വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 7 November 2022

വീണ്ടും മാധ്യമ വിലക്ക്; മീഡിയവൺ, കൈരളി ചാനലുകളെ പുറത്താക്കി ഗവർണർ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

കൊച്ചി: മീഡിയവൺ, കൈരളി ചാനലുകളോട് സംസാരിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേഡർ മാധ്യമങ്ങളാട് സംസാരിക്കാൻ താൽപര്യമില്ലെന്നും ഗവർണർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ രാജ്ഭവനിലേക്ക് പോകുംവഴി കൊച്ചിയിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ്

ഗവർണറുടെ മാധ്യമവിലക്ക്. കൈരളിയെയും മീഡിയ വൺ ചാനലിനെയും വാർത്താസമ്മേളനത്തിന് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തസമ്മേളനത്തിനിടെ മീഡിയവൺ, കൈരളി മാധ്യമപ്രവർത്തകർ കൂട്ടത്തിലുണ്ടോയെന്ന് ഗവർണർ പേരെടുത്ത് ചോദിക്കുകയായിരുന്നു. തുടർന്ന് ഇവരോട് വാർത്തസമ്മേളനത്തിൽ നിന്ന് പുറത്തുപോകാൻ പറയുകയായിരുന്നു. മീഡിയവണും കൈരളിയും തനിക്കെതിരെ കാമ്പയിൻ നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു നടപടി.

അതേസമയം, ഗവർണറുടെ വാർത്തസമ്മേളനത്തിന് അറിയിപ്പ് ലഭിച്ചിട്ടാണ് പങ്കെടുത്തതെന്ന് മീഡിയവൺ വ്യക്തമാക്കി. ഇതിന്‍റെ ഇ-മെയിൽ സന്ദേശം ചാനൽ പുറത്തുവിട്ടു.

 -------

നിങ്ങൾ സൗദിയിലാണോ

നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ 

എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154