ന്യൂഡൽഹി/ബെയ്ജിംഗ്: ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തെത്തുടർന്ന് ആദ്യമായി സ്മാർട്ട്ഫോൺ കന്പനികളായ ഓപ്പോയുടെയും വിവോയുടെയും വില്പനയിടിഞ്ഞു. ഈ വർഷം വില്പനയിൽ വൻ കുതിപ്പു നടത്തിയ ഇരു കമ്പനികളുടെയും ഉത്പന്നങ്ങൾക്ക് ജൂലൈയിൽ വലിയ ഇടിവു രേഖപ്പെടുത്തി.
അതിർത്തിപ്രശ്നങ്ങളെത്തുടർന്ന് രാജ്യത്ത് വലിയതോതിൽ ചൈനീസ് ബഹിഷ്കരണം നടക്കുന്നതിന്റെ ഭാഗമാണ് ഈ വില്പനയിടിയൽ. ഇതേത്തുടർന്ന് 400 ചൈനീസ് ജീവനക്കാരെ ചൈനയിലേക്കു തിരിച്ചുവിളിച്ചു.
ജൂലൈയിലും ഓഗസ്റ്റിലുമായി ഇരു കമ്പനികളുടെയും വില്പനയിൽ 30 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതിർത്തിപ്രശ്നങ്ങൾ ഒരു വശത്ത് വില്ലനായപ്പോൾ മറുവശത്ത് ഷവോമി രാജ്യത്ത് ഓഫ്ലൈൻ സ്റ്റോറുകൾ തുടങ്ങിയതും ഒപ്പോ, വിവോ കന്പനികൾക്കു വെല്ലുവിളിയായി. രാജ്യത്തെ മൊത്തം സ്മാർട്ട്ഫോൺ വിപണിയിൽ എട്ടു ശതമാനം ഇടിവുണ്ടായിട്ടുണ്ട്.