വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 25 August 2017

സംഘര്‍ഷമൊഴിവാക്കാന്‍ മുഹറത്തിന്​ ദുർഗാവിഗ്രഹ നിമഞ്​ജന ഘോഷയാത്ര പാടില്ലെന്ന്​ മമത




മുഹറം ദിനത്തിലെ ദുര്‍ഗാഷ്ടമി ആഘോഷങ്ങള്‍ പാടില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പരസ്പരം സഹകരിക്കണമെന്നും സാമുദായിക ലഹളകളക്ക് ഹേതുവാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും മമത പറഞ്ഞു. വര്‍ഗീയത ഇളക്കിവിടാന്‍ ചിലര്‍ ശ്രമിച്ചേക്കാം, രാഷ്ട്രീയനേട്ടമാണ് ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നത്  മമത പറഞ്ഞു. ഇൌ വർഷം ദുർഗാഷ്​ടമി ആഘോഷങ്ങൾക്കിടെയാണ്​ മുസ്​ലിംകള്‍ മുഹറം ആചരിക്കുന്നത്​. അതിനാൽ അതേദിവസം ദുർഗാഷ്​ടമിയുടെ ഭാഗമായ വിഗ്രഹനിമജ്ഞനമോ ഘോഷയാത്രയോ പാടില്ലെന്ന്​ മമത ബാനർജി അറിയിച്ചു.