വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Showing posts with label Sports. Show all posts
Showing posts with label Sports. Show all posts

Tuesday, 8 November 2022

റയൽ തോറ്റു, ഒന്നാം സ്ഥാനം നിലനിർത്തി ബാഴ്സ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

മഡ്രിഡ്: ബാഴ്സലോണ വീണ്ടും കരുത്തുവീണ്ടെടുത്ത ലാ ലിഗയിൽ ആദ്യ തോൽവി വഴങ്ങി റയൽ മഡ്രിഡ്. ദുർബലരായ റയൽ വയ്യകാനോക്കു മുന്നിലായിരുന്നു 3-2ന്റെ തോൽവി. പുതിയ സീസണിൽ

Thursday, 3 November 2022

ഇംഗ്ലീഷിലെഴുതിയ മലയാളിയുടെ ലോകകപ്പ് ഗാനം ഏറ്റെടുത്ത് ഫുട്ബാൾ ആരാധകർ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

റിയാദ്: കാൽപന്ത് കളിയുടെ കാമ്പ് ചോരാത്ത ഈരടികൾ ഇംഗ്ലീഷിൽ കുറിച്ച് മലയാളി ഗായിക യുംന അജിൻ ആലപിച്ച ലോകകപ്പ് ഗാനം ഏറ്റെടുത്ത് ഫുട്ബാൾ ആരാധകർ. റിയാദിൽ പ്രവാസിയായ മലപ്പുറം താനൂർ സ്വദേശി നൗഫൽ പാലേരി ഗാനരചനയും സംവിധാനവും നിർവഹിച്ച

Thursday, 11 August 2022

ഖത്തർ ലോകകപ്പിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു

 







വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

നവംബര്‍ 20ന് ഖത്വറും ഇക്വഡോറും തമ്മിലാണ് കിക്കോഫ് മത്സരം.

ദോഹ | മിഡില്‍ ഈസ്റ്റ് ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. 28 ദിവസം നീളുന്ന ലോക കായിക മാമാങ്കം കെങ്കേമമാക്കാന്‍ സജ്ജമായിരിക്കുകയാണ് ആതിഥേയരായ ഖത്വര്‍. നവംബര്‍ 20ന് ഖത്വറും ഇക്വഡോറും തമ്മിലാണ് കിക്കോഫ് മത്സരം.

Tuesday, 2 August 2022

കോമണ്‍വെല്‍ത്ത് ഗെയിംസ്: ലോണ്‍ ബൗള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം; ചരിത്ര നേട്ടം



വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ(Commonwealth Games 2022) ചരിത്രനേട്ടവുമായി ഇന്ത്യയുടെ വനിതാ ലോൺ ബൗൾസ് ടീം. ലോണ്‍ ബൗള്‍സ് ഫോര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്കോറില്‍ കീഴടക്കിയാണ് രൂപ റാണി ടിർക്കി, ലവ്‍ലി ചൗബേ, പിങ്കി, നയൻമോനി സൈകിയ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം സ്വര്‍ണം നേടിയത്. സെമിയിൽ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരും പതിമൂന്ന് തവണ ജേതാക്കളുമായ ന്യൂസിലൻഡിനെ അട്ടിമറിച്ചാണ്  മെഡലുറപ്പിച്ചത്.

Tuesday, 26 July 2022

ട്വന്‍റി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് റിക്കി പോണ്ടിങ്

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY


ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ആസ്ട്രേലിയ. ഇതിനിടെയാണ് ടീമിന്‍റെ മുൻ നായകൻ കൂടിയായ റിക്കി പോണ്ടിങ് ടൂർണമെന്‍റിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് രംഗത്തുവന്നിരിക്കുന്നത്.


ആരോൺ ഫിഞ്ചിന്‍റെ ആസ്ട്രേലിയ ഫൈനലിലെത്തുമെന്നും ഇന്ത്യയെ തോൽപിച്ച് കപ്പടിക്കുമെന്നുമാണ് താരത്തിന്‍റെ പ്രവചനം. 'ഫൈനലിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുമെന്നുമാണ് ഞാൻ കരുതുന്നത്. ആസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തും. നിലവിലെ ചാമ്പ്യന്മാർക്ക് സ്വന്തം നാട്ടിൽ കളിക്കുന്നത് മുൻതൂക്കം നൽകും' -പോണ്ടിങ് പറഞ്ഞു.


ഇംഗ്ലണ്ട് മികച്ച വൈറ്റ്-ബാള്‍ ടീമാണ്. ഇന്ത്യക്കും ആസ്ട്രേലിയക്കും പുറമേ ഇംഗ്ലണ്ടും ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കും. ടൂർണമെന്‍റിൽ ബാബര്‍ അസം തിളങ്ങിയില്ലെങ്കില്‍ പാകിസ്താന് കിരീടം നേടാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റ് വിജയിക്കാന്‍ അല്‍പം ഭാഗ്യം വേണമെന്നും ന്യൂസിലൻഡ്, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ് ടീമുകള്‍ ഫൈനലിലെത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ പറഞ്ഞു


കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കു  

http://lateconewsone.blogspot.com/


*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜                                                                                                                                     

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    


🔶 നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

☎ഫോൺ +966 57 841 2988

വാട്സ്ആപ്:https://wa.me/966578412988


Sunday, 13 August 2017

സൂപ്പര്‍ ക്ലാസികോ : ബാഴ്‌സ X റയല്‍ സൂപ്പര്‍ കപ്പ് ഫൈനല്‍

Image result for super cup barcelona vs real madrid

ബാഴ്‌സലോണ: കാല്‍പന്ത് പ്രേമികള്‍ക്ക് ഇന്ന് ഉറങ്ങാതെ കാത്തിരിക്കാം. സ്പാനിഷ് ഫുട്‌ബോള്‍ വസന്തത്തിന് വിളംബരമറിയിച്ചു കൊണ്ട് നാളെ പുലര്‍ച്ചെ ഒരു ക്ലാസിക് പോരാട്ടം അരങ്ങേറുകയാണ്. ബദ്ധവൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും കരുത്ത് പരീക്ഷിക്കുന്ന സൂപ്പര്‍ കപ്പ് ഫൈനലിന്റെ ആദ്യപാദം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന് ബാഴ്‌സയുടെ തട്ടകമായ കാംപ്‌നൗവില്‍ നടക്കും. യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുകളുടെ കിരീടമെല്ലാം സ്വന്തമാക്കി റയല്‍ ബാഴ്‌സയേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുമ്പോള്‍, പ്രീ സീസണ്‍ എല്‍ക്ലാസികോയിലെ ജയം ആവര്‍ത്തിച്ച്  കിരീടം സ്വന്തമാക്കാനാണ് ബാഴ്‌സ ജേഴ്‌സിയണിയുന്നത്. സാന്റിയാഗോ ബെര്‍ണബുവില്‍ 16ാം തിയ്യതിയാണ് രണ്ടാം പാദം.ലാ ലിഗ ജേതാക്കളും കോപാ ഡെല്‍ റേ ജേതാക്കളും മുഖാമുഖം ഏറ്റുമുട്ടുന്ന വാര്‍ഷിക ചാംപ്യന്‍ഷിപ്പാണ് സൂപ്പര്‍ കപ്പ്. ലാ ലിഗ കപ്പ് റയലും കോപാ ഡെല്‍ റേ ബാഴ്‌സലോണയും നേടിയതോടെയാണ് സൂപ്പര്‍ എല്‍ക്ലാസികോയ്ക്ക് കളമൊരുങ്ങിയത്. 2012ലാണ് അവസാനമായി സൂപ്പര്‍ കപ്പ് ഫൈനലില്‍ റയലും ബാഴ്‌സയും ഏറ്റുമുട്ടിയത്. അന്ന് ആദ്യപാദത്തില്‍ 3-2ന് ബാഴ്‌സയും രണ്ടാംപാദത്തില്‍ 2-1 ന് റയലും ജയിച്ചപ്പോള്‍ ആകെ ഗോള്‍ നില തുല്യമായി. എവേ ഗോളിന്റെ ബലത്തില്‍ റയല്‍ കിരീടവും നേടി. ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് ജേതാക്കളായി ബാഴ്‌സ ഒരു വശത്ത് നില്‍ക്കുമ്പോള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 1-2ന് തോല്‍പിച്ച് യുവേഫ സൂപ്പര്‍ കപ്പുമായി റയല്‍ മറുവശത്തുണ്ട്. കിരീട നേട്ടം കൂടുതല്‍ അവകാശപ്പെടാനുള്ളത് റയലിനാണെങ്കിലും തൊട്ടുപിന്നില്‍ തന്നെ ബാഴ്‌സയുമുണ്ട്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മുഖാമുഖം വരുന്ന എല്‍ക്ലാസികോ കണക്കു വെച്ച് പ്രവചിക്കുക അസാധ്യം തന്നെ. അവസാന അഞ്ച് എല്‍ക്ലാസികോകളില്‍ മൂന്നെണ്ണം ജയിച്ചത് ബാഴ്‌സയാണ്. ഒന്നില്‍ റയല്‍ ജയിച്ചപ്പോള്‍ മറ്റൊന്ന് സമനിലയിലായി.ലോക റെക്കോഡ് തുകയ്ക്ക് നെയ്മര്‍ പിഎസ്ജിയിലേക്ക് മാറിയതിനു ശേഷം ബാഴ്‌സ കളിക്കുന്ന വമ്പന്‍ മല്‍സരം എന്ന പ്രത്യേകത കൂടി ഇത്തവണ ഉണ്ട്. റയലിനെ പോലൊരു അതികായരെ നേരിടുന്ന മല്‍സരത്തില്‍, നെയ്മറുടെ അഭാവം പ്രകടമാവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കഴിഞ്ഞ എല്‍ക്ലാസികോ മല്‍സരങ്ങളില്‍ സമ്മര്‍ദത്തിലായ ബാഴ്‌സയെ തിരിച്ചുകൊണ്ടുവരുന്നതില്‍ നെയ്മറുടെ പങ്ക് നിര്‍ണായകമായിരുന്നു. ബാഴ്‌സയുടെ സ്റ്റാര്‍ടിങ് ഇലവനില്‍ മറ്റു മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് റിപോര്‍ട്ടുകള്‍. നെയ്മര്‍ക്ക് പകരം ഡ്യൂലോഫു മുന്നേറ്റനിരയില്‍ കളിക്കും.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്റ്റാര്‍ടിങ് ഇലവനില്‍ ഉള്‍പ്പെടുത്തി, ബി-ബി-സി കൂട്ടുകെട്ടിലാവും റയല്‍ അണിനിരക്കുക. മൂന്ന് വര്‍ഷം മുമ്പ് ചുവപ്പുകാര്‍ഡ് കണ്ട് വിലക്കു ലഭിച്ച മോദ്രിച്ച് ഇന്ന് കളിക്കില്ല. പകരം, കൊവാസിചിനെയാവും സിദാന്‍ കളത്തിലിറക്കുക.

മൂന്നാം ടെസ്റ് : ഓപണിങ് കസറി

Image result for india test team images

കാന്‍ഡി: ശ്രീലങ്കെക്കെതിരായ പരമ്പരയില്‍ സമ്പൂര്‍ണ വിജയം ലക്ഷ്യമിട്ട് മൂന്നാം ടെസ്റ്റിനിറങ്ങിയ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 329 എന്ന നിലയിലാണ് ടീം ഇന്ത്യ. ഓപണര്‍മാരായ ശിഖാര്‍ ധവാന്റെ(119) സെഞ്ച്വറിയും ലോകേഷ് രാഹുലിന്റെ (85) അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യയുടെ ജയ സാധ്യത സജീവമാക്കിയത്. വിലക്കേര്‍പ്പെടുത്തപ്പെട്ട ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി ഉള്‍പ്പെടുത്തിയ അക്‌സര്‍ പട്ടേലിന് അവസരം നല്‍കാതെ, ആദ്യ രണ്ട് ടെസ്റ്റുകളില്‍ പുറത്തിരുത്തിയ കുല്‍ദീപ് യാദവിനെയാണ് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ടോസ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 188 റണ്‍സ് പടുത്തുയര്‍ത്തിയ ഓപണിങ് കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കം നിലനിര്‍ത്താനാവാതെ വന്നതോടെ, കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമായിരുന്ന കളി ഒരുവേള വഴിതിരിഞ്ഞു. ശ്രീലങ്കന്‍ മണ്ണില്‍ സന്ദര്‍ശക ടീം നേടുന്ന ഏറ്റവും വലിയ ഓപണിങ് കൂട്ടുകെട്ടെന്ന റെക്കോഡ് തുടക്കമായിന്നു ധവാനും രാഹുലും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്. 23 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1993ല്‍ ഇന്ത്യന്‍ താരങ്ങളായ മനോജ് പ്രഭാകര്‍- സിദ്ധു സഖ്യം നേടിയ 171 റണ്‍സ് കൂട്ടുകെട്ട് എന്ന ചരിത്രമാണ് ധവാനും രാഹുലും ചേര്‍ന്ന് തിരുത്തിയത്. ഏകദിന മല്‍സരത്തെ അനുസ്മരിപ്പിക്കുന്ന ബാറ്റിങ് പ്രകടനം കാഴ്ചവച്ച ധവാന്‍ 123 പന്തില്‍ 17 ബൗണ്ടറികളോടെയാണ് 119 റണ്‍സെടുത്തത്. തുടര്‍ച്ചയായ ഏഴാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറി നേടിയ താരമായി ലോകേഷ് രാഹുല്‍ മാറിയെന്ന  പ്രത്യേകതയും ഇന്നലെയുണ്ടായി. എന്നാല്‍ ഇരുവരെയും വീഴ്ത്തിയ ശ്രീലങ്കന്‍ ബൗളര്‍ മലിന്‍ഡ പുഷ്പകുമാരയാണ് ഇന്ത്യന്‍ കുതിപ്പിന് തട കെട്ടിയത്. പിന്നീടുവന്ന മൂന്നു വിക്കറ്റുകള്‍ ഒന്നിനു പിറകെ ഒന്നായി വീണതും ഇന്ത്യന്‍ മുന്നേറ്റത്തിന് തിരിച്ചടിയായി. 42 റണ്‍സ് മാത്രമായിരുന്നു ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ സംഭാവന. ആര്‍ അശ്വിന്‍(31), അജിന്‍ക്യ രഹാനെ (17), ചേതേശ്വര്‍ പൂജാര(8) എന്നിവര്‍ക്ക് തിളങ്ങാനായില്ല. നിലവില്‍ 13 റണ്‍സെടുത്ത വൃധിമാന്‍ സാഹയും ഒരു റണ്‍സുമായി ഹര്‍ദിക്ക് പാണ്ഡ്യയുമാണ് ക്രീസില്‍. ശ്രീലങ്കയ്ക്കു വേണ്ടി പുഷ്പകുമാര മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോള്‍ ലക്ഷന്‍ സന്ധാകന്‍ രണ്ടും വിശ്വ ഫെര്‍ണാണ്ടോ ഒരു വിക്കറ്റും വീഴ്ത്തി. പരിക്കിന്റെ പിടിയിലകപ്പെട്ട് നിലതെറ്റി നില്‍ക്കുന്ന ശ്രീലങ്കയ്ക്ക് നാണക്കേട് ഒഴിവാക്കാന്‍ ഈ ടെസ്റ്റില്‍ വിജയം അനിവാര്യമാണ്.

