വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 25 August 2017

അര്‍ത്തുങ്കല്‍ പള്ളി:വര്‍ഗീയകലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മോഹന്‍ദാസിന്റെ പ്രസ്താവനയെന്ന് രാഹുല്‍ ഈശ്വര്‍

ആലപ്പുഴ: അര്‍ത്തുങ്കല്‍ പള്ളിക്കെതിരെ ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രാഹുല്‍ ഈശ്വര്‍ രംഗത്ത്. വര്‍ഗീയകലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മോഹന്‍ദാസിന്റെ പ്രസ്താവനയെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അര്‍ത്തുങ്കല്‍ പള്ളി ക്രിസ്ത്യന്‍ പള്ളിയാണെന്ന കാര്യം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. മറിച്ചുള്ള പരാമര്‍ശങ്ങള്‍ മതസൗഹാര്‍ദം തകര്‍ത്ത് ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.
അര്‍ത്തുങ്കലിലെ ക്രിസ്ത്യന്‍ പള്ളി ക്ഷേത്രമാണെന്നും ഹിന്ദുക്കള്‍ അത് വീണ്ടെടുക്കണമെന്നുമാണ് മോഹന്‍ദാസിന്റെ അവകാശവാദവും ആഹ്വാനവും. അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണ്. ഇത് വീണ്ടെടുക്കാനാണ് ഹിന്ദുക്കള്‍ ഇനി ശ്രമിക്കേണ്ടത് എന്നും മോഹന്‍ദാസ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു. അര്‍ത്തുങ്കല്‍ പള്ളിയില്‍ ഉദ്ഖനനം നടത്തിയാല്‍ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ കാണാന്‍ കഴിയുമെന്നും ക്രിസ്ത്യാനികള്‍ ക്ഷേത്രത്തെ പള്ളിയാക്കി മാറ്റിയതാണെന്നും എങ്കിലും ഹിന്ദുക്കള്‍ ആ ഭാഗത്തേക്ക് നോക്കി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നുമാണ് മോഹന്‍ദാസിന്റെ വാദം.