വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
സൗദിയിലെത്തിയ ശേഷം നല്ലൊരു സ്പോൺസറേയും ജോലിയുമെല്ലാം കണ്ടെത്തി നിലവിലുള്ള സ്പോൺസറിൽ നിന്ന് പുതിയ സ്പോൺസറിലേക്ക് മാറുകയാണ് ഫ്രീ വിസക്കാർ ചെയ്യറുള്ളത്.
എന്നാൽ ഇത്തരത്തിൽ ഫ്രീ വിസയിൽ പോകാൻ ഒരുങ്ങുന്നവരെ ചുരുക്കം ചില വിസാ ദാതാക്കൾ പറ്റിക്കുന്നുണ്ട് എന്നാണ് ചില അനുഭവസ്ഥർ അറേബ്യൻ മലയാളിയെ അറിയിച്ചത്.
ചില സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന 6 മാസത്തെ താത്ക്കാലിക തൊഴിൽ വിസ നൽകിയാണ് ഇക്കൂട്ടർ ഗൾഫ് സ്വപ്നം കാണുന്നവരെ വഞ്ചിക്കാൻ ശ്രമിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.
ഇത്തരത്തിൽ ഉള്ള താത്ക്കാലിക തൊഴിൽ വിസയിൽ സൗദിയിൽ എത്തിയാൽ ജോലി ചെയ്യാൻ ഇഖാമയോ വർക്ക് പെർമിറ്റോ ആവശ്യമില്ല. അതേ സമയം 6 മാസം കഴിയുന്നതിനു മുമ്പ് എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങുകയും വേണം. ഈ വിസക്കാർക്ക് സ്പോൺസർഷിപ്പ് മാറാനും സാധിക്കില്ല.
ഇഖാമ ഇഷ്യു ചെയ്ത് കഫാല മാറ്റാൻ സാധിക്കുന്ന സാധാരണ ലഭിക്കുന്ന ഫ്രീ വിസയാണെന്ന് പറഞ്ഞ് കൊണ്ടാണ് ഇത്തരം താത്ക്കാലിക വർക്ക് വിസകൾ നൽകി കബളിപ്പിക്കാൻ ചിലർ ശ്രമിക്കുന്നത്.
തങ്ങൾക്ക് ലഭിക്കുന്നത് കഫാല(സ്പോൺസർഷിപ്പ്) മാറാൻ സാധിക്കുന്ന വിസയാണോ അതോ താത്ക്കാലിക വർക്ക് വിസയാണോ എന്നറിയാൻ വളരെ എളുപ്പമാണ്.
താത്ക്കാലിക തൊഴിൽ വിസയാണെങ്കിൽ അത് പാസ്പോർട്ടിൽ സ്റ്റാംബ് ചെയ്ത വിസയിൽ താത്ക്കാലിക ജോലി (عمل مؤقت) എന്ന് തന്നെ വ്യക്തമായി രേഖപ്പെടുത്തിയതായി കാണാം.
അതോടൊപ്പം താത്ക്കാലിക തൊഴിൽ വിസ സൗജന്യമായി ലഭിക്കുന്നതായതിനാൽ ഫീസ് ഫ്രീ (الرسوم: مجانا) എന്ന് രേഖപ്പെടുത്തിയതായും കാണാം. അത്തരത്തിൽ ലഭിച്ച ഒരു വിസയുടെ ചിത്രത്തിന്റെ ഭാഗം താഴെ കൊടുക്കുന്നു.
വളരെ ചുരുക്കം ആളുകൾ മാത്രമേ ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇരയാകുന്നുള്ളൂ എന്നാണ് അന്വേഷണത്തിൽ അറിയാൻ സാധിച്ചത്. ഏതായാലും തങ്ങൾക്ക് ലഭിച്ചത് സ്പോൺസർഷിപ്പ് മാറാൻ സാധിക്കുന്നതും ഇഖാമ ലഭിക്കുന്നതുമായ തൊഴിൽ വിസയാണെന്നും അല്ലാതെ താത്ക്കാലിക തൊഴിൽ വിസയല്ലെന്നും സൗദിയിലേക്ക് പോകുന്നവർ ഉറപ്പ് വരുത്തുന്നത് നന്നാകും.
-------
നിങ്ങൾ സൗദിയിലാണോ
നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154
