വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 5 August 2017



ബെയ്ജിങ്: ദോക്‌ലാം വിഷയത്തില്‍ ഇന്ത്യയോടുള്ള നിലപാട് ചൈന കടുപ്പിക്കുന്നു. സിക്കിം അതിര്‍ത്തിയിലെ ഇന്ത്യയുടെ സൈനിക സാന്നിധ്യം അനിശ്ചിതമായി തുടരുമ്പോഴും സമാധാനപൂര്‍വം പെരുമാറിയെന്നും എന്നാല്‍ ഇപ്പോള്‍ ക്ഷമയുടെ നെല്ലിപ്പടി കാണുന്ന അവസ്ഥയിലെത്തിയതായും ചൈനീസ് പ്രതിരോധമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ചകള്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിറകേയാണ് ചൈനയുടെ പ്രതികരണം. ദോക്‌ലാം മേഖലയില്‍ നിന്ന് ഇരുപക്ഷവും സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാവൂവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യ-ചൈന-ഭൂട്ടാന്‍ ത്രിരാഷ്ട്ര അതിര്‍ത്തിക്കുസമീപം ചൈനീസ് സൈന്യം റോഡ് നിര്‍മാണം ആരംഭിച്ചുവെന്ന റിപോര്‍ട്ടുകള്‍ ജൂണ്‍ 16ന് പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. അതിര്‍ത്തിയിലെ തല്‍സ്ഥിതി അട്ടിമറിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് റോഡ് നിര്‍മാണത്തെക്കുറിച്ച് ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു. ദോക്‌ലാം വിഷയത്തില്‍ നയതന്ത്രമാര്‍ഗത്തിലൂടെ ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ചയ്ക്കായി നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നതായി ചൈനീസ് പ്രതിരോധമന്ത്രാലയം വക്താവ് റെന്‍ ഗോക്വിയാങ് പറഞ്ഞു. ഒരുരാജ്യവും ചൈനീസ് സേനയുടെ കഴിവിനെ ചെറുതാക്കിക്കാണില്ല. തങ്ങളുടെ സര്‍വാധിപത്യവും സുരക്ഷാ താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിന് പരമാവധി ശ്രമിക്കും. ചര്‍ച്ചകളും തുടര്‍നടപടികളും വൈകിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ മായാലോകത്തുനിന്ന് ഇന്ത്യ പുറത്തുകടക്കണമെന്നും ഗോക്വിയാങ് അഭിപ്രായപ്പെട്ടു. അതേസമയം, അരുണാചല്‍പ്രദേശിന് മേലുള്ള ചൈനയുടെ അവകാശവാദത്തില്‍ അര്‍ഥമില്ലെന്ന് ചൈനീസ് നിരീക്ഷകനായ വാങ് താവോ പറഞ്ഞു. അതിര്‍ത്തിമേഖലകള്‍ സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മോശമാണ്. ഈ സാഹചര്യത്തില്‍ രാജ്യതാല്‍പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള അധിനിവേശം ചൈനയ്ക്ക് ഗുണകരമാവില്ലെന്നും വാങ് താവോ ഒരു ചൈനീസ് മാധ്യമത്തിലെ ലേഖനത്തില്‍ വ്യക്തമാക്കി.