വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 29 August 2017

സര്‍ക്കാര്‍ കരാര്‍ പ്രകാരമുള്ള ഫീസ് മതിയെന്ന് പരിയാരം

Image result for pariyaram medical college images

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പ്രവേശനത്തിനായി ബിപിഎല്‍ വിഭാഗത്തിന് 25,000 രൂപ ഫീസ് നല്‍കിയാല്‍ മതിയെന്ന് മാനേജ്‌മെന്റ്. എസ്‌സി/ബിസി വിഭാഗത്തിന് 45000 രൂപയും ജനറല്‍ മെറിറ്റിലെ വിദ്യാര്‍ഥികള്‍ക്ക് രണ്ടരലക്ഷം രൂപയുമാണ് ഫീസ് ഈടാക്കുക. 35 മാനേജ്‌മെന്റ് സീറ്റുകളില്‍ 5 ലക്ഷം രൂപ ഫീസും 5 ലക്ഷം ബാങ്ക് ഗ്യാരന്റിയും ഈടാക്കും. എന്‍ആര്‍ഐ വിഭാഗത്തിന് 14 ലക്ഷം രൂപയാണ് ഫീസ്. സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള ഫീസാണിത്. ഇക്കാര്യം മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. അതിനിടെ, ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷന്‍ തങ്ങളുടെ കീഴിലെ നാലു മെഡിക്കല്‍ കോളജുകളില്‍ പ്രതിവര്‍ഷം ട്യൂഷന്‍ഫീസ് അഞ്ചുലക്ഷം രൂപ മാത്രമേ ഈടാക്കൂകയുള്ളൂവെന്ന് അറിയിച്ചു. ഈ കോളജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ബോണ്ടോ, ഗ്യാരന്റിയോ നല്‍കേണ്ടതില്ല പുഷ്പഗിരി, കോലഞ്ചേരി, അമല, ജൂബിലി എന്നീ മെഡിക്കല്‍ കോളജുകളാണ് ഫെഡറേഷനു കീഴിലുള്ളത്.