വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 3 September 2017

ഹൈ​​ഡ്രജൻ ബോംബ്​ വഹിക്കാൻ ശേഷിയുള്ള മിസൈൽ വികസിപ്പിച്ചെന്ന് ഉത്തരകൊറിയ



പ്യോംഗ്യാംഗ്: ഹൈഡ്രജൻ ബോംബ്​ ഉൾപ്പടെയുള്ള കൂടുതൽ വിനാശകരമായ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി ഉത്തരകൊറിയ.
ആധുനിക ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഭൂഖാണ്ഡാന്തര മിസൈൽ വികസിപ്പിച്ചെടുത്തുവെന്നാണ്​ അവകാശവാദം.

മിസൈൽ ഉത്തരകൊറിയൻ ​എകാധിപതി കിം ​ജോംഗ്​ ഉൻ പരിശോധിക്കുന്നതി​​ന്‍റെ ദൃശ്യങ്ങളും കൊറിയൻ വാർത്ത എജൻസി പുറത്ത്​ വിട്ടിട്ടുണ്ട്. പൂർണമായും പ്രാദേശികമായാണ്​ ഹൈഡ്രജൻ ബോംബ്​ വികസിപ്പിച്ചെടുത്തതെന്നും ഉത്തരകൊറിയൻ അധികൃതർ വ്യക്തമാക്കി. അതേസമയം, ഉത്തരകൊറിയയുടെ അവകാശവാദം ദക്ഷിണകൊറിയ തള്ളി.