ബാഴ്‌സലോണ:ഒടുവില്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നെയ്മര്‍ ബാഴ്‌സലോണയുടെ പടിയറിങ്ങി പിഎസ്ജിയിലേക്ക് കൂടുമാറി. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറിലൂടെയാണ് പിഎസ്ജി നെയ്മറെ ടീമിലെത്തിച്ചത്. സ്പാനിഷ് ഫുട്‌ബോളില്‍ മെസ്സിക്കും സുവാരസിനുമൊപ്പം കളിക്കളം അടക്കിവാണിരുന്ന നെയ്മറിന്റെ മാന്ത്രിക കാലുകള്‍ ഇനി ഫ്രഞ്ച് ക്ലബിനുവേണ്ടി ചലിക്കും.
ബാഴ്‌സലോണ വിടാന്‍ നെയ്മര്‍ക്ക് അനുമതി ലഭിച്ചതിന് പിന്നാലെ പിഎസ്ജി നെയ്മര്‍ക്കായി രംഗത്തെത്തി. എന്നാല്‍ 1667 കോടി എന്ന റെക്കോഡ് തുക ഒരുമിച്ച് നല്‍കിയാല്‍ മാത്രമെ നെയ്മറെ വിട്ടുനല്‍കൂ എന്ന നിലപാട് ബാഴ്‌സലോണ സ്വീകകരിച്ചെങ്കിലും ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കറിന്റെ കളിമികവിന് വന്‍തുക നല്‍കാന്‍ പിഎസ്ജി തയ്യാറാവുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്നലെ നെയ്മര്‍ പിഎസ്ജിയുമായി കരാര്‍ ഒപ്പുവച്ചു. അഞ്ച് വര്‍ഷത്തെ കരാറിലാണ് പിഎസ്ജിയുമായി നെയ്മര്‍ ഒപ്പുവച്ചത്. നെയ്മറിന്റെ ബ്രസീലിലെ സഹതാരങ്ങായ ഡാനി ആല്‍വസും സില്‍വയും പിഎസ്ജിയക്കൊപ്പമുള്ളതും നെയ്മറിന്റെ കൂടുമാറ്റത്തിന് വഴിയൊരുക്കി.
നേരത്തെ പിഎസ്ജിയില്‍ നിന്ന് തുക കൈപറ്റാന്‍ സ്പാനിഷ് ലീഗ് നടത്തിപ്പുകാരായ ലാ ലിഗ വിസ്സമതിച്ചിരുന്നു. യുവേഫയുടെ സാമ്പത്തിക ചട്ടങ്ങള്‍ പാലിക്കാത്തവരാണഅ പിഎസ്ജി ക്ലബ് എന്നും അവരില്‍ നിന്നും പണം വാങ്ങില്ലെന്നും ലാ ലിഗ അധികൃതര്‍ അറിയിച്ചെങ്കിലും പിന്നീട് നെയ്മറുടെ അഭിഭാഷകനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രശ്‌നത്തിന് പരാഹാരം കാണുകയായിരുന്നു.
ബാഴ്‌സലോണ വിട്ടെങ്കിലും തങ്ങളുടെ പ്രിയ കൂട്ടുകാരനായ നെയ്മര്‍ക്ക് ട്വിറ്ററില്‍ ബാഴ്‌സലോണ താരങ്ങള്‍ ആശംസകള്‍ നേര്‍ന്നു.പിക്വെയും മെസ്സിയും സുവരാസും നെയ്മര്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. തന്റെ ക്ലബ് വിടാനുള്ള തീരുമാനം ഏറെ ആലോചനയ്ക്ക് ശേഷമാണ് എടുത്തതെന്നും താന്‍ പൂര്‍ണ സന്തോഷവാനാണെന്നും പിഎസ്ജിയുമായി കരാറിലൊപ്പിട്ട ശേഷം നെയ്മര്‍ പ്രതികരിച്ചു. താന്‍ കണ്ടതിലെ ഏറ്റവും മികച്ച അത്‌ലറ്റ് മെസ്സിയാണെന്നും എംഎസ്എന്‍ കൂട്ടുകെട്ട് മികച്ചതായിരുന്നതായും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ എല്ലാം കഴിവും പിഎസ്ജിക്കുവേണ്ടി പുറത്തെടുക്കുമെന്നും നെയ്മര്‍ പറഞ്ഞു.
ക്ലബ് ഫുട്‌ബോള്‍ ട്രാന്‍സ്ഫറിലെ ഏറ്റവും ഉയര്‍ന്ന തുക പോള്‍ പോഗ്ബയ്ക്ക് ലഭിച്ചതായിരുന്നു. 2016 സീസണില്‍ യുവന്റസില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് പോഗ്ബയെ എത്തിച്ചത് 89 പൗണ്ടിനായിരുന്നു. 2013ല്‍ ഗാരത് ബെയ്‌ലിനെ ടോട്ടനത്തില്‍ നിന്ന് റയല്‍ സ്വന്തമാക്കിയത് 80 പൗണ്ടിനാണ്. 2009 ല്‍ യുനൈറ്റഡില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റെയലിലേക്കെത്തിയതും 2009ല്‍ കക്ക എസി മിലാനില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്കെത്തിയതും എല്ലാം റെക്കോഡ് തുകയാക്കായിരുന്നു. എന്നാല്‍ ഇതെല്ലാം തിരുത്തി എഴുതിയ ട്രാന്‍സ്ഫറാണ് 25 കാരനായ നെയ്മര്‍ നടത്തിയത്.
നെയ്മര്‍ 10ാം നമ്പര്‍ ജഴ്‌സിയിലാണ് പിഎസ്ജിയിലേക്കെത്തുന്നത്. ബാഴ്‌സലോണയിലെ 10ാം നമ്പര്‍ മെസ്സിക്കൊപ്പമായിരുന്നു. ലോക ഫുട്‌ബോളിലെ ഏറ്റവും ആരാധകരുള്ള യുവതാരങ്ങളിലൊരാളായ നെയ്മര്‍ 2013 ലാണ് ബാഴ്‌സലോണയിലേക്കെത്തിയത്. 186 മല്‍സരങ്ങളില്‍ ബാഴ്‌സലോണയ്ക്കായി ബൂട്ടണിഞ്ഞ നെയ്മര്‍ 105 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്