വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 28 August 2017

ആള്‍ക്കൂട്ട ആക്രമണം വീണ്ടും : ബംഗാളില്‍ രണ്ടു മുസ്‌ലിം യുവാക്കളെ മര്‍ദിച്ചുകൊന്നു

ജല്‍പായ്ഗുരി: പശുക്കളെ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന രണ്ടു മുസ്‌ലിം യുവാക്കളെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ ബര്‍ഹോരിയ ഗ്രാമത്തിലാണ് സംഭവം. അന്‍വര്‍ ഹുസയ്ന്‍ (19), ഹഫീസുല്‍ ശെയ്ഖ് (19) എന്നിവരാണ് മരിച്ചത്. പശുക്കളുമായി ഇവര്‍ സഞ്ചരിച്ച വാഹനം ആള്‍ക്കൂട്ടം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് യുവാക്കളെ വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഹഫീസുല്‍ ശെയ്ഖ് അസം സ്വദേശിയും അന്‍വര്‍ ഹുസയ്ന്‍ ബംഗാളിലെ കുച്ച്ബിഹാര്‍ സ്വദേശിയുമാണ്.ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഏഴു കാലികളെയും വഹിച്ച പിക്കപ്പ് വാന്‍ വഴിതെറ്റി ബര്‍ഹോരിയ ഗ്രാമത്തിലെത്തുകയായിരുന്നു.  വാഹനത്തിന്റെ ശബ്ദം കേട്ടെത്തിയ ഗ്രാമീണര്‍ വാന്‍ തടഞ്ഞു. ഇതിനിടെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍, വാഹനത്തിലുണ്ടായിരുന്ന യുവാക്കളെ പിടികൂടി ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു. ഇവരുടെ വാഹനവും അടിച്ചുതകര്‍ത്തു. പിന്നീട് സ്ഥലത്തെത്തിയ പോലിസ് ഇവരുടെ മൃതദേഹമാണ് ആശുപത്രിയിലെത്തിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. ഇക്കഴിഞ്ഞ ജൂണില്‍ ഉത്തര ദിനാജ്പൂര്‍ പട്ടണത്തില്‍ മൂന്ന് മുസ്‌ലിം യുവാക്കളെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയിരുന്നു.