ബലാത്സംഗക്കേസില്‍ സിബിഐ കോടതി ഗുര്‍മീത് റാം റഹീം സിങിന് 20 വര്‍ഷം കഠിന തടവ് വിധിച്ചതിന് തൊട്ടുപിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റാം റഹീമിന്റെ മകള്‍ ഹണിപ്രീത്. ഗുര്‍മീതിനെ രക്ഷപെടുത്താന്‍ ബിജെപി ദേശീയ നേതൃത്വം ഇടപെട്ടതിനെ കുറിച്ച് ആയിരുന്നു ഹണിപ്രീതിന്റെ വെളിപ്പെടുത്തല്‍.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുര്‍മീതിന്റെ അനുയായികള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ ബലാത്സംഗക്കേസില്‍ നിന്നു ഒഴിവാക്കാമെന്നായിരുന്നു ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കിയ ഉറപ്പ്. തെരഞ്ഞെടുപ്പില്‍ പതിനായിരക്കണക്കിന് അനുയായികളുടെ വോട്ട് ഉറപ്പാക്കുന്നതിന്റെ പ്രതിഫലമായാണ് കേസ് ഒഴിവാക്കാമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തതെന്ന് ഹണിപ്രീത് പറഞ്ഞു. അമിത് ഷായാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്നും ഹണിപ്രീത് പറഞ്ഞതായി സന്ധ്യ ദൈനിക് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് പ്രശാന്ത് ഭൂഷന്‍ ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു അമിത് ഷായുമായി ഗുര്‍മീത് കൂടിക്കാഴ്ച നടത്തിയത്. അനുയായികളുടെ വോട്ടുകള്‍ ബിജെപിക്ക് ആയിരിക്കുമെന്ന് ഗുര്‍മീത് ഉറപ്പുനല്‍കുകയും ചെയ്തു. ഇതിന് പ്രത്യുപകാരമായാണ് കേസ് ഒഴിവാക്കി തരാമെന്ന് ഗുര്‍മീതിന് അമിത് ഷാ ഉറപ്പ് നല്‍കിയത്. ബിജെപിയുടെ ദേശീയ നേതാവായ അനില്‍ ജെയ്‍ന്‍ വഴിയാണ് ഗുര്‍മീത് അമിത് ഷായെ കാണുന്നത്. നേരത്തെ ഗുര്‍മീതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. കോടതി കുറ്റക്കാരനായി വിധിച്ചതിന് തൊട്ടുപിന്നാലെ ബിജെപി എംപി സാക്ഷി മഹാരാജ് പരസ്യമായി ഗുര്‍മീതിനെ പിന്തുണച്ചെങ്കിലും പിന്നീട് മലക്കംമറിയുകയായിരുന്നു. ഒക്ടോബറില്‍ ബിജെപിയുടെ 44 സ്ഥാനാര്‍ഥികള്‍ ഗുര്‍മീതിനെ നേരില്‍ കണ്ടു സംസാരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഗുര്‍മീത് തന്റെയും അനുയായികളുടെയും പിന്തുണ ബിജെപിക്കാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗുര്‍മീതിനെതിരായ കോടതി വിധിക്ക് പിന്നാലെ പഞ്ചാബിലും ഹരിയാനയിലും അരങ്ങേറിയ അക്രമ പരമ്പരകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചെങ്കിലും ഗുര്‍മീതിന്റെ വിധിയില്‍ ഇതു വരെ മോദി പ്രതികരിച്ചിട്ടില്ല