വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 8 November 2022

കഅ്ബയുടെ കിസ്വ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

മക്ക: കഅ്ബയുടെ മൂടുപടമായ കിസ്വയുടെ കേടുപാടുകൾ തീർക്കുന്നതിനുള്ള പതിവ് അറ്റകുറ്റപ്പണികൾ ആരംഭിച്ചു. കിസ്വ ഫാക്ടറിയിലെ ജീവനക്കാരാണ് പണികൾ നടത്തുന്നത്.

കിസ്വയുടെ അടിഭാഗത്ത് നൂലുകൾ വേർപെട്ടതും കീറിയ ഭാഗങ്ങൾ തുന്നി നന്നാക്കലും പൊടിപടലങ്ങൾ നീക്കംചെയ്യലും അറ്റകുറ്റപ്പണികളിൽ ഉൾപ്പെടും. വിദഗ്ധരായ സംഘത്തെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്.

വർഷം മുഴുവനും കഅ്ബയുടെ കിസ്വ പരിപാലിക്കാൻ വലിയ ശ്രദ്ധയും പ്രാധാന്യവും നൽകിവരുന്നുണ്ടെന്ന് കിസ്വ പരിപാലന വകുപ്പ് ഡയറക്ടർ ഫഹദ് ബിൻ ഹുദൈദ് അൽജാബ്രി പറഞ്ഞു.

തീർഥാടകരുടെയും വിശ്വാസികളുടെയും സഞ്ചാരത്തെ ബാധിക്കാതെ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ഉയർന്ന നിലവാരത്തിലും റെക്കോഡ് സമയത്തും ശ്രദ്ധയിൽപെടുന്ന കാര്യങ്ങൾ നന്നാക്കാൻ സാങ്കേതിക സംഘം ശ്രദ്ധിക്കുന്നുണ്ടെന്നും അൽജാബിരി പറഞ്ഞു

-------

നിങ്ങൾ സൗദിയിലാണോ

നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ 

എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154