
ബാഴ്‌സിലോന: സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മറിന് പകരക്കാരനായി ബാഴ്‌സലോണ കണ്ടെത്തിയ ഉസ്മാന്‍ ഡെംബെല ക്ലബ്ബുമായി കരാറിലൊപ്പിട്ടു. അഞ്ച് വര്‍ഷത്തെ കരാറിലാണ് ഡെംബെലെ ബാഴ്‌സലോണയുമായി ഒപ്പുവച്ചത്.
105 മില്യണ്‍ യൂറോ ചെലവഴിച്ചാണ് ഡോര്‍ട്മുണ്ടില്‍ നിന്ന്് ബാഴ്‌സ ഡെംബെലെയെ വാങ്ങിയത്. നെയ്മര്‍ ധരിച്ചിരുന്ന 11ാം നമ്പര്‍ ജഴ്‌സിയിലാവും ഡെംബലെ ബാഴ്‌സ മുന്നേറ്റനിരയിലെത്തുക. 2016ല്‍ വെറും 15 മില്യണ്‍ യൂറോയ്ക്കാണ് ഡെംബലെ ഫ്രഞ്ച് ക്ലബ്ബായ റെന്നീസില്‍ നിന്ന് ബുണ്ടസ്‌ലീഗയിലെത്തിയത്. ഫ്രഞ്ച് ലീഗില്‍ 10 ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഡെംബലെ. ‘എനിക്ക് 20 വയസ് മാത്രമേ ഉള്ളൂ. സമ്മര്‍ദം ഇല്ല, ഓരോ ദിവസവും കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും’. ഡെംബെലെ കരാറിലൊപ്പിട്ട ശേഷം പ്രതികരിച്ചു.