വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 28 August 2017

പളനിസ്വാമിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമിയെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരന്‍ നീക്കി. പാര്‍ട്ടി സേലം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നാണ് പളനിസ്വാമിയെ നീക്കിയത്. പത്രക്കുറിപ്പിലാണ് ദിനകരന്‍ ഇക്കാര്യം അറിയിച്ചത്. അണ്ണാ ഡിഎംകെ ഘടകങ്ങളുടെ ലയനത്തെ എതിര്‍ക്കുന്ന ദിനകരന്‍ പാര്‍ട്ടിയില്‍ മേധാവിത്വം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. നിലവില്‍ പളനിസ്വാമി പാര്‍ട്ടിയുടെ ആസ്ഥാന സെക്രട്ടറി കൂടിയാണ്. എന്നാല്‍, ദിനകരന്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.