വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 25 August 2017

തീപ്പിടിത്തം: 18കാരന്‍ 100 പേരെ രക്ഷപ്പെടുത്തി

Image result for AJMAN FIRE IMAGES

അജ്മാന്‍: തീപിടിച്ച കെട്ടിടത്തില്‍ ഉറങ്ങുകയായിരുന്ന നൂറോളം പേരെ സ്വദേശി യുവാവ് രക്ഷപ്പെടുത്തി. ഇബ്രാഹിം അലി എന്ന 18കാരനാണ് വിദേശ തൊഴിലാളികളെ മരണമുഖത്തുനിന്നും രക്ഷപ്പെടുത്തിയത്്. അജ്മാനിലെ ശെയ്ഖ് അമ്മാര്‍ റോഡിലൂടെ രാത്രിയില്‍ വാഹനം ഓടിച്ചുപോവുമ്പോള്‍ അല്‍റൗദ പ്രദേശത്ത് എത്തിയപ്പോഴാണ് ഒരു കെട്ടിടത്തില്‍നിന്നു തീപടരുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്്. ഉടനെതന്നെ കെട്ടിടത്തില്‍ കയറിയ ഈ 18കാരന്‍ ഇതൊന്നും അറിയാതെ കിടന്നുറങ്ങുകയായിരുന്ന മുഴുവന്‍ താമസക്കാരെയും വിളിച്ചുണര്‍ത്തി പുറത്തേക്കു കൊണ്ടുവരുകയായിരുന്നുവെന്ന് അജ്മാന്‍ സിവില്‍ ഡിഫന്‍സ് മേധാവി അബ്ദുല്‍അസീസ് അല്‍ ഷംസി വ്യക്തമാക്കി