മലപ്പുറത്ത് നിന്ന് ഒരു ഐ ലീഗ് താരം കൂടി

Image result for i league images


മലപ്പുറം: ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്ത് നിന്ന് ഒരു താരം കൂടി ഇത്തവണ ഐ ലീഗ് കളിക്കും. മലപ്പുറം കാവുങ്ങല്‍ തങ്ങളകത്ത് ഷെരീഫ്-ജാസ്മിന്‍ ദമ്പതികളുടെ മകന്‍ മഷ്ഹുര്‍ ഷെരീഫ് ആണ് ചെന്നൈ സിറ്റി എഫ്‌സിക്കു വേണ്ടി കരാര്‍ ഒപ്പുവച്ചത്. ചെന്നൈ ലീഗിലെ മികച്ച പ്രകടനമാണ് 23കാരനായ മിഡ്ഫീല്‍ഡറെ ചെന്നൈ ടീമിലെത്തിച്ചത്. ഹിന്ദുസ്ഥാന്‍ ഈഗിള്‍സിനായി കളിച്ച മഷ്ഹുര്‍ നാലുതവണ മാന്‍ ഓഫ് ദ മാച്ച് കരസ്ഥമാക്കിയിട്ടുണ്ട്. ചെന്നൈ സിറ്റി എഫ്‌സിക്കെതിരേ രണ്ടു ഗോ ള്‍ സ്‌കോര്‍ ചെയ്തതോടെ ചെന്നൈ നോട്ടമിട്ടു. മൂന്നുദിവസം മുമ്പാണ് ടീമില്‍ ചേര്‍ന്നത്. രണ്ടുവര്‍ഷം ചെന്നൈ ആരോസിനും ഒരുവര്‍ഷം വീതം എയ ര്‍ ഇന്ത്യ മുംബൈക്കും കൊല്‍ക്കത്ത പ്രയാഗ് യുനൈറ്റഡിനും കളിച്ചിട്ടുണ്ട്.കണ്ണൂര്‍ യൂനിവേഴ്‌സിറ്റിക്കും എംജി യൂനിവേഴ്‌സിറ്റിക്കും വേണ്ടി കളിച്ചിട്ടുണ്ട്. 2016 ല്‍ തമിഴ്‌നാടിന്റെ സന്തോഷ്‌ട്രോഫി കാംപിലെത്തിയെങ്കിലും യൂനിവേഴ്‌സിറ്റി ചാംപ്യന്‍ഷിപ്പ് കാരണം പങ്കെടുക്കാനായില്ല. കണ്ണൂര്‍ എസ്എന്‍ കോളജിന്റെ കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ കെ വി ധനേഷിന്റെ മികവുറ്റ പരിശീലനമാണ് പ്രഫഷനല്‍ രംഗത്തെത്തിച്ചത്. 11ാം വയസ്സില്‍ ഗോകുലം എഫ്‌സി അസി. കോച്ച് ഷാജിറുദ്ദീന്റെ ശിക്ഷണത്തിലൂടെയാണ് ഫുട്‌ബോളിലേക്ക് കാലെടുത്തുവയ്ക്കുന്നത്. തുടര്‍ന്ന് അണ്ടര്‍-13 കേരള ടീമില്‍ അംഗമായി. എട്ടാം ക്ലാസ് മുതല്‍ 10 വരെ എറണാകുളം സ്‌പോര്‍ട്‌സ് അക്കാദമിയിലായിരുന്നു പഠനം. പിന്നീട് പ്ലസ്ടുവിന് മലപ്പുറം എംഎസ്പിയിലായിരിക്കെ സുബ്രതോ കപ്പും സംസ്ഥാന സ്‌കൂള്‍സും കളിച്ചു. ഐ ലീഗ് ഒന്നാം ഡിവിഷനില്‍ എം പി സക്കീര്‍, അനസ് എടത്തൊടിക, രണ്ടാം ഡിവിഷനില്‍ എസ്ബിടി താരം ആസിഫ് സഹീര്‍, ഷബീറലി, മുഹമ്മദ് ബഷീര്‍, ഡല്‍ഹിക്ക് വേണ്ടി പി പി റിഷാദ്, സ്വലാഹ്, ഹൈദരാബാദിനു വേണ്ടി ഹക്കു, മുഹമ്മദന്‍സിനു വേണ്ടി സുബൈര്‍, ഉമര്‍ ഫാറൂഖ് തുടങ്ങിയവര്‍ക്കു ശേഷമാണ് മലപ്പുറം ജില്ലയില്‍ നിന്നു മഷ്ഹുര്‍ ദേശീയ ലീഗിലെത്തുന്നത്. കോതമംഗലം എംഎ കോളജിലെ ബിഎ ഹിന്ദി വിദ്യാര്‍ഥിയാണ്. ഷാഹിയയും ഫാത്തിമയും സഹോദരിമാരാണ്.

Sunday, 6 August 2017

വേഗരാജാവിന് കാലിടറി; വിടവാങ്ങല്‍ മത്സരത്തില്‍ ബോള്‍ട്ടിന് വെങ്കലം



ലണ്ടന്‍: ട്രാക്കില്‍ വേഗതകൊണ്ട് ചരിത്രമെഴുതിയ ഉസൈന്‍ ബോള്‍ട്ടിന്റെ സ്വര്‍ണം അണിഞ്ഞുള്ള വിടവാങ്ങലിന് കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. 100 മീറ്റര്‍ ഫൈനലില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിനെ കടത്തിവെട്ടി അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ സ്വര്‍ണം കഴുത്തിലണിഞ്ഞു. ഹീറ്റ്‌സിലും സെമിയിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന ബോള്‍ട്ടിന് ഫൈനലില്‍ മൂന്നാം സ്ഥാനം കൊണ്ട് സംതൃപ്തിപ്പെടേണ്ടി വന്നു. അമേരിക്കയുടെ തന്നെ ക്രിസ്റ്റിയന്‍ കോള്‍മാനാണ് രണ്ടാമതെത്തിയത്. 2006ല്‍ ഉത്തേജക മരുന്ന് വിവാദത്തില്‍പെട്ട് വിലക്ക് നേരിടേണ്ടി വന്ന ഗാറ്റ്‌ലിന്‍ ഐതിഹാസിക തിരിച്ചുവരാണ് ലണ്ടനില്‍ നടത്തിയത്. 9.92 സെക്കന്റിലാണ് ഗാറ്റ്‌ലിന്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. കോള്‍മാന്‍ 9.94 സെക്കന്റ് സമയമെടുത്തപ്പോള്‍ ബോള്‍ട്ട് ഫിനിഷ് ചെയ്തത് 9.95 സെക്കന്റിലാണ്. ഹീറ്റ്‌സില്‍ 10.09 സെക്കന്റിലും സെമിയില്‍ 9.98 സെക്കന്റിലുമാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. തന്റെ അവസാല ലോക ചാംപ്യന്‍ഷിപ്പിലും സ്വര്‍ണം നേടി ട്രാക്കിനോട് വിടവാങ്ങാമെന്നുള്ള ബോള്‍ട്ടിന്റെ മോഹങ്ങള്‍ വെങ്കലമെഡലില്‍ അവസാനിച്ചു. ഇനി റിലേയാണ് ബോള്‍ട്ടിന് മുന്നിലുള്ളത്.

Saturday, 5 August 2017

ചെന്നൈ സൂപ്പര്‍കിങ്‌സില്‍ കളിക്കാന്‍ ആഗ്രഹം: ദിനേഷ് കാര്‍ത്തിക്‌




ചെന്നൈ:  വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായി കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്. രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷം 2018 ലെ ഐപിഎല്‍സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണ്ടും മല്‍സരിക്കാനുള്ള നടപടികള്‍ തുടങ്ങിയ സാഹചര്യത്തിലാണ് 32 കാരനും തമിഴ്‌നാട് സ്വദേശിയുമായ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. 2008 മുതല്‍ തന്നെ വിവിധ ടീമുകളിലായി ഐപിഎല്ലിലെ  നിറ സാന്നിധ്യമായ ദിനേഷ് കാര്‍ത്തിക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, മുംബൈ ഇന്ത്യന്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, ബംഗളൂരു ടീമുകളില്‍ കളിച്ചിട്ടുണ്ടെങ്കിലും ചെന്നൈ ജേഴ്‌സി അണിയാന്‍ അവസരം ലഭിച്ചിരുന്നില്ല. 2018 ല്‍ നടക്കുന്ന 11ാം സീസണില്‍ ഇതിനായുള്ള തന്റെ കാത്തിരിപ്പ് അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് താരം. ചെന്നൈ തന്റെ ഹോം ടീമാണ്. അടുത്തതവണ താരലേലം കഴിയുമ്പോള്‍ ചെന്നൈ ടീമിലുണ്ടാവുമെന്നും ദിനേഷ് കാര്‍ത്തിക് പ്രതികരിച്ചു.

അശ്വമേധം തുടരുന്നു.. പുത്തന്‍ റെക്കോഡ് സ്വന്തമാക്കിയത് ഇതിഹാസങ്ങളെ മറികടന്ന്



കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ഇന്ത്യയുടെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവിചന്ദ്ര അശ്വിന് പുതിയ റെക്കോഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 2000 റണ്‍സും 250 വിക്കറ്റും നേടുന്ന താരമെന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ രങ്കണ ഹരാത്തിനെ സിക്‌സര്‍ പറത്തി അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് അശ്വിന്‍ 2000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയത്. ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ നേടുന്ന 37ാമത്തെ  താരമാണ് അശ്വിന്‍. അശ്വിന്റെ 11ാം അര്‍ധ സെഞ്ച്വറി കൂടിയായിരുന്നു കൊളംബോയില്‍ നേടിയത്. അശ്വിന്റെ അക്കൗണ്ടില്‍ നിലവില്‍ 279 ടെസ്റ്റ് വിക്കറ്റുകളും 2004 റണ്‍സുമാണുള്ളത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. കപില്‍ ദേവ്, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ലോക ക്രിക്കറ്റില്‍ 250 ടെസ്റ്റ് വിക്കറ്റും 2000 ടെസ്റ്റ് റണ്‍സും മറികടക്കുന്ന 15ാമത്തെ താരമാണ് അശ്വിന്‍.51 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്‍ റെക്കോഡ് നേട്ടം കൈവരിച്ചത്. ഇതിഹാസ താരങ്ങളായ റിച്ചാര്‍ഡ് ഹാഡ്‌ലി, ഇയാന്‍ ബോത്തം, ഇമ്രാന്‍ ഖാന്‍ എന്നിവരെ കടത്തിവെട്ടിയാണ് അശ്വിന്റെ റെക്കോഡ് നേട്ടം. ഹാഡ്‌ലി 54 മല്‍സരങ്ങളില്‍ നിന്നും ബോത്തം 55 മല്‍സരങ്ങളില്‍ നിന്നുമാണ് 2000 റണ്‍സും 250 വിക്കറ്റും നേടിയെടുത്തത്.

Friday, 4 August 2017

ഒടുവില്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നെയ്മര്‍ ബാഴ്‌സലോണയുടെ പടിയറിങ്ങി

ബാഴ്‌സലോണ:ഒടുവില്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നെയ്മര്‍ ബാഴ്‌സലോണയുടെ പടിയറിങ്ങി പിഎസ്ജിയിലേക്ക് കൂടുമാറി. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറിലൂടെയാണ് പിഎസ്ജി നെയ്മറെ ടീമിലെത്തിച്ചത്. സ്പാനിഷ് ഫുട്‌ബോളില്‍ മെസ്സിക്കും സുവാരസിനുമൊപ്പം കളിക്കളം അടക്കിവാണിരുന്ന നെയ്മറിന്റെ മാന്ത്രിക കാലുകള്‍ ഇനി ഫ്രഞ്ച് ക്ലബിനുവേണ്ടി ചലിക്കും.
ബാഴ്‌സലോണ വിടാന്‍ നെയ്മര്‍ക്ക് അനുമതി ലഭിച്ചതിന് പിന്നാലെ പിഎസ്ജി നെയ്മര്‍ക്കായി രംഗത്തെത്തി. എന്നാല്‍ 1667 കോടി എന്ന റെക്കോഡ് തുക ഒരുമിച്ച് നല്‍കിയാല്‍ മാത്രമെ നെയ്മറെ വിട്ടുനല്‍കൂ എന്ന നിലപാട് ബാഴ്‌സലോണ സ്വീകകരിച്ചെങ്കിലും ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കറിന്റെ കളിമികവിന് വന്‍തുക നല്‍കാന്‍ പിഎസ്ജി തയ്യാറാവുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്നലെ നെയ്മര്‍ പിഎസ്ജിയുമായി കരാര്‍ ഒപ്പുവച്ചു. അഞ്ച് വര്‍ഷത്തെ കരാറിലാണ് പിഎസ്ജിയുമായി നെയ്മര്‍ ഒപ്പുവച്ചത്. നെയ്മറിന്റെ ബ്രസീലിലെ സഹതാരങ്ങായ ഡാനി ആല്‍വസും സില്‍വയും പിഎസ്ജിയക്കൊപ്പമുള്ളതും നെയ്മറിന്റെ കൂടുമാറ്റത്തിന് വഴിയൊരുക്കി.
നേരത്തെ പിഎസ്ജിയില്‍ നിന്ന് തുക കൈപറ്റാന്‍ സ്പാനിഷ് ലീഗ് നടത്തിപ്പുകാരായ ലാ ലിഗ വിസ്സമതിച്ചിരുന്നു. യുവേഫയുടെ സാമ്പത്തിക ചട്ടങ്ങള്‍ പാലിക്കാത്തവരാണഅ പിഎസ്ജി ക്ലബ് എന്നും അവരില്‍ നിന്നും പണം വാങ്ങില്ലെന്നും ലാ ലിഗ അധികൃതര്‍ അറിയിച്ചെങ്കിലും പിന്നീട് നെയ്മറുടെ അഭിഭാഷകനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രശ്‌നത്തിന് പരാഹാരം കാണുകയായിരുന്നു.
ബാഴ്‌സലോണ വിട്ടെങ്കിലും തങ്ങളുടെ പ്രിയ കൂട്ടുകാരനായ നെയ്മര്‍ക്ക് ട്വിറ്ററില്‍ ബാഴ്‌സലോണ താരങ്ങള്‍ ആശംസകള്‍ നേര്‍ന്നു.പിക്വെയും മെസ്സിയും സുവരാസും നെയ്മര്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. തന്റെ ക്ലബ് വിടാനുള്ള തീരുമാനം ഏറെ ആലോചനയ്ക്ക് ശേഷമാണ് എടുത്തതെന്നും താന്‍ പൂര്‍ണ സന്തോഷവാനാണെന്നും പിഎസ്ജിയുമായി കരാറിലൊപ്പിട്ട ശേഷം നെയ്മര്‍ പ്രതികരിച്ചു. താന്‍ കണ്ടതിലെ ഏറ്റവും മികച്ച അത്‌ലറ്റ് മെസ്സിയാണെന്നും എംഎസ്എന്‍ കൂട്ടുകെട്ട് മികച്ചതായിരുന്നതായും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ എല്ലാം കഴിവും പിഎസ്ജിക്കുവേണ്ടി പുറത്തെടുക്കുമെന്നും നെയ്മര്‍ പറഞ്ഞു.
ക്ലബ് ഫുട്‌ബോള്‍ ട്രാന്‍സ്ഫറിലെ ഏറ്റവും ഉയര്‍ന്ന തുക പോള്‍ പോഗ്ബയ്ക്ക് ലഭിച്ചതായിരുന്നു. 2016 സീസണില്‍  യുവന്റസില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് പോഗ്ബയെ എത്തിച്ചത് 89 പൗണ്ടിനായിരുന്നു. 2013ല്‍ ഗാരത് ബെയ്‌ലിനെ ടോട്ടനത്തില്‍ നിന്ന് റയല്‍ സ്വന്തമാക്കിയത് 80 പൗണ്ടിനാണ്. 2009 ല്‍ യുനൈറ്റഡില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റെയലിലേക്കെത്തിയതും 2009ല്‍ കക്ക എസി മിലാനില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്കെത്തിയതും എല്ലാം റെക്കോഡ് തുകയാക്കായിരുന്നു. എന്നാല്‍ ഇതെല്ലാം തിരുത്തി എഴുതിയ ട്രാന്‍സ്ഫറാണ് 25 കാരനായ നെയ്മര്‍ നടത്തിയത്.
നെയ്മര്‍ 10ാം നമ്പര്‍ ജഴ്‌സിയിലാണ് പിഎസ്ജിയിലേക്കെത്തുന്നത്. ബാഴ്‌സലോണയിലെ 10ാം നമ്പര്‍ മെസ്സിക്കൊപ്പമായിരുന്നു. ലോക ഫുട്‌ബോളിലെ ഏറ്റവും ആരാധകരുള്ള യുവതാരങ്ങളിലൊരാളായ നെയ്മര്‍ 2013 ലാണ് ബാഴ്‌സലോണയിലേക്കെത്തിയത്. 186 മല്‍സരങ്ങളില്‍ ബാഴ്‌സലോണയ്ക്കായി ബൂട്ടണിഞ്ഞ നെയ്മര്‍ 105 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്

ഇന്ത്യക്ക് പുജാര ‘വന്‍മതില്‍’: ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്




കൊളംബോ: ഇന്ത്യയെന്ന ടീമിന്റെ വന്‍മതിലായി ക്രീസില്‍ ക്ലാസിക് പ്രകടം കാഴ്ചവച്ച് ചേതേശ്വര്‍ പുജാര (128*) സെഞ്ച്വറിയോടെ കത്തിക്കയറിയപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറിയോടെ അജിന്‍ക്യ രഹാനെയാണ് (103*) പുജാരയ്‌ക്കൊപ്പം ക്രീസിലുള്ളത്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റഇങ് തിരഞ്ഞെടുക്കുകയായിരുന്നു. അഭിവന് മുകുന്ദിനെ പുറത്തിരിത്തി ശിഖാര്‍ ധവാനും (35) കെ എല്‍ രാഹുലും (57) ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപണ്‍ ചെയ്തത്. പനിബാധയെത്തുടര്‍ന്ന് ഒന്നാം ടെസ്റ്റ് കളിക്കാതിരുന്ന രാഹുല്‍ അര്‍ധ സെഞ്ച്വറിയോടെ മുന്നേറിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ 56 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ന്നു. ഒരു വശത്ത് ആക്രമിച്ച് കളിച്ച ധവാന്‍ 37 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും പറത്തി മുന്നേറവെ ദില്‍റൂവന്‍ പെരേരയ്ക്ക് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ പുജാര – രാഹുല്‍ കൂട്ടുകെട്ടും ഫോമിലേക്കുയര്‍ന്നതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചു. സ്‌കോര്‍ബോര്‍ഡില്‍ 109 റണ്‍സുള്ളപ്പോള്‍ രാഹുല്‍ മടങ്ങി. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമാലിന്റെയും വിക്കറഅറ് കീപ്പര്‍ ഡിക്ക്വെല്ലയുടെയും കൂട്ടായ ശ്രമത്തില്‍ രാഹുല്‍ റണ്ണൗട്ടാവുകയായിരുന്നു. ഗോള്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മികച്ച ഷോട്ടുകളോടെ തുടങ്ങിയെങ്കിലും രങ്കണ ഹരാത്തിന് മുന്നില്‍ വീണു. ഏയ്ഞ്ചലോ മാത്യൂസിന് ക്യാച്ച് നല്‍കിയാണ് കോഹ്‌ലി മടങ്ങിയത്. മൂന്നാമനായി കോഹ്‌ലി പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 133 റണ്‍സായിരുന്നു ഉണ്ടായിരുന്നത്.
മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീണതോടെ പതറി തുടങ്ങിയ ഇന്ത്യയെ നാലാം വിക്കറ്റിലെ രഹാനെ – പജാര കൂട്ടുകെട്ട് മികച്ച സ്‌കോറിലേക്കെത്തിച്ചു. ഇരുവരും 211 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. തന്റെ 50ാം ടെസ്റ്റിനിറങ്ങിയ പുജാര 225 പന്തുകള്‍ നേരിട്ട് 10 ഫോറും ഒരു സിക്‌സറും പറത്തിയാണ് സെഞ്ച്വറിയോടെ ക്രീസില്‍ നില്‍ക്കുന്നത്. മധ്യ നിരയില്‍ രോഹിത് ശര്‍മയ്ക്ക് ഇനിയും കാത്തിരിക്കണമെന്ന് തെളിയിക്കുന്ന ഉശിരന്‍ ബാറ്റിങാണ് രഹാന പുറത്തെടുത്തത്. 168 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറികളുമായാണ് രഹാനെയുടെ സെഞ്ച്വറി പ്രകടനം.
ശ്രീലങ്കന്‍ നിരയില്‍ രങ്കണ ഹരാത്തും ദില്‍റൂവന്‍ പെരേരയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി തിളങ്ങി. ലങ്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമാല്‍ തിരിച്ചെത്തിയപ്പോള്‍ അസീല ഗുണരത്‌നയ്ക്ക് പ്ലേയിങ് ഇലവില്‍ ഇടം നേടാനായില്ല.

ബാറ്റില്‍ഗ്രൗണ്ട് ഏഷ്യ ബോക്‌സിങില്‍ കേരളവും ഇടികൂട്ടിലേക്ക്





കൊച്ചി: ഇന്ത്യന്‍ ബോക്‌സിങ് പ്രൊഫഷണല്‍ ലീഗ് (ഐ ബി പി എല്‍ ) സംഘടിപ്പിക്കുന്ന ‘ബാറ്റില്‍ഗ്രൗണ്ട് ഏഷ്യ’ ഡബിള്‍ ടൈറ്റിലില്‍ കേരളവും  ഇത്തവണ മാറ്റുരയ്ക്കും. നാളെ മുംബൈ എന്‍ എസ് സി ഐ എസ് വി പി സ്റ്റേഡിയത്തില്‍ നടക്കുന്ന ബോക്‌സിങ് ഫൈറ്റില്‍ കേരള പ്രഫഷണല്‍ ബോക്‌സിങ് കൗണ്‍സിലും (കെ പി ബി സി ) കൊച്ചിയിലെ ടൈറ്റില്‍ ബോക്‌സിങ് ക്ലബുമാണ് പങ്കാളികളാകുന്നത്. ഇതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു അസോസിയേഷന്‍ പ്രഫഷണല്‍ ബോക്‌സിങ് മല്‍സരത്തിന്റെ ഭാഗമാകുന്നതെന്ന് കെ പി ബി സി സെക്രട്ടറിയും മുന്‍ മിസ്റ്റര്‍ ഇന്ത്യയും ടൈറ്റില്‍ ബോക്‌സിങ് ക്ലബ് ഡയറക്ടറുമായ കെ എസ് വിനോദ് പറഞ്ഞു. ദുബായില്‍ നിന്നുള്ള രാജ്യാന്തര ബോക്‌സിങ് താരം ലാറി അബാറയെയാണ് കേരള ക്ലബ്ബുകള്‍ക്ക് വേണ്ടി റിംഗിലിറങ്ങുന്നത്. അസദ് ആസിഫ് ഖാന്‍ ആണ് ലാറിയുടെ എതിരാളി. സൂപ്പര്‍ ബാന്റം , വെയിറ്റ് 4 റൗണ്ട് കോണ്ടെസ്റ്റ് വിഭാഗത്തിലാണ് ലാറ അബാറ മാറ്റുരയ്ക്കുന്നത്. ഇന്ത്യയിലെ ഏക പ്രഫഷണല്‍ ബോക്‌സറായ വിജേന്ദറും റിംഗിലെത്തുന്നതോടെ രാജ്യത്തിന്റെ ആകെ ശ്രദ്ധനേടിയ ടൂര്‍ണമെന്റിലെ കേരള സാന്നിധ്യം വരുംകാലത്ത് സംസ്ഥാന ബോക്‌സിങ് മേഖലയ്ക്ക് ഗുണകരമാകുമെന്ന് കെ പി ബി സി പ്രസിഡന്റും സിയാല്‍ ഡയറക്ടറുമായ എന്‍ വി ജോര്‍ജ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മല്‍സരത്തില്‍ പങ്കെടുക്കുന്നതിനായി കൊച്ചി ജവഹര്‍ നഗറിലെ ടൈറ്റില്‍ ബോക്‌സിങ് ക്ലബില്‍ പരിശീലനത്തിന് ശേഷം ലാറയടങ്ങുന്ന കേരളസംഘം നെടുമ്പാശേരിയില്‍ നിന്ന് യാത്ര തിരിച്ചു. വേള്‍ഡ് ബോക്‌സിങ് ഓര്‍ഗനൈസേഷന്‍ (ഡബ്‌ള്യു ബി ഒ) ലൈസന്‍സുള്ള സംസ്ഥാനത്തെ ആദ്യ ബോക്‌സിങ് ക്ലബാണ് ടൈറ്റില്‍ ബോക്‌സിങ് ക്ലബ് എന്ന് കെ പി ബി സി ട്രഷറര്‍ അഡ്വ. കെ വി സാബു അറിയിച്ചു.

Monday, 31 July 2017

റയല്‍ മാഡ്രിഡിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ മുട്ടുകുത്തിച്ചു





മയാമി: അമേരിക്കയില്‍ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 66,014 കാണികളെ സാക്ഷിനിര്‍ത്തി ബാഴ്‌സലോണ പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത സീസണ്‍ തകര്‍ത്തു പൊളിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന്. ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പിലെ എല്‍ക്ലാസികോയില്‍ റയലിനെ തുരത്തുമ്പോള്‍, കഴിഞ്ഞ വര്‍ഷം അവസാന നിമിഷം കൈവിട്ട ലാ ലിഗ കിരീടം ഈ സീസണില്‍ എന്തുവില കൊടുത്തും തിരിച്ചുപിടിക്കാന്‍ സജ്ജരാണ് ബാഴ്‌സയെന്ന് തെളിയിക്കുകയായിരുന്നു. സ്പാനിഷ് കാല്‍പന്തിന്റെ നെറുകയിലേറിയ റയല്‍ മാഡ്രിഡിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ മുട്ടുകുത്തിച്ചത്. അതേസമയം, യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് കിരീടത്തോടെ കഴിഞ്ഞ സീസണില്‍ തിളങ്ങിയ റയല്‍ മാഡ്രിഡിന് ഇത്തവണ വിയര്‍ക്കേണ്ടി വരുമെന്ന സൂചന കൂടിയാണ് ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് നല്‍കുന്നത്.
അതിഗംഭീരം ആദ്യപകുതി
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ അസെന്‍സ്യോ- ബെന്‍സെമ- ഗാരെത് ബെയ്ല്‍ ത്രയം മുന്നേറ്റത്തിന്റെ ചുമതല ഏറ്റെടുത്ത റയല്‍ മാഡ്രിഡ് നിര 4-3-3 എന്ന പതിവ് ഫോര്‍മാറ്റ് മാറിയില്ല. അപ്പുറത്ത് മെസ്സി- സുവാരസ്- നെയ്മര്‍ എന്ന സൂപ്പര്‍ ഫോര്‍വേഡിന്റെ മികവില്‍ സമാന ഫോര്‍മാറ്റില്‍ തന്നെ വാല്‍വെര്‍ദെ ബാഴ്‌സയെയും വിന്യസിച്ചു. മികച്ച തയ്യാറെടുപ്പുകളോടെ ബൂട്ടുകെട്ടിയ ബാഴ്‌സ അതിന്റെ മികവ് തുടക്കം തന്നെ കാണിച്ചു. മൂന്നാം മിനിറ്റില്‍ ബുസ്‌കെറ്റ്‌സിന്റെ ഷോട്ട് വല കടത്തി ലയണല്‍ മെസ്സി ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചപ്പോള്‍ ഏഴാം മിനിറ്റില്‍ നെയ്മറെ കൂട്ടുപിടിച്ച് റാക്റ്റിക് ഗോള്‍ പട്ടിക ഉയര്‍ത്തി. പത്തുമിനിറ്റിനകം ബാഴ്‌സ ഇരട്ട ലീഡ് നേടിയെങ്കിലും പതറാതെ കളിച്ച റയലിന് വേണ്ടി 14ാം മിനിറ്റില്‍ കാസെമിറോയുടെ അസിസ്റ്റില്‍ കോവാചിക് തിരിച്ചടിച്ചു. അതോടെ വാശിയേറിയ മല്‍സരത്തില്‍ പന്ത് അധികസമയവും ബാഴ്‌സയുടെ പക്ഷത്തായിരുന്നു. വീണ്ടും ഗോളടിക്കാന്‍ പരക്കം പാഞ്ഞ ബാഴ്‌സ ആദ്യപകുതിയില്‍ ഒമ്പതു തവണ വല ലക്ഷ്യമാക്കിയെങ്കിലും അതെല്ലാം റയല്‍ പ്രതിരോധം നിഷ്ഫലമാക്കി. എന്നാല്‍, സമനില കണ്ടെത്താനുള്ള വൈറ്റ്‌സിന്റെ പരിശ്രമം 36ാം മിനിറ്റില്‍ അസെന്‍സ്യോയിലൂടെ ഫലം കണ്ടു. കോവാചികിന്റെ ഷോട്ടിലാണ് അസെന്‍സ്യോ സമനില നേടിയത്. ഇതു കൂടാതെ മൂന്ന് തവണ മാത്രമാണ് റയലിന് വലയിലേക്ക പന്ത് തൊടുക്കാനായത്. അതോടെ ആദ്യപകുതി 2-2 സമനിലയില്‍ കലാശിച്ചു.
ഒറ്റഗോളില്‍ കളിമാറി
രണ്ടാംപകുതിയില്‍ നാലു പകരക്കാരുമായി റയല്‍ കളത്തിലെത്തിയപ്പോള്‍ ഒറ്റയാളെ മാത്രമാണ് വാല്‍വെര്‍ദെ പിന്‍വലിച്ചത്. അദ്ദേഹത്തിന്റെ കരുതലിന്റെ ഫലം കണ്ടു, 50ാം മിനിറ്റില്‍. നെയ്മര്‍- പിക്വെ കൂട്ടുകെട്ടിലായിരുന്നു നിര്‍ണായക ഗോള്‍. അതോടെ ഒറ്റഗോളില്‍ കളിയുടെ ഗതി മാറി. പിന്നീട് കുറച്ചുസമയം കൂടി തുടക്കക്കാരെ തന്നെ നിലനിര്‍ത്തിയ വാല്‍വെര്‍ദെ 60- 73 മിനിറ്റുകള്‍ക്കിടയില്‍ പകരക്കാര്‍ക്ക് അവസരം നല്‍കി. അതേസമയം, ഏതുവിധേനയും ജയം നേടാന്‍ നെട്ടോട്ടമോടിയിട്ടും റയലിന് ഗോള്‍ മാത്രം കണ്ടെത്താനായില്ല. 11 തവണ ഗോള്‍ നീക്കം നടത്തിയപ്പോള്‍ ആറു തവണയും ബാഴ്‌സ ഗോളി ജാസ്‌പെര്‍ കില്ലെസ്സെന്‍ വില്ലനായി. സമ്മര്‍ദത്തിന് അടിപ്പെട്ട് റയല്‍ പായിച്ച പന്തുകള്‍ തലങ്ങും വിലങ്ങും പാഞ്ഞപ്പോള്‍ അധികസമയവും പന്ത് കാലില്‍ നിര്‍ത്തി ബാഴ്‌സ തന്ത്രം പയറ്റി.  അതോടെ, 3-2ന് ഈ സീസണിലെ ആദ്യ എല്‍ക്ലാസികോ ബാഴ്‌സ സ്വന്തമാക്കി. പ്രീ സീസണ്‍ ടൂറില്‍ ഇത് തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് റയലിന്റേത്. നേരത്തെ ഇരു മാഞ്ചസ്റ്റര്‍ ടീമുകളോടും റയല്‍ പരാജയപ്പെട്ടിരുന്നു. എല്‍ക്ലാസികോയെങ്കിലും ജയിക്കുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് തെറ്റി. വീണ്ടും റയലിന് തോല്‍വി തന്നെ. ഇതോടെ, അടുത്ത സീസണില്‍ റയലിന് തളര്‍ച്ച നേരിടുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. അതിനാല്‍ തന്നെ, അടുത്ത മാസം 13, 16 തിയ്യതികളില്‍ സ്പാനിഷ് സൂപ്പര്‍ കപ്പില്‍ നടക്കുന്ന എല്‍ക്ലാസികോ റയലിനും സിദാനും വളരെ നിര്‍ണായകമായി.

Sunday, 30 July 2017

എല്‍ ക്ലാസിക്കോയ്ക്ക് മണിക്കൂറുകള്‍ മാത്രം, റയല്‍ നിരയില്‍ റൊണാള്‍ഡോയില്ല





ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും ചൂടേറിയ മല്‍സരമായ എല്‍ ക്ലാസിക്കോയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ചാംപ്യന്‍സ് കപ്പിലാണ് സ്പാനിഷ് ലീഗിലെ വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വരുന്നത്. പുതിയ സീസണിന് തുടക്കാമാവും മുമ്പ് നടക്കുന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണ നിരയില്‍ നെയ്മറും സുവാരസും മെസ്സിയും കളിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ റയല്‍ നിരയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കാനിടയില്ല. ചാംപ്യന്‍സ് കപ്പില്‍ അത്ര മികച്ച പ്രകടനമല്ല റയല്‍ പുറത്തെടുക്കുന്നത്. അവസാന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-1 ന് റയല്‍ പരാജയപ്പെട്ടിരുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 മുതല്‍ സോണി, ടെന്‍ 2 ചാനലുകളില്‍ മല്‍സരം തല്‍സമയം കാണാം.

Saturday, 29 July 2017

അണ്ടര്‍ 17 ലോകകപ്പ് ടീമിലേക്ക് കനേഡിയന്‍ ഇന്ത്യക്കാരന്‍




ന്യൂഡല്‍ഹി: രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ പുതിയ താരത്തെ ഉള്‍പ്പെടുത്തി. കനേഡിയയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജന്‍ സണ്ണി ധലിവാലിനെയാണ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. ഗോള്‍കീപ്പറാണ് സണ്ണി. നേരത്തെ ഗോവയില്‍ പത്തു ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ സണ്ണിക്ക് ചൊവ്വാഴ്ച ഇന്ത്യന്‍ പാസ്‌പോര്‍ട് ലഭിച്ചതോടെയാണ് ടീമില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചത്. കനേഡിയന്‍ ലീഗ് ക്ലബ്ബ് ടൊറന്റോ എഫ്‌സിയുടെ യൂത്ത് ക്ലബ്ബിലെ താരം കൂടിയാണ് സണ്ണി. അമേരിക്കന്‍ ഇന്ത്യക്കാരനായ നമിതിനെയും നേരത്തെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Friday, 5 May 2017

Kerala Class 10th Result 2017

Given below are the list of websites which will host the SSLC result of Kerala. Students should rely on the websites given below for retrieval of result:

FOR  RESULT PLEASE CLICK THE BELOW LINK


www.results.itschool.gov.in

www.results.itschool.gov.in
www.kerala.gov.in
www.keralaresults.nic.in


www.results.itschool.gov.in
www.cdit.org
www.examresults.kerala.gov.in
www.prd.kerala.gov.in
www.results.nic.in
www.educationkerala.gov.in



How to check Kerala Class 10th Result 2017?

 - STEP BY STEP



  • 1.Go to the respective websites
  • 2.Enter all the log in details asked for
  • 3.Submit the details
  • 4.Get the result
  • 5.Save a copy of the result

YOU CAN ALSO CHECK THE SSLC RESUILT 2017 
ON sapahalam2017 MOBILE APP

Saphalam 2017 App Download
TO DOWNLOAD THE APP  CLICK THE BELOW LINK TEXT

Sunday, 28 February 2016

SPORTS

  1. 1
  2. 2
  3. 3
  4. 4
  5. 5
Leicester move five clear at top with 1-0 win
Leicester move five clear at top with 1-0 win
Leicester City were on course to drop points again until Ulloa tapped in at the death.
Gianni Infantino pledges 'new era' for world football
Gianni Infantino pledges 'new era' for world football
FIFA still has doubters and considerable judicial troubles, particularly from the US investigation.
Real could be top if everyone was at my level, says Ronaldo
Real could be top if everyone was at my level, says Ronaldo
In a stinging media appearance, the Portuguese questions his teammates' physical level to win tournaments.
Virat Kohli's Pakistani fan granted bail
The fan Umer Daraz was arrested on January 25 for reportedly hoisting an Indian flag on the rooftop of his house.
AIFF chief Praful Patel looks forward to working with new FIFA chief Gianni Infantino
Infantino secured 115 votes in the second round of polls, beating favourite Sheikh Salman and Prince Ali.
Stan Wawrinka beats Marcos Baghdatis to win Dubai Duty Free Championship
Stan Wawrinka's path to victory had been eased by the retirements of world number one Novak Djokovic and Nick Kyrgios.
THE KOHLI CALM

PICTURE OF THE DAY

THE KOHLI CALM
England's Steven Finn to miss World T20 due to injury
ICC World T20
Steven Finn was ruled out of the tour of the UAE late December with a stress injury to his left foot.
When money talks, PSL and IPL are leagues apart
Pakistan delayed their arrival in Dhaka because some of their cricketers had a small matter of playing the PSL final on February 23.
Gianni Infantino pledges 'new era' for world football
FIFA still has doubters and considerable judicial troubles, particularly from the US investigation.
This Mumbai team has ammunition, says Tendulkar
Sachin Tendulkar talks about Mumbai's win, his mentorship and why Shreyas Iyer and Shardul Thakur should not lose their focus.
Asia Cup 2016: Bangladesh thrash UAE by 51 runs
UAE's batting, chasing 134, faltered once again as they produced a below-par effort to get bowled out for 82 in only 17.4 overs.
Gianni Infantino wins FIFA presidential election
Gianni Infantino now inherits a very different job from that inhabited by his compatriot Sepp Blatter.
Asian football looks forward to working with new FIFA president Gianni Infantino
Infantino beat Asian candidates Sheikh Salman and Prince Ali, as well as Jerome Champagne.
Our batting has been a concern for us, says Mortaza
Apart from Mithun at the top and Mahmudullah lower down the order, Bangladesh disappointed with the bat.
United to face Liverpool in Europa League last 16
The first game will be at Anfield on March 10, with the return fixture seven days later at Manchester United's Old Trafford.
Blood for blood and chair for chair: 'The Great Khali' eyes revenge
'The Great Khali' was discharged from the hospital on Friday and the doctors have advised him against fighting on Sunday.
BCCI congratulates India women's team for 3-0 sweep
The Indian team dished out a clinical performance to thrash Sri Lanka by nine wickets in the third and final game.
City's Bony, Navas, Mangala fit for League Cup final
Manuel Pellegrini was criticised for fielding a weakened team against Chelsea in the FA Cup.
Chris Gayle gifts his bat to Amitabh Bachchan
Chris Gayle, who is very active on the social media, shared the picture of Amitabh Bachchan posing with his bat.
Asia Cup 2016: R Ashwin's precision, crafted to perfection
Turning tracks in India or on flat decks in Australia, R Ashwin has honed his skills to become MS Dhoni’s go-to man.
‘No permission for corporate boxes at Feroz Shah Kotla’
DDCA working president Chetan Chauhan played down the issue and said the association doesn’t need permission from the UDM.
Opposition to Indo-Pak World T20 match gets louder
GS Bali said that if the Indian cricket board didn't take a decision soon, course of action to stop the match would be announced.