വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 30 August 2017

ആള്‍ദൈവം രാംപാലിനെ രണ്ട് കേസുകളില്‍ കുറ്റവിമുക്തനാക്കി

ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം രാംപാലിനെ രണ്ട് കേസുകളില്‍ കോടതി കുറ്റവിമുക്തനാക്കി. എന്നാല്‍, കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയവ ഉള്‍പ്പെടെ മറ്റു ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇയാള്‍ക്കു ജയിലില്‍ നിന്നു പുറത്തിറങ്ങാനാവില്ല. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആളുകളെ ബന്ദിയാക്കല്‍ തുടങ്ങിയ കേസുകളിലാണ് ഇപ്പോള്‍ ഹിസാറിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്  ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. 2006ല്‍ ഹരിയാനയിലെ രോഹ്തക്കില്‍ രാംപാലിന്റെ അനുയായികള്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ഇയാള്‍ ജയിലിലാവുന്നത്. ഇപ്പോള്‍ കുറവിമുക്തനാക്കിയ കേസില്‍ പരാതിക്കാരനും സാക്ഷിയും കൂറുമാറിയിരുന്നു.