വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 9 November 2022

സൗദിയില്‍ മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റിന് അധിക ഫീസ്; മുന്നറിയിപ്പുമായി മന്ത്രാലയം


വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

റിയാദ് - മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, രോഗാവധി സര്‍ട്ടിഫിക്കറ്റുകള്‍ പോലെയുള്ള ഇലക്‌ട്രോണിക് സേവനങ്ങള്‍ നല്‍കുന്നതിനു പകരം രോഗികളില്‍ നിന്ന് അധിക ഫീസുകളും പണവും ഈടാക്കാന്‍ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി

.

രോഗാവധി സര്‍ട്ടിഫിക്കറ്റുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍, മരണ സര്‍ട്ടിഫിക്കറ്റുകള്‍ പോലുള്ള ഇലക്‌ട്രോണിക് സേവനങ്ങള്‍ നല്‍കുന്നതിന് പകരം ഗുണഭോക്താക്കളില്‍ നിന്ന് അധിക ഫീസുകള്‍ ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യ മന്ത്രാലയം ആശുപത്രികളില്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കിടെ ഏതാനും സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഇത്തരം സേവനങ്ങള്‍ക്ക് അധിക ഫീസുകള്‍ ഈടാക്കുന്നതായി കണ്ടെത്തിയ ആശുപത്രികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു. നിയമ ലംഘനങ്ങള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധനകള്‍ തുടരും. ആശുപത്രികളുടെ ഭാഗത്തുള്ള ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് ഗുണഭോക്താക്കള്‍ 937 എന്ന നമ്പറില്‍ ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തെ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു

-------

നിങ്ങൾ സൗദിയിലാണോ

നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ 

എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154