വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 21 August 2017

യുഎസ്: വംശീയവിരുദ്ധ റാലിയില്‍ പതിനായിരങ്ങള്‍ പങ്കാളികളായി




ബോസ്റ്റണ്‍: യുഎസിലെ ബോസ്റ്റണില്‍ സംഘടിപ്പിച്ച നവനാത്‌സി, വംശീയ പ്രസ്ഥാനങ്ങള്‍ക്കെതിരായ റാലിയില്‍ പതിനായിരങ്ങള്‍ പങ്കാളികളായി. നാത്‌സിസത്തിനെതിരേയും വെളുത്ത ദേശീയതയ്‌ക്കെതിരേയുമുള്ള മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ബോസ്റ്റണിലൊത്തു ചേര്‍ന്നത്. വംശീയവാദികളുടെ നേതൃത്വത്തില്‍ ബോസ്റ്റണില്‍ സംഘടിപ്പിച്ച ”ആവിഷ്‌കാര സ്വാതന്ത്ര്യ”റാലിക്കെതിരെയായിരുന്നു ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തകരുടെ ഒത്തുചേരല്‍. കഴിഞ്ഞവാരം വെര്‍ജീനിയയിലെ ഷാര്‍ലട്ട്‌സ്‌വില്ലില്‍ വര്‍ണവെറിയുടെ രാഷ്ട്രീയം മുന്നോട്ടുവച്ച തീവ്ര വലതുപക്ഷക്കാര്‍ സംഘടിപ്പിച്ച റാലി അക്രമാസക്തമാവുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഫാഷിസ്്റ്റ് വിരുദ്ധ പ്രവര്‍ത്തക ഹെതര്‍ ഹെയര്‍(32) ആണ് വംശീയവാദികളുടെ അതിക്രമത്തില്‍ കൊല്ലപ്പെട്ടത്. വെളുത്ത വര്‍ഗക്കാരുടെ വംശീയ സായുധ സംഘടനയായ കുക്ലക്‌സ് ക്ലാന്‍ പ്രവര്‍ത്തകരടക്കമുള്ളവരാണ് തീവ്ര വലതു റാലികളില്‍ പങ്കാളികളാവുന്നത്. ബോസ്റ്റണില്‍  ”ആവിഷ്‌കാര സ്വാതന്ത്ര്യ”” റാലി സംഘടിപ്പിച്ചവര്‍ തങ്ങള്‍ക്ക് നവ നാത്‌സികളുമായി ബന്ധമില്ലെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും വെള്ളക്കാരുടെ വംശീയാധിപത്യ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ ഉയര്‍ന്നുകേട്ടത്. ബോസ്റ്റണടക്കം യുഎസിലെ ആറു നഗരങ്ങളില്‍ കഴിഞ്ഞ ദിവസം വംശീയവാദികള്‍ക്കെതിരായ പ്രതിരോധ സംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ബോസ്റ്റണില്‍ മാത്രം 40,000ത്തോളം പേര്‍ വംശീയ വിരുദ്ധ റാലിയില്‍ പങ്കെടുത്തു. നാത്‌സികളെ വീണ്ടും പേടിപ്പിക്കൂ. അയല്‍ക്കാരെയും സ്‌നേഹിക്കൂ. ഫാഷിസത്തെ ചെറുക്കൂ. വിദ്വേഷം യുഎസിനെ മഹത്തരമാക്കില്ല. വെള്ളക്കാരുടെ വംശീയാധിപത്യം തകര്‍ക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ ബോസ്റ്റണിലെ തെരുവുകളിലെത്തിച്ചേര്‍ന്നത്.