വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 30 August 2017

മുംബൈയില്‍ കനത്ത മഴ

Image result for MUMBAI YESTERDAY RAIN IMAGES

മുംബൈ: മഹാരാഷ്ട്രയില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മുംബൈ നഗരം നിശ്ചലമായി. നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. ട്രെയിന്‍, ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. വിമാനത്താവളം അടച്ചിട്ടു. സ്‌കൂളുകള്‍ക്ക€ും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. മഴയുടെ തോത് കുറയാത്തത് 2005ലെ വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോ എന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. 2005നു ശേഷം ഉണ്ടായ ഏറ്റവും കനത്ത മഴയാണ് ഇന്നലത്തേത്. നഗരത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയില്‍ കുടുങ്ങിയവരെ സഹായിക്കാനായി നഗരസഭാ ഹെല്‍പ് ലൈന്‍ നമ്പര്‍ പുറത്തിറക്കിയിട്ടുണ്ട്.  സെന്‍ട്രല്‍ റെയില്‍വേ 02222620173, വെസ്‌റ്റേണ്‍ റെയില്‍വേ 022 2309 4064,20 3705 64. കെഇഎം ആശുപത്രി അടക്കം വിവിധ കെട്ടിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. സബര്‍ബന്‍ റെയില്‍വേ ഗതാഗതവും അവതാളത്തിലായിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ തള്ളിക്കൊണ്ടു പോവുന്ന അവസ്ഥയാണ് ഇവിടെ. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പെട്ട് പ്രധാന ഗതാഗത മാര്‍ഗങ്ങളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. കിഴക്കു- പടിഞ്ഞാറന്‍ എക്‌സ്പ്രസ് ഹൈവേ, സിയോണ്‍-പനവേല്‍ ഹൈവേ, എല്‍ബിഎസ് മാര്‍ഗ് എന്നിവിടങ്ങളില്‍ റോഡു ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പരേല്‍, സിയോണ്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയതായി റിപോര്‍ട്ടുകളുണ്ട്. സാത് രാസ്താ റോഡില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. പശ്ചിമ, മധ്യ, തുറമുഖ റെയില്‍പാതകള്‍ വഴിയുള്ള ഗതാഗതത്തെ മഴ സാരമായി ബാധിച്ചിട്ടുണ്ട്.അന്ധേരി, ബന്ദ്ര റെയില്‍പാതകളില്‍ വെള്ളം കയറിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, നിലവില്‍ മേഖലയിലെ സാഹചര്യം നിയന്ത്രണത്തിലാണെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. പലയിടങ്ങളിലുമായി വെള്ളം കയറിയിട്ടുള്ളതിനാല്‍, ജനങ്ങളോട് അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയതായും കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി നഗരത്തില്‍ പെയ്ത മഴയില്‍ 85 മില്ലി മീറ്റര്‍ മഴ ലഭിച്ചതായി ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ സുധീര്‍ നായിക് പറഞ്ഞു. നഗരത്തിലെ 20 ഇടങ്ങളില്‍ മരം കടപുഴകി വീണതായി വിവരം ലഭിച്ചെന്ന് കോര്‍പറേഷന്‍ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍, ഗുരുതമായ അപകടങ്ങള്‍എവിടെ നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, അടുത്ത 24 മുതല്‍ 48 മണിക്കൂറുകള്‍ക്കകം മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ തീരം, ഗുജറാത്ത് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.  250 മില്ലി മീറ്ററോളം മഴ ഇതില്‍ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ അണക്കെട്ടുകളില്‍ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നു അതിനാല്‍ പരിസരവാസികളെ ഒഴിപ്പിച്ചിരിക്കുകയാണ്. അത്യാവശ്യ ഘട്ടത്തിലൊഴികെ മുംബൈ വാസികള്‍ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിര്‍ദേശിച്ചു.