- ഡല്‍ഹിയില്‍ ട്രെയിനിന്റെ 2 ബോഗികള്‍ തീവെച്ച് നശിപ്പിച്ചു.
- കലാപത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി
- മരണസംഖ്യ 30 ആയി
- ഡല്‍ഹിയില്‍ ബസ് ആക്രമിച്ചു
- ഉത്തര്‍പ്രദേശില്‍ കനത്ത ജാഗ്രത
- സംഘര്‍ഷത്തില്‍ 250 ലധികം
- പേര്‍ക്ക് പരിക്ക്
പഞ്ചാബില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കലാപം പടരുന്നു
- വിവിധ അക്രമസംഭവങ്ങളിലായി ഇതുവരെ 17 പേര്‍ മരണമടഞ്ഞു
- പഞ്ചാബില്‍ റെയില്‍വേസ്റ്റേഷന് തീയിട്ടു
- ഹരിയാനയില്‍ പെട്രോള്‍ പമ്പിന് തീയിട്ടു
- പഞ്ചാബില്‍ വൈദ്യുതി നിലയത്തിന് തീയിട്ടു
- ട്രെയിന്‍ സര്‍വീസുകള്‍ 28ാം തീയതി വരെ നിര്‍ത്തിവച്ചു
- പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു
- സംഘര്‍ഷം കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു
- ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിസംസാരിച്ചു
- ഡല്‍ഹിയില്‍ പലയിടത്തും അക്രമം പൊട്ടിപ്പുറപ്പെട്ടു
- ഹരിയാനയുമായി ബന്ധമുള്ള എല്ലാ സംസ്ഥാന പാതകളും അടച്ചു
- ഡല്‍ഹിയില്‍ 7ഇടങ്ങളില്‍ സംഘര്‍ഷം
ഹരിയാനയിലും പഞ്ചാബിലും കലാപം പടരുന്നു
- ഡല്‍ഹിയില്‍ ബസ് ആക്രമിച്ചു
- ഉത്തര്‍പ്രദേശില്‍ കനത്ത ജാഗ്രത
- പഞ്ച കുലയില്‍ 70 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്ക്
- പഞ്ചാബില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കലാപം പടരുന്നു
ന്യൂഡല്‍ഹി : ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് വിധിച്ചതിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഹരിയാനയിലെ പന്‍ജ് കുലയില്‍ വ്യാപകമായ അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുര്‍മിതിന്റെ അനുയായികള്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ഒബി വാനുകള്‍ തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ എന്‍ഡിടിവിയുടെ ഒരു എന്‍ജിനിയര്‍ക്ക് സാരമായ പരിക്കേറ്റു.
അക്രമം നേരിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഒരു ലക്ഷത്തിലേറെ രാം റഹീം അനുയായികള്‍ പന്‍ജ്കുലയില്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. വലിയ തോതില്‍ അക്രമമുണ്ടായാല്‍ നേരിടാന്‍ പോലിസിന് ആള്‍ബലം തീരെ കുറവാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.ഗുര്‍മിതിനെ സൈന്യത്തിന്റെ കസ്റ്റഡിയില്‍ ഹെലികോപ്റ്റര്‍ വഴി രോഹ്തക് ജയിലിലേക്ക് മാറ്റി.
മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്നു പ്രത്യേക സിബിഐ കോടതി വിധിച്ച കേസില്‍ ഇയാള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക.