ഷാര്‍ജ: മലയാളി യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാംകുളം പെരുമ്പാവൂര്‍ സ്വദേശി ഡിക്‌സണ്‍ (35) എന്ന യുവാവിന്റെ അഴുകിയ മൃതദേഹമാണ് പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും കണ്ടെത്തിയത്. ഷാര്‍ജ അല്‍ ഖുലയ്യയിലെ ബീച്ചിലുള്ള ഷാര്‍ജ ലേഡീസ് ക്ലബ്ബിന് സമീപത്തുള്ള പാര്‍ക്കിംഗിലെ വാഹനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണില്‍ ജോലിചെയ്തുവരികയായിരുന്ന ഡിക്‌സണ്‍ കഴിഞ്ഞ വര്‍ഷം വരെ കുടുംബത്തോടപ്പം ഷാര്‍ജയിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ഭാര്യക്കൊപ്പം അയല്‍ലന്റില്‍ പോയി തിരിച്ചുവന്ന ഡിക്‌സണ്‍ ജോലി രാജിവക്കാനുള്ള ഒരുക്കത്തിലായിരുന്നു.
കഴിഞ്ഞമാസമാണ് അവസാനമായി ഡിക്‌സണ്‍ ഫോണില്‍ ഭാര്യയുമായി ബന്ധപ്പെട്ടത്. പിന്നീട് വിവരമൊന്നുമില്ലാതായതിനെ തുടര്‍ന്ന് ഡിക്‌സണെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ഈ മാസം ഒന്നിന് ഷാര്‍ജയിലെ അല്‍ വസീത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
മൃതദേഹം കണ്ടെത്തി വിദ്ഗ്ധ പരിശോധനക്കായി മോര്‍ച്ചറിയിലേക്ക് മാറ്റിയതായി ഷാര്‍ജ പോലീസ് അറിയിച്ചു.