്ടിമറിയിലൂടെ പിടിച്ചെടുത്ത ശേഷമാണ് ഈജിപ്ത് റഫയിലെ നിയന്ത്രണം കര്‍ശനമാക്കിയത്.