വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 29 August 2017

ബംഗാളി യുവാവ് കൊല്ലപ്പെട്ടു ; സഹപ്രവര്‍ത്തകന്‍ പിടിയില്‍

Image result for killed images

കൂത്തുപറമ്പ്: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ ബംഗാള്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനായ നാട്ടുകാരനെ പോലിസ് കസ്റ്റഡിയിലെടുത്തു. നിര്‍മലഗിരിയിലെ സിമന്റ് ഗോഡൗണിലെ തൊഴിലാളിയായ പശ്ചിമബംഗാള്‍ ജലപാഗൂരുവിലെ തുളസി(28)യാണ് കൊല്ലപ്പെട്ടത്. സഹതൊഴിലാളിയായ പശ്ചിമബംഗാള്‍ സ്വദേശി ദാരുകാറെ(43)യെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. തുളസിയെ ചുമരിലിടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് നിഗമനം. കഴിഞ്ഞ ദിവസം രാത്രി 12ഓടെയാണു സംഭവം. ഇടിയുടെ ആഘാതത്തില്‍ തുളസിയുടെ വാരിയെല്ല്, താടിയെല്ല്, മുഖം എന്നിവിടങ്ങളില്‍ ഗുരുതരമായ ക്ഷതമേറ്റിരുന്നു. തുളസിയെ ഉടന്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് കൂത്തുപറമ്പ് സിഐ പ്രതീഷ്, എസ്‌ഐ വി നിഷിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. ബംഗാളിലെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്നു ബന്ധുക്കളെത്തിയ ശേഷം നാട്ടിലേക്കു കൊണ്ടുപോവുമെന്ന് പോലിസ് അറിയിച്ചു.