വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 31 August 2017

ഹാജിമാര്‍ ഇന്നുമുതല്‍ മിനാ താഴ്‌വരയിലെ ടെന്റുകളില്‍



മക്ക: ഹാജിമാര്‍ ഇന്നുമുതല്‍ കഴിച്ചുകൂട്ടുക മിനാ താഴ്‌വരയിലെ ടെന്റുകളില്‍. 20 ലക്ഷത്തിലധികം തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹജ്ജ് സമയത്ത് മാത്രം ഉണരുന്ന മിനാ താഴ്‌വാരം ഇനിമുതല്‍ ഒരാഴ്ചക്കാരം പ്രാര്‍ഥനാമുഖരിതമായിരിക്കും. 

ലോകത്തെ ഏറ്റവും വലിയ ടെന്റ് നഗരിയാണ് മിനാ താഴ്‌വാരം. ഇരുപതു ലക്ഷത്തി അയ്യായിരം സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്താണ് ടെന്റുകള്‍ ഒരുക്കിയിരിക്കുന്നത്. തീപിടുത്തത്തില്‍ നിന്ന് രക്ഷനേടുന്നതിനാവശ്യമായ സംവിധാനങ്ങളോടെയാണ് ടെന്റ് നിര്‍മിച്ചിരിക്കുന്നത്. ഇതിനായി മിനാ മലയുടെ മുകളില്‍ വെള്ളം സംഭരിക്കുന്ന പ്രത്യേക ടാങ്കുകളുണ്ട്. 250 മുതല്‍ 700 മില്ലിമീറ്റര്‍ വരെ വലിപ്പവും 100 കിലോമീറ്റര്‍ നീളവുമുള്ള പൈപ്പുകളാണ് ഇതിനായി സംവിധാനിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനെയും പ്രതിരോധിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള ഒരുലക്ഷം തമ്പുകള്‍ ഇവിടെയുണ്ടെങ്കിലും വായു സഞ്ചാരത്തിനും സുരക്ഷയ്ക്കും ഒരു കുറവും വരുത്തിയിട്ടില്ല. 
തമ്പുക്കള്‍ക്ക് നടുവിലൂടെ വിശാലമായ റോഡുകളും മശാഇര്‍ മെട്രോ സ്റ്റേഷനുകളും നിര്‍മിച്ചിട്ടുണ്ടണ്ട്. കൂടാതെ ടോയ്‌ലെറ്റുകളും കുടിവെള്ളത്തിനുള്ള സജ്ജീകരണങ്ങളും ഭക്ഷണം പാകംചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടണ്ട്. 
8 മീറ്റര്‍ വീതിയും നീളവുമുള്ള ടെന്റുകളാണ് കൂടുതലെങ്കിലും 6 മീറ്റര്‍ വീതിയും എട്ടു മീറ്റര്‍ നീളവുമുള്ളതും 12 മീറ്റര്‍ വീതിയും 12 മീറ്റര്‍ നീളവുമുള്ളവയും ഉണ്ട്. ടെന്റിനകത്ത് അനിയന്ത്രിതമായി ചൂട് കൂടിയാല്‍ വെള്ളം സ്‌പ്രേ ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടണ്ട്. 2,00,000 ക്യുബിക് മീറ്റര്‍ സംഭരണി ശേഷിയുള്ളതാണ് ടാങ്കുകള്‍.