വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 24 August 2017

ബാങ്കുകാര്‍ ഇറക്കിവിട്ട വൃദ്ധദമ്പതികളെ തിരികെ വീട്ടില്‍ എത്തിച്ചു



തിരുവനന്തപുരം: വായ്പ തിരിച്ചടച്ചില്ലെന്ന കാരണം പറഞ്ഞ് ബാങ്ക് അധികൃതര്‍ ഇറക്കിവിട്ട വൃദ്ധദമ്പതികളെ തിരികെ വീട്ടില്‍ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. വൃദ്ധദമ്പതികളെ ഇന്നുതന്നെ വീട്ടില്‍ തിരികെയെത്തിക്കാന്‍ മുഖ്യമന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. റവന്യൂ അധികൃതരുടെ വാഹനത്തിലാണ് ഇവരെ വീട്ടില്‍ എത്തിച്ചത്.
വായ്പ തിരിച്ചടച്ചില്ലെന്ന കാരണം പറഞ്ഞ് വൃദ്ധദമ്പതികളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട ബാങ്ക് നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ സംഹകരണസംഘങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായത്. വീട് നഷ്ടപ്പെട്ട വൃദ്ധദമ്പതികളെ തിരിച്ച് അവിടെ തന്നെ താമസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം-ബക്രീദ് ചന്ത ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
തൃപ്പൂണിത്തുറയിലാണ് വൃദ്ധദമ്പതികളെ ബാങ്ക് അധികൃതര്‍ ജപ്തിയുടെ പേരില്‍ ഇറക്കിവിട്ടത്. ക്ഷയരോഗബാധിതരായ ഇരുവരെയും വലിച്ചിഴച്ചാണ് പുറത്തിറക്കിയത്. ഏഴ് വര്‍ഷം മുന്‍പ് ബാങ്കില്‍ നിന്ന് ഒന്നരലക്ഷം രൂപ വായ്പയെടുത്ത ഇവര്‍ക്ക് അസുഖബാധയെ തുടര്‍ന്ന് പണം തിരിച്ചടക്കാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ട് പോയത്