സിറ്റി ഓഫ് ബ്രുസല്‍സ്: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തിലെ ബെല്‍ജിയം ഗ്രാന്റ് പ്രീമിയില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടണ് കിരീടം. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനെ പിന്തള്ളിയാണ് ഹാമിള്‍ട്ടണ്‍ ബെല്‍ജിയത്തിലെ ട്രാക്കില്‍ വിജയക്കൊടി പാറിച്ചത്. 1 മണിക്കൂറും 24 മിനിറ്റും 42.820 സെക്കന്റും സമയം കുറിച്ചാണ് ഹാമിള്‍ട്ടണ്‍ വിജയം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്ത് റെഡ് ബുള്ളിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ ഫിനിഷ് ചെയ്തപ്പോള്‍ നാലാം സ്ഥാനത്ത് ഫെരാരിയുടെ കിമ്മി റെയ്‌നക്കോനാന്‍, വള്‍ട്ടേരി ബോത്താസ് ( മെഴ്‌സിഡസ്), നിക്കോ ഹള്‍ക്കന്‍ബര്‍ഗ് (റെനോള്‍ട്ട്) എന്നിവര്‍ യഥാക്രമം അഞ്ചും ആറും സ്ഥാനം സ്വന്തമാക്കി.
കരിയറിലെ 200ാം പോരാട്ടത്തിനിറങ്ങിയ ഹാമിള്‍ണ്‍ന്റെ 58ാം ജയമാണിത്. ബെല്‍ജിയത്തിലെ വിജയത്തോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വെറ്റലുമായുള്ള (220) വ്യത്യാസം ഏഴായി ഹാമിള്‍ട്ടണ്‍ കുറച്ചു (213).