ഫേസ് ബുക്കിനു പിന്നാലെ വാട്‌സ് ആപ്പിലും കളര്‍ഫുള്‍ ടെക്സ്റ്റ് സ്റ്റാറ്റസിടാം. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് തങ്ങളുടെ എട്ടാം ജന്മദിനത്തിനോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷമാണ് പുതിയ സ്റ്റാറ്റസ് സംവിധാനം അവതരിപ്പച്ചത്.
സ്റ്റാറ്റസില്‍ ഇമേജുകളും വീഡിയോകളും താല്‍ക്കാലികമായി മാത്രമേ അപ്ലോഡ് ചെയ്യാന്‍ കഴിയൂ. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഇമേജ്/വീഡിയോ/ജിഫ് സ്റ്റാറ്റസ് അപ്രത്യക്ഷമാകും. സ്റ്റാറ്റസ് ബട്ടണില്‍ ടാപ്പ് ചെയ്താല്‍, നിലവിലുളള ഫോട്ടോ സെലക്ട് ചെയ്യാനും പുതിയ ഫോട്ടോയൊ വീഡിയോയൊ എടുക്കാനുള്ള ഓപ്ഷനുകള്‍ മാത്രമേയുണ്ടായിരുന്നുള്ളു.
എന്നല്‍ ക്യാമറയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുന്ന പെന്‍സില്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ ടെക്‌സറ്റ് ടൈപ്പ് ചെയ്യാന്‍ കഴിയുന്ന കളര്‍ സ്‌ക്രീനാണ് ലഭിക്കുക. ഇഷ്ടമുള്ള കളര്‍ സലക്ട് ചെയ്തതിന് ശേഷം ടെക്സ്റ്റ് ടൈപ്പ് ചെയ്യുന്നതിനും
ടെകസ്റ്റിന്റെ ഫോണ്ട് മാറ്റുന്നതിനും ഇമോജികള്‍ തിരഞ്ഞെടുക്കുന്നതിനുമുള്‍പ്പെ മൂന്ന് ഓപ്ഷനുകളാണ് കളര്‍ സ്‌ക്രീനിലുള്ളത്.
ഏറെ കാലമായി ചര്‍ച്ച ചെയ്യുന്ന
അയച്ച സന്ദേശങ്ങള്‍ പുനഃപരിശോധിക്കാനും തിരുത്താനും അഞ്ചു മിനിറ്റ് സമയം നല്‍കുന്ന സംവിധാനവും വാട്‌സ് ആപ്പ് ഉടന്‍ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
വാട്‌സ് ആപ്പിലെ പുതിയ സംവിധാനങ്ങള്‍ ആദ്യമേ പരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന WABetaInfo എന്ന വെബ്‌സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിടുന്നത്.
സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വിഡിയോകള്‍, ജിഫ് സന്ദേശങ്ങള്‍, ഡോക്യുമെന്റുകള്‍ എന്നിങ്ങനെ വാട്‌സ് ആപ്പ് വഴി കൈമാറുന്ന എന്തും തിരുത്താനോ പിന്‍വലിക്കാനോ അഞ്ചു മിനിറ്റ് സമയം നല്‍കും. ഗ്രൂപ്പ് മാറിയും ആളുമാറിയും മെസേജുകള്‍ അയക്കുന്നവര്‍ക്ക് അനുഗ്രഹമാകും ഈ സൗകര്യം.
വാട്‌സ്ആപ്പിന്റെ 2.17.300 മുതലുള്ള വേര്‍ഷനുകളില്‍ ഈ ‘റീകോള്‍’ സംവിധാനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. 2.17.190 ആണ് വാട്‌സ് ആപ്പിന്റെ ഇപ്പോള്‍ ലഭ്യമായ ഏറ്റവും പുതിയ പതിപ്പ്.
എങ്ങനെയായിരിക്കും ഇത് പ്രവര്‍ത്തിക്കുകയെന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ലോകത്താകമാനം 1.2 ബില്യന്‍ സജീവ ഉപയോക്താക്കളാണ് വാട്‌സ് ആപ്പിനുള്ളത്.
10 ഇന്ത്യന്‍ ഭാഷകളില്‍ ഉള്‍പ്പെടെ 50 വിവിധ ഭാഷകളില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയും.