വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 5 August 2017

ചെന്നൈ സൂപ്പര്‍കിങ്‌സില്‍ കളിക്കാന്‍ ആഗ്രഹം: ദിനേഷ് കാര്‍ത്തിക്‌




ചെന്നൈ:  വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായി കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്. രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷം 2018 ലെ ഐപിഎല്‍സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണ്ടും മല്‍സരിക്കാനുള്ള നടപടികള്‍ തുടങ്ങിയ സാഹചര്യത്തിലാണ് 32 കാരനും തമിഴ്‌നാട് സ്വദേശിയുമായ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. 2008 മുതല്‍ തന്നെ വിവിധ ടീമുകളിലായി ഐപിഎല്ലിലെ  നിറ സാന്നിധ്യമായ ദിനേഷ് കാര്‍ത്തിക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, മുംബൈ ഇന്ത്യന്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, ബംഗളൂരു ടീമുകളില്‍ കളിച്ചിട്ടുണ്ടെങ്കിലും ചെന്നൈ ജേഴ്‌സി അണിയാന്‍ അവസരം ലഭിച്ചിരുന്നില്ല. 2018 ല്‍ നടക്കുന്ന 11ാം സീസണില്‍ ഇതിനായുള്ള തന്റെ കാത്തിരിപ്പ് അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് താരം. ചെന്നൈ തന്റെ ഹോം ടീമാണ്. അടുത്തതവണ താരലേലം കഴിയുമ്പോള്‍ ചെന്നൈ ടീമിലുണ്ടാവുമെന്നും ദിനേഷ് കാര്‍ത്തിക് പ്രതികരിച്ചു.