ഗ്ലാസ്‌ഗോ:ഗ്ലാസ്‌ഗോയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഇന്ത്യയുടെ പ്രതീക്ഷകളെ വാനോളമുയര്‍ത്തി കിഡംബി ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 14ാം സീഡായ ഡെന്‍മാര്‍ക്കിന്റെ ആന്ദ്ര അന്റോണ്‍സെനെ മുട്ടുകുത്തിച്ചാണ് ശ്രീകാന്തിന്റെ മുന്നേറ്റം. 42 മിനിറ്റ് മാത്രം നീണ്ട മല്‍സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് എട്ടാം സീഡായ ശ്രീകാന്തിന്റെ വിജയക്കുതിപ്പ്. സ്‌കോര്‍ 21-14, 21-18. ക്വര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ സോന്‍ വാന്‍ ഹോയോ 11ാം സീഡായ നോങ്‌സാക് സേന്‍സൊംബൂന്‍സുക്കോ ആയിരിക്കും ശ്രീകാന്തിന്റെ എതിരാളി.
വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം പിവി സിന്ധുവും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ഹോങ്കോങിന്റെ ചിയൂങ് ജാനെ തകര്‍ത്താണ് സിന്ധു ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് കൈവിട്ട സിന്ധു രണ്ടും മൂന്നും സെറ്റില്‍ ഉജ്വല പ്രകടനം പുറത്തെടുത്താണ് വിജയം കണ്ടത്. സ്‌കോര്‍ 19-21, 21-23, 21-17. ആദ്യ രണ്ട് സെറ്റിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും മൂന്നാം സെറ്റില്‍ ചിയൂങ് ജാനെ നിഷ്പ്രഭമാക്കി സിന്ധു വിജയം സ്വന്തമാക്കുകയായിരുന്നു.
എന്നാല്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ഇന്ത്യന്‍ ജോഡികളായ പ്രണവ് ജെറി ചോപ്രയും സിക്കി റെഡ്ഡിയും മൂന്നാം റൗണ്ടില്‍ ഇന്തോനേസ്യന്‍ സഖ്യമായ പ്രവീണ്‍ ജോര്‍ഡന്‍ഡെബ്ബി സുശാന്തോ ജോഡിയോടാണ് തോറ്റത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍: 22-20, 18-21, 18-21.