വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 25 August 2017

മാര്‍പാപ്പയ്ക്ക് ആര്‍എസ്എസിന്റെ ഭീഷണി

ഷില്ലോങ്: രാജ്യത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ മതവിവേചനം നടത്തുന്നുണ്ടെന്നും ഇതിന് മാപ്പ് പറയണമെന്നുമാവശ്യപ്പെട്ട് പോപ്പ് ഫ്രാന്‍സിസിന് ആര്‍എസ്എസ് അനുകൂല സംഘടനയുടെ ഭീഷണി.
കത്തിലൂടെയാണ് ഭീഷണിമുഴക്കിയിരിക്കുന്നത്. മേഘാലയയിലെ ആര്‍എസ്എസ് നേതാവായ വിനയ് ജോഷിയുടെ കീഴിലുള്ള ലീഗല്‍ റൈറ്റ്‌സ് ഒപ്‌സര്‍വേറ്ററി എന്ന സംഘടനയാണ് പോപ്പിന് കത്തയച്ചിരിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ മതവിവേചനം കാണിക്കുന്നെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുണ്ടെന്നുമാണ് കത്തിലെ ആരോപണം. ക്രിസ്ത്യന്‍ സമുദായം ഇന്ത്യയില്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നാണ് കത്തിലെ ഭീഷണി.
‘കത്തോലിക്കാ സമൂഹത്തിന്റെ തലവനായ പോപ്പ് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ കത്തോലിക്കാ നേതൃത്വത്തിനെതിരെ എല്‍.ആര്‍.ഒ നടപടിയെടുക്കും’-എന്നാണ് കത്തില്‍ പറയുന്നത്