വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 28 August 2017

ലങ്കയ്ക്ക് നൊമ്പരം; ഇന്ത്യക്ക് പരമ്പര

Image result for india vs sri lanka 2017 schedule

കാന്‍ഡി: രോഹിത് ശര്‍മയും ജസ്പ്രീത് ബൂംറയും കാന്‍ഡി മൈതാനത്ത് സംഹാര താണ്ഡവമാടിയപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തം. മൂന്നാം മല്‍സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയം കൊയ്താണ് ഇന്ത്യ പരമ്പരയില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍  മറുപടി ബാറ്റിങില്‍ 45.1 ഓവറില്‍ നാല് വിക്കറ്റിന് 218 റണ്‍സ് നേടി ഇന്ത്യ വിജയം പിടിച്ചെടുത്തു. ഇന്ത്യ വിജയ ലക്ഷ്യത്തിന് എട്ട് റണ്‍സ് പിന്നില്‍ നില്‍ക്കെ ഗാലറിയിലെ ശ്രീലങ്കന്‍ ആരാധകര്‍ കുപ്പികള്‍ മൈതാനത്തേക്കെറിഞ്ഞതോടെ മല്‍സരം അല്‍പ്പസമയം തടസ്സപ്പെട്ടിരുന്നു.  സെഞ്ച്വറി നേടിയ രോഹിത് ശര്‍മ (124*) അര്‍ധ സെഞ്ച്വറി നേടിയ എം എസ് ധോണി (67*) എന്നിവരുടെ ബാറ്റിങാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. നേരത്തെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബൂംറയുടെ ബൗളിങാണ് ശ്രീലങ്കയുടെ നട്ടെല്ലൊടിച്ചത്.—ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉപുല്‍ തരംഗയുടെ അഭാവത്തില്‍ കപുഗേദരയാണ് ലങ്കന്‍ നിരയെ നയിച്ചത്. രണ്ടാം ഏകദിനത്തിലെ ബൗളിങ് പ്രകടനത്തില്‍ വിശ്വസിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി കിട്ടി. ജസ്പ്രീത് ബൂംറയുടെ മിന്നല്‍ യോര്‍ക്കര്‍ ലങ്കയ്ക്ക് ആദ്യ പ്രഹരം നല്‍കി. അംപയര്‍ നിരസിച്ച ഡിക്ക്വെല്ലയുടെ എല്‍ബിയെ ഡിആര്‍എസിലൂടെ ഇന്ത്യ നേടിയെടുക്കുമ്പോള്‍ ലങ്കന്‍ സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. തൊട്ടുപിന്നാലെ  കുശാല്‍ മെന്‍ഡിസിനെയും (1) ബൂംറ കൂടാരം കയറ്റി. സഌപ്പില്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് മെന്‍ഡിസ് പുറത്തായത്. വന്‍ തകര്‍ച്ചയിലേക്ക് നീങ്ങിയ ലങ്കന്‍ ഇന്നിങ്‌സിനെ മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ ലഹിരു തിരുമനയും (80) ചണ്ഡിമാലും (36) ചേര്‍ന്ന് ഭേദപ്പെട്ട നിലയിലേക്കെത്തിക്കുകയായിരുന്നു. മധ്യനിരയില്‍ ഏയ്ഞ്ചലോ മാത്യൂസ് (11), കപുഗേദര (14), ശ്രീവര്‍ധന (29), ധനഞ്ജയ (2), ചമീര (6) എന്നിവര്‍ ചെറിയ സ്‌കോറുകളുമായി മടങ്ങിയപ്പോള്‍ ലങ്കയുടെ സ്‌കോര്‍ബോര്‍ഡ് 217 റണ്‍സില്‍ ഒതുങ്ങി. ജസ്പ്രീത് ബൂംറ 10 ഓവറില്‍ 27 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് അഞ്ച് വിക്കറ്റുകള്‍ പിഴുതത്. ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും പങ്കിട്ടു. മറുപടി ബാറ്റിങില്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ശിഖാര്‍ ധവാനെ നഷ്ടമായി(5). രണ്ടാം നമ്പറില്‍ വിരാട് കോഹ്‌ലിയും (5) പിന്നീടെത്തിയ കെ എല്‍ രാഹുലും (17) കേദാര്‍ ജാദവും (0) മടങ്ങിയതോടെ തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ അവസരോചിത പ്രകടനത്തോടെ രോഹിതും ധോണിയും ചേര്‍ന്ന് ഇന്ത്യയെ ജയത്തിലെത്തിക്കുകയായിരുന്നു. 145 പന്തുകള്‍ നേരിട്ട് 16 ഫോറും രണ്ട് സിക്‌സറും പറത്തിയാണ് രോഹിത് സെഞ്ച്വറി നേടിയത്. 86 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെയാണ് ധോണിയുടെ പ്രകടനം.—ജയത്തോടെ അഞ്ച് മല്‍സര പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി. ലങ്കയ്ക്ക് വേണ്ടി ധനഞ്ജയ രണ്ടും മലിംഗ, ഫെര്‍ണാണ്ടോ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.