വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 29 August 2017

കമ്മല്‍ വിനോദ് അച്ഛനെ കൊലപ്പെടുത്തിയതും അതിക്രൂരമായി

Image result for killed images

കോട്ടയം: മാങ്ങാനത്ത് പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷിനെ വെട്ടിനുറുക്കി ചാക്കിലാക്കി തള്ളിയ കമ്മല്‍ വിനോദ് എന്ന വിനോദ്കുമാര്‍ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലെയും പ്രതി. കോട്ടയം മുട്ടമ്പലത്ത് നഗരസഭാ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുമ്പോള്‍ വീടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അതിക്രൂരമായാണ് പിതാവ് രാജപ്പ (65)നെ ചവിട്ടിക്കൊലപ്പെടുത്തിയത്. 2017 ഫെബ്രുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന്റെ വരാന്തയില്‍ മരിച്ച നിലയില്‍ രാജപ്പനെ കണ്ടെത്തുകയായിരുന്നു. ആദ്യം സ്വാഭാവികമരണമായി പോലിസ് കേസെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മകന്‍ വിനോദ് പോലിസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. ഇപ്പോള്‍ കൊല്ലപ്പെട്ട സന്തോഷും നിരവധി കേസുകളിലെ പ്രതിയാണ്.