വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 28 August 2017

ഗുര്‍മീത് രാം റഹീം സിങിന് ബലാല്‍സംഗക്കേസില്‍ കോടതി പത്തു വര്‍ഷം കഠിന തടവ്

ചണ്ഡീഗഡ്: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാം റഹീം സിങിന് ബലാല്‍സംഗക്കേസില്‍ കോടതി പത്തു വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. സാമൂഹ്യപ്രവര്‍ത്തകനാണെന്നതും പ്രായവും കണക്കിലെടുത്ത് കേസില്‍ ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ഗുര്‍മീതിന്റെ അഭിഭാഷകന്‍ കോടതിയോട് അപേക്ഷിച്ചു.എന്നാല്‍ ഗുര്‍മീതിന് പത്തുവര്‍ഷം ജയില്‍ശിക്ഷ നല്‍കണമെന്ന് സിബിഐ വാദിച്ചു. ഇരുഭാഗത്തിനും വാദം കേള്‍ക്കാന്‍ പത്തുമിനിറ്റ് വീതം അനുവദിച്ചതിന് ശേഷമാണ് കോടതി വിധി പറഞ്ഞത്. താന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അതിന് ക്ഷമചോദിക്കുന്നുവെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഗുര്‍മീത് കോടതിയെ അറിയിക്കുകയുമുണ്ടായി.
ഗുര്‍മീതിനെ പാര്‍പ്പിച്ച ഹരിയാന റോഹ്തകിലെ സുനരിയ ജയിലിലെത്തിയാണ് ജഡ്ജി വിധി പറഞ്ഞത്.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ദേര സച്ചാ സൗദയുടെ പ്രധാന ഭാരവാഹികളെ പോലിസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. വിധി വരുന്നതോടെ ഗുര്‍മീതിന്റെ അനുയായികള്‍ അക്രമം അഴിച്ചുവിടുമെന്ന ഭീതിയിലാണ് ഉത്തരേന്ത്യയുടെ പലഭാഗങ്ങളും
റോഹ്തക് നഗരപ്രാന്തത്തില്‍ സ്ഥിതി ചെയ്യുന്ന സുഹരിയ ജയില്‍ സമുച്ചയത്തിലേക്കെത്തുന്ന വഴികളില്‍ സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഗുര്‍മീതിനെതിരായ ശിക്ഷാവിധിക്കായി ജില്ലാ ജയിലില്‍ മതിയായ സജ്ജീകരണം ഒരുക്കാന്‍ പഞ്ചാബ്ഹരിയാന ഹൈക്കോടതി സര്‍ക്കാരിന് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വെള്ളിയാഴ്ച മുതല്‍ ഗുര്‍മീത് സുനരിയ ജയിലിലാണ്. പോലിസിന്റെയും അര്‍ധസേനയുടെയും നിരീക്ഷണത്തിലാണ് റോഹ്തക്. ദേര സച്ചാ സമുദായത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലിസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.