വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 30 August 2017

ദിനകരന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

Image result for ELECTION SYMBOL RANDILA IMAGES

ന്യൂഡല്‍ഹി: അണ്ണാ ഡിഎംകെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില സംബന്ധിച്ച് തന്റെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ടി ടി വി ദിനകരന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഒ പന്നീര്‍ സെല്‍വം പക്ഷവും ഒന്നായതിനുശേഷം ആദ്യമായാണ് ദിനകരന്‍ തിരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച് കമ്മീഷനെ കാണുന്നത്. അതേസമയം, അണ്ണാ ഡിഎംകെ രണ്ടുഘടകവും ഒന്നിച്ചതിനുശേഷം പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തുടരുന്ന ദിനകരനും ജയിലില്‍ കഴിയുന്ന ശശികലയ്ക്കും പാര്‍ട്ടി കാര്യങ്ങളില്‍ യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് ഒപിഎസ്, എടപ്പാടി പക്ഷത്തിനുള്ളത്. എന്നാല്‍, തിരഞ്ഞെടുപ്പ് ചിഹ്നവുമായി ബന്ധപ്പെട്ട കേസില്‍ ശശികലയാണ് പ്രധാന ഉത്തരവാദി. അതിനാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുക്കുന്നതിനു മുമ്പായി ശശികലയുടെയും ദിനകരന്റെയും വാദം കേള്‍ക്കുന്നതിനു വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ദിനകരന്‍ നിവേദനം നല്‍കിയതായി അണ്ണാ ഡിഎംകെ കര്‍ണാടക ഘടകം തലവനും ദിനകരന്‍ പക്ഷക്കാരനുമായ പുകഴേന്തി പറഞ്ഞു. മുഖ്യമന്ത്രിയുള്‍പ്പെടുന്ന വിഭാഗം പാര്‍ട്ടിയുടെ ലെറ്റര്‍പാഡ് ദുരുപയോഗം ചെയ്തതായും പുകഴേന്തി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെ രണ്ടു വിഭാഗങ്ങളും തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, ശശികലയും ദിനകരനുമാണ് പാര്‍ട്ടിയുടെ ഉത്തരവാദിത്വമുള്ളവരെന്ന് കമ്മീഷനെ ഓര്‍മിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ കെ നഗര്‍ അസംബ്ലി ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ഉപയോഗിക്കാന്‍ പാടില്ലെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ചില്‍ ചിഹ്നം മരവിപ്പിച്ച് ഉത്തരവിറക്കിയിരുന്നു